കോഴിക്കോട്: ചരക്കു സേവന നികുതി (ജി.എസ്.ടി) കായികോപകരണങ്ങളുെട വില കുത്തനെ കൂട്ടിയത് കായികതാരങ്ങളെ വലക്കുന്നു. അഞ്ചു ശതമാനമുണ്ടായിരുന്ന നികുതി ജി.എസ്.ടിയുടെ പിറവിക്കുശേഷം 28 ശതമാനം വരെ ഉയർന്നതോെട കായികോപകരണങ്ങളുടെ വ്യാപാര മേഖലക്കും തിരിച്ചടിയായി.
റഫറിമാരുടെ വിസിൽ മുതൽ ഷൂട്ടിങ് താരങ്ങൾക്കുള്ള അത്യാധുനിക തോക്ക് വരെ ജി.എസ്.ടിയിൽ കുരുങ്ങിയിരിക്കുകയാണ്. സംഗീതോപകരണത്തിൽപെടുത്തിയതോടെയാണ് വിസിലിന് 28 ശതമാനം നികുതി ചുമത്തുന്നത്. കായികോപകരണ പട്ടികയിൽപെട്ട വിസിലിന് അഞ്ചു ശതമാനമായിരുന്നു നികുതി.
അത്ലറ്റിക്സ്, ഷൂട്ടിങ് തുടങ്ങിയ ഇനങ്ങൾക്കുള്ള ഉപകരണങ്ങളുടെ വിലയും കുതിച്ചുകയറി. ഷോട്ട്പുട്ട്, ജാവലിൻ, ഹൈജംപ് ബാർ എന്നിവക്കും 28 ശതമാനം നികുതിയാണ് വാങ്ങുന്നത്. ക്ലബുകളും സ്കൂളുകളും അത്ലറ്റിക്സ് അക്കാദമികൾക്കും ഇൗ വിലക്കയറ്റം തിരിച്ചടിയായി. സ്പോർട്സ് ഷൂസ്, ബോക്സിങ് ഗ്ലൗസ്, നീന്തലിനുള്ള വസ്ത്രങ്ങളും മറ്റും, ജിംനാസ്റ്റിക്സിനുള്ള ഉപകരണങ്ങൾ എന്നിവക്കും തീവിലയായി. ക്രിക്കറ്റ് ബാറ്റിന് 12 ശതമാനം നികുതിയായി. ക്രിക്കറ്റ് പന്തിനും കാരംസ്, ചെസ് ബോർഡുകൾക്കും 12 ശതമാനമാണ് ജി.എസ്.ടി. 500 രൂപയിൽ കൂടുതലുള്ള ഷൂസിനും നികുതിഭാരം 12 ശതമാനമായി. ഷൂട്ടിങ് താരങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
പിസ്റ്റളിനും എയർ റൈഫിളിനും 28 ശതമാനമാണ് നികുതി. ഇറക്കുമതി ചെയ്യുന്ന തോക്കുകൾക്ക് നേരത്തേ സർക്കാർ നികുതിയളവ് നൽകാറുണ്ടായിരുന്നു. വിലവർധന ദേശീയ റൈഫിൾ അസോസിയേഷൻ കേന്ദ്രസർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയതായി അസോസിയേഷൻ ലൈഫ് പ്രസിഡൻറും മുൻ ദേശീയ പരിശീലകനുമായ സണ്ണി തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
അത്ലറ്റിക്സിന് ആവശ്യമായ ഉപകരണങ്ങൾക്ക് വില വർധിച്ചതോടെ ചെലവ് കൂടിയതായി കേരള അത്ലറ്റിക്സ് അസോസിയേഷൻ ഒാണററി സെക്രട്ടറി പ്രഫ. പി.െഎ. ബാബു പറഞ്ഞു. അത്ലറ്റുകളുടെ ഭാരോദ്വഹന പരിശീലനത്തിനുള്ള സാധനങ്ങൾക്കും വില വർധിച്ചത് പ്രശ്നമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല ഉപകരണങ്ങൾക്കും എത്ര നികുതി ചുമത്തണമെന്ന് കടക്കാർക്കും വ്യക്തതയില്ല. വിലയിൽ ഇളവ് നൽകാനും കടക്കാർ മടിക്കുകയാണ്. ജി.എസ്.ടി നിലവിൽവന്ന ജൂലൈ ഒന്നിനുശേഷം കച്ചവടം കുറഞ്ഞതായി പ്രമുഖ വിൽപനശൃംഖലയായ കോസ്മോസ് സ്പോർട്സിലെ അസിസ്റ്റൻറ് മാനേജർ ജിതിൻ വിജയകുമാറും സാക്ഷ്യപ്പെടുത്തുന്നു.
ഫിറ്റ്നസ് ഉപകരണങ്ങളെയും സ്പോർട്സ് സൈക്കിളിനെയും ജി.എസ്.ടി കുരുക്ക് ബാധിച്ചിട്ടുണ്ട്. ചില ആശയക്കുഴപ്പങ്ങളുള്ളതിനാൽ നിർമാണ കമ്പനികളിൽനിന്ന് സാധനങ്ങൾ കടകളിലേക്ക് കാര്യമായി എത്തുന്നുമില്ല. ടിക്കറ്റുകൾക്ക് നികുതി 18 ശതമാനമാക്കിയതോെട അണ്ടർ17 ലോകകപ്പ്, െഎ.എസ്.എൽ, െഎ.പി.എൽ തുടങ്ങിയ സുപ്രധാന മത്സരങ്ങൾ കാണുന്നതിനും ചെലവ് കൂടും. 250 രൂപയിൽ കുറഞ്ഞ ടിക്കറ്റുകൾക്ക് നികുതി ഇൗടാക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.