ഹൈദരാബാദ്: അഞ്ചു തവണ ലോക ചെസ്ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന് വിരമിക്കാൻ സമയമായെന്ന് മുൻ ഏഷ്യൻ റാപിഡ് ചാമ്പ്യൻ ലങ്ക രവി. ജോർജിയയിലെ ത്ബിലിസിയിൽ നടന്ന ചെസ് വേൾഡ് കപ്പ് രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായതിനു പിന്നാലെയാണ് ആനന്ദിനെ വിരമിക്കൽ ഒാർമപ്പെടുത്തി ഇൻറർനാഷനൽ മാസ്റ്റർ കൂടിയായ രവി രംഗത്തെത്തിയത്. കാനഡയുടെ ആൻറൺ കൊവലിയോവിനോട് കീഴടങ്ങിയതോടെ അടുത്ത വർഷത്തെ ലോകചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യതയും ആനന്ദിന് നഷ്ടമായിരുന്നു. ‘2014 ലോകചാമ്പ്യൻഷിപ്പിൽ മാഗ്നസ് കാൾസനോട് തോറ്റപ്പോൾ തന്നെ ആനന്ദ് വിരമിക്കണമായിരുന്നു. 47കാരനായ ആനന്ദിെൻറ പ്രകടനത്തിൽ പ്രായത്തിെൻറ അവശതയുണ്ട്. കഴിഞ്ഞ ഏതാനും മാസമായി അദ്ദേഹത്തിെൻറ കരിയർ ഗ്രാഫ് ദയനീയമാംവിധം താഴോട്ടാണ്’ -ലങ്ക രവി പറഞ്ഞു. അതേസമയം, ആനന്ദിനെപോലൊരു പകരക്കാരൻ ഉദയംചെയ്യുക പ്രയാസമാണ്. -ദേശീയ കോച്ച് കൂടിയായ ആന്ധ്രപ്രദേശുകാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.