ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാർ പുറത്താകുമോയെന്ന് ബുധനാഴ്ചയറിയാം. പണക്കൊഴു പ്പിെൻറ കരുത്ത് കളത്തിൽ പി.എസ്.ജിക്ക് തുണയാകുമോയെന്നും കണ്ടറിയാം. പ്രീക്വാർട്ട റിൽ മികച്ചജയം മാത്രം ലക്ഷ്യമിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും കരുത്തരാ യ പി.എസ്.ജിയും ഇറങ്ങുന്നത്. ആദ്യപാദത്തിെല ജയത്തിെൻറ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന സ്പാനിഷ് വമ്പൻമാർ അത്ലറ്റികോ മഡ്രിഡിെൻറയും ജർമൻ ടീം ബൊറൂസ്യ ഡോർട്മുണ്ടി െൻറയും ലക്ഷ്യം ക്വാർട്ടർ ഫൈനൽ മാത്രം. ഒന്നാം പാദത്തിൽ അത്ലറ്റികോ ലിവർപൂളിനെ ഒരു ഗോളിന് തോൽപിച്ചപ്പോൾ ബൊറൂസ്യ 2-1 എന്ന സ്കോറിലാണ് പി.എസ്.ജിയെ തകർത്തത്.
തിണ്ണമിടുക്ക് തുണക്കുമോ
സ്വന്തം മൈതാനമായ ആൻഫീൽഡിൽ ലിവർപൂളിനെ തോൽപിക്കുകയെന്നത് ബാലികേറാമലയാണെന്ന് അത്ലറ്റികോ പരിശീലകൻ ഡീഗോ സിമിയോണിക്ക് അറിയാം. റയൽ മഡ്രിഡിനോടും ബാഴ്സലോണയോടും പൊരുതി സ്പാനിഷ് ലാലിഗയിൽ പിടിച്ചുനിൽക്കുന്ന അത്ലറ്റികോയുടെ പ്രതിരോധം തകർക്കൽ അത്ര എളുപ്പമല്ലെന്ന് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പും മനസ്സിലാക്കിയതാണ്. ഈ രണ്ട് പരിശീലകരും അവരുടെ തന്ത്രങ്ങളുമാണ് ബുധനാഴ്ച അർധരാത്രി നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടുക. മുഹമ്മദ് സലാഹ്, സാദിയോ മാനെ, റോബർട്ടോ ഫിർമീന്യോ എന്നിവരടങ്ങുന്ന മുന്നേറ്റനിര ഉതിർക്കുന്ന ഷോട്ടുകളിലാണ് ചാമ്പ്യൻമാരുടെ പ്രതീക്ഷ. ഗോളി അലിസണിെൻറ പരിക്കാണ് ക്ലോപ്പിെൻറ തലവേദന. അലിസൺ പുറത്തിരിക്കുന്നതിനാൽ അഡ്രിയാൻ ആയിരിക്കും വലക്ക് മുന്നിലെത്തുക. 12ാമനായി ആൻഫീൽഡിലെ കാണികൾ ഉണ്ടാകുമെന്നതാണ് ഏറ്റവും വലിയ കരുത്ത്.
സിമിയോണിയുടെ തന്ത്രങ്ങൾതന്നെയാണ് അത്ലറ്റികോയുടെ കരുത്ത്. ആദ്യ പാദത്തിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാനാകാതെ ലിവർപൂളിനെ അത്ലറ്റികോ തടഞ്ഞത് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. കോക്കെ, സോൾ, തോമസ് ലെമർ, ലോറെൻറ എന്നിവരെല്ലാം അടങ്ങുന്ന മധ്യനിരയാണ് കളം ഭരിക്കുക. മൊറാട്ട, ഡീഗോ കോസ്റ്റ, ജോ ഫെലിക്സ്, കൊറയ എന്നിവരടങ്ങിയ മുന്നേറ്റവും കരുത്തരാണ്. ഗോളി ജാൻ ഒബ്ലക്കും മികച്ച ഫോമിലാണ്.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിയിൽ ആദ്യ പാദത്തിൽ മൂന്ന് ഗോളിന് ബാഴ്സലോണയോട് തോറ്റിട്ടും ആൻഫീൽഡിൽ തിരിച്ചടിച്ച് നാല് ഗോളിന് ജയിച്ചതിെൻറ ഓർമകൾ ലിവർപൂളിന് കരുത്താകും.
പണക്കൊഴുപ്പ് കളത്തിൽ ഫലം നൽകുമോ?
കെയ്ലർ നവാസ്, മാർക്കിഞ്ഞോ, തിയാഗോ സിൽവ, ഏയ്ഞ്ചൽ ഡിമരിയ, മാർക്കോ വെറാറ്റി, ജൂലിയൻ ഡ്രാക്സ്ലർ, ആൻഡെർ ഹെരേര, കെയ്ലിയൻ എംബാപ്പെ, നെയ്മർ, എഡിൻസൺ കവാനി, മൗറോ ഇക്കാർഡി തുടങ്ങിയവർ നിറഞ്ഞ ഒരു താരനിര ചാമ്പ്യൻസ്ലീഗ് നേടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. പണക്കൊഴുപ്പിൽ പ്രമുഖ താരങ്ങളെയെല്ലാം എത്തിച്ചെങ്കിലും പ്രീക്വാർട്ടറിനപ്പുറം മുന്നേറാൻ ഫ്രഞ്ച് കരുത്തർക്ക് സാധിച്ചിട്ടില്ല. താരങ്ങളെയെല്ലാം കൂട്ടിയിണക്കി വിജയത്തിലേക്ക് നയിക്കാനുള്ള പരിശീലകൻ തോമസ് ടച്ചലിെൻറ ശ്രമങ്ങളും വിജയിച്ചിട്ടില്ല. നെയ്മർ, എംബാപ്പെ എന്നീ വലിയ താരങ്ങൾ പലപ്പോഴും ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഒത്തൊരുമയോടെയുള്ള പോരാട്ടമാണ് ബൊറൂഷ്യ ഡോർട്മുണ്ടിെൻറ കരുത്ത്. മാറ്റ് ഹമ്മൽസും ഹാകിമിയും അണിനിരക്കുന്ന പ്രതിരോധവും എമ്റെ കാൻ, ജോഡൻ സാഞ്ചോ, മരിയോ ഗോട്സെ എന്നിവർ ഉൾക്കൊള്ളുന്ന മധ്യനിരയും ഗോളടി യന്ത്രം എറിക് ഹോളണ്ടിനൊപ്പം മാർക്കോ റ്യൂസും ഈഡൻ ഹസാർഡിെൻറ സഹോദരൻ തോർഗൻ ഹസാർഡും അടങ്ങിയ മുന്നേറ്റവും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നു. സമനിലപോലും ഡോർട്മുണ്ടിനെ ക്വാർട്ടറിലെത്തിക്കുേമ്പാൾ പി.എസ്.ജിക്ക് വിജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.