തൃശൂർ: അഹമ്മദാബാദിലെ കർണാവതി ക്ലബിൽ തിങ്കളാഴ്ച അവസാനിച്ച ലോക യൂത്ത് ചെസ് ഒളിമ്പ്യാഡിൽ തൃശൂരിൽനിന്നുള്ള നിഹാൽ സരിന് സ്വർണം. നിഹാൽ പ്രതിനിധാനം ചെയ്ത ടീം റഷ്യക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ നിഹാൽ കളിച്ച മൂന്നാം ബോർഡിലെ നീക്കങ്ങൾ വിലയിരുത്തിയാണ് സ്വർണ മെഡലിന് അർഹത നിശ്ചയിച്ചത്. ‘ഇന്ത്യ ഗ്രീൻ’എന്ന മൂന്നാം ടീമിലാണ് നിഹാൽ കരുക്കൾ നീക്കിയത്.
തൃശൂർ ദേവമാത പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ നിഹാൽ ഏറ്റവും പ്രായം കുറഞ്ഞ ഇൻറർനാഷനൽ മാസ്റ്റർമാരിൽ ഒരാളാണ്. ഡോക്ടർ ദമ്പതികളായ സരിേൻറയും ഷിജിേൻറയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.