കൊൽക്കത്ത: അഞ്ചുതവണ ലോകചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് ഉൾപ്പെടെ ആറുപേരെ സമനിലയിൽ കുരുക്കി ചതുരംഗകളത്തിലെ അത്ഭുത ബാലൻ നിഹാൽ സരിെൻറ പ്രകടനം. കൊൽക്കത്തയിൽ നടന്ന പ്രഥമ ടാറ്റാ സ്റ്റീൽ സൂപ്പർ റാപിഡ് ചെസ് ടൂർണമെൻറിലാണ് വിശ്വനാഥൻ ആനന്ദ് അടക്കമുള്ളവർ അണ്ടർ 14 ലോക ചാമ്പ്യനായ പതിനാലുകാരൻ നിഹാലിനോട് സമനില വഴങ്ങിയത്.
ഒമ്പത് റൗണ്ട് മത്സരത്തിൽ ആറ് സമനിലയും മൂന്ന് തോൽവിയുമുള്ള നിഹാൽ (മൂന്ന് പോയൻറ്) ഒമ്പതാമനായി. സ്പീഡ് ചെസിലെ സൂപ്പർതാരം അമേരിക്കയുടെ ഹികാരു നകാമുറക്കാണ് കിരീടം. ആനന്ദിന് പുറമേ കഴിഞ്ഞവർഷത്തെ ലോകചാമ്പ്യൻഷിപ്പിൽ റണ്ണർഅപ്പായ റഷ്യൻതാരം സെർജി കറാക്കിൻ, നിലവിലെ ലോക മൂന്നാം നമ്പർ താരം മാമദ്യെറോവ്, ലോക പത്താം നമ്പർ താരം വെസ്ലി സോ, ലോക 25ാം നമ്പർ താരം ഹരികൃഷ്ണ, ലോക 44ാം നമ്പർ താരം വിദിത് സന്തോഷ് ഗുജറാത്തി എന്നിവരെയും ചെസിലെ പുതു താരോദയം സമനിലയിൽ പൂട്ടി.
ചാമ്പ്യൻ നക്കാമുറ, ലോക 11ാം നമ്പർ താരം ലെവോൺ അറോണിയൻ, അവസാന റൗണ്ടിൽ വെസ്ലി സോ എന്നിവരോടാണ് തോറ്റത്. അവസാന മത്സരത്തിൽ ഇന്ത്യക്കാരൻ ശേഖർ ഗാംഗുലിയോട് തോൽവി വഴങ്ങിയ ആനന്ദ് നാല് പോയൻറുമായി ഏഴാമനായി. 14 കാരനായ നിഹാൽ തൃശൂർ പൂത്തോളിയിലെ ഡോക്ടർമാരായ എ. സരിൻ, ഷിജിൻ ഉമ്മർ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.