അബൂദബി: ഇന്ത്യൻ ചെസിന് പുത്തൻ പ്രതീക്ഷകൾ നൽകി മലയാളി താരം നിഹാൽ സരിന് വേള്‍ഡ് ചെസ് ഫെഡറേഷെൻറ (ഫിഡെ) ഗ്രാന്‍ഡ് മാസ്റ്റർ പദവി. നേരത്തെ, രണ്ട് ഗ്രാൻഡ് മാസ്റ്റർ നോം നേടിയിരുന്ന നിഹാൽ വ്യാഴാഴ്ച അബൂദബിയിൽ സമാപിച്ച അബൂദബി ചെസ് ഫെസ്റ്റിവലിലെ കളികളിലൂടെ മൂന്നാമത് നോം കൂടി കരസ്ഥമാക്കിയാണ് ഫിഡെയുടെ ഉന്നത പദവിയിലെത്തിയത്.
ഗ്രാന്‍ഡ് മാസ്റ്ററാകുന്ന മൂന്നാമത്തെ മലയാളിയും 53ാമത്തെ ഇന്ത്യക്കാരനുമായ നിഹാൽ ലോകത്ത് ഇൗ സ്ഥാനത്തെത്തുന്ന 12ാമത്തെ പ്രായം കുറഞ്ഞ ചെസ് താരം കൂടിയാണ്. തൃശൂർ ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ നിഹാൽ 14ാം വയസ്സിലാണ് അഭിമാനാർഹമായ നേട്ടം കൈപ്പിടിയിലൊതുക്കിയത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ സരിെൻറയും ഷിജിെൻറയും മകനാണ് നിഹാല്‍.
ഗ്രാൻഡ് മാസ്റ്റർ പദവി നേടിയതോടെ ഇനി സമ്മർദങ്ങളില്ലാതെ കളിക്കാൻ സാധിക്കുമെന്ന് നിഹാൽ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ജി.എൽ. ഗോപാൽ, എസ്.എൽ. നാരായണൻ എന്നിവരാണ് നിഹാലിനുമുമ്പ് ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തിയ മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.