വാഷിങ്ടൺ: ഇടിയും തൊഴിയും ശബ്ദഘോഷങ്ങളുമായി കൂടിളകിയെത്തിയ വമ്പൻ പോരാളികളുടെ ആരവത്തിൽ മുങ്ങി യു.എഫ്.സി 249 ബോക്സിങ് ചാമ്പ്യൻഷിപ് വീണ്ടും. കഴിഞ്ഞ മാസം നടക്കേണ്ട ടൂർണമെൻറാണ് ഒരുമാസം കഴിഞ്ഞ് യു.എസിലെ േഫ്ലാറിഡയിൽ ആളൊഴിഞ്ഞ ഗാലറിക്കു മുന്നിൽ അരങ്ങേറിയത്. കാണാൻ ആൾക്കൂട്ടമില്ലാതിരുന്നിട്ടും റിങ്ങിൽ പതിവുകളൊന്നും തെറ്റിയില്ല.
രക്തം ചിന്തിയ ഒരു മത്സരത്തിൽ പ്രമുഖ താരത്തിന് മുഖത്ത് മൂന്നിടത്താണ് തുന്നലിടേണ്ടിവന്നത്. ഒരാൾ മത്സരത്തിന് തൊട്ടുമുമ്പ് കോവിഡ് സ്ഥിരീകരിച്ച് പുറത്തായി. ജസ്റ്റിൻ ഗെയ്ത്ജെയും ടോണി ഫെർഗൂസണും തമ്മിലെ പോരാട്ടമായിരുന്നു ഏറെ ശ്രദ്ധപിടിച്ചുപറ്റിയത്. ലൈറ്റ്വെയ്റ്റ് ലോക ചാമ്പ്യൻഷിപ്പിെൻറ മുന്നോടിയായി വിധിയെഴുതപ്പെട്ട പോരാട്ടത്തിൽ ടോണി ഫെർഗൂസൺ ദയനീയ തോൽവി ഏറ്റുവാങ്ങി- 26-4.
നിലവിലെ ലോക ചാമ്പ്യൻ ഹബീബ് നൂർമാഗോമെഡോവുമായി ഇതോടെ ജസ്റ്റിൻ ഗെയ്ത്ജെക്ക് മത്സരിക്കാൻ അവസരമൊരുങ്ങി. നികോ പ്രൈസും വിസെൻറ ലൂക്കും തമ്മിലെ പോരാട്ടം രക്തരൂഷിതമായതും ശ്രദ്ധേയമായി. ഇടതുകണ്ണിനു താഴെ നികോ പ്രൈസിന് ഗുരുതര പരിക്കേറ്റതോടെ മത്സരം നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.