പാരിസ്: മുത്തശ്ശനും ചെറുമകനും തമ്മിലെ പോരാട്ടം പോലെയായിരുന്നു ചതുരംഗക്കളത്തി ന് ആ അങ്കം. കറുപ്പും വെറുപ്പും കളങ്ങളുടെ ഒരറ്റത്ത് 68കാരനായ മുൻ ലോകചാമ്പ്യനും റഷ്യ യുടെ ഇതിഹാസതാരവുമായ അനറ്റൊലി കാർപോവും മറു ഭാഗത്ത് 15 വയസ്സിെൻറ കുസൃതിയുമായി മലയാളിയായ നിഹാൽ പി. സരിനും. ചതുരംഗക്കളത്തിലെ രണ്ട് തലമുറകളുടെ പോരാട്ടം ഒപ്പത ്തിനൊപ്പം പിരിഞ്ഞു. ഫ്രാൻസിലെ കാപ് ഡി അഡ്ഗെ തീര നഗരിയിൽ നടക്കുന്ന കാർപോവ് ട്രോഫിയുടെ ഭാഗമായാണ് ഇതിഹാസതാരവുമായി പ്രദർശന മത്സരത്തിൽ ഒരു കൈനോക്കാൻ മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിനും അവസരം ലഭിച്ചത്.
റാപിഡ്-ബ്ലിറ്റ്സ് വിഭാഗങ്ങളിലായി നടന്ന നാല് റൗണ്ട് മത്സരം അവസാനിച്ചപ്പോൾ 2-2. 25 മിനിറ്റ് ദൈർഘ്യമുള്ള റാപിഡ് റൗണ്ടിലെ ആദ്യ രണ്ട് മത്സരവും സമനിലയിൽ പിരിഞ്ഞു. ഒന്നാം റൗണ്ട് 59 നീക്കങ്ങളിലും രണ്ടാം റൗണ്ട് 49 നീക്കങ്ങളിലും പിരിയുകയായിരുന്നു. അഞ്ച് മിനിറ്റിെൻറ ബ്ലിറ്റ്സിൽ ആദ്യ അങ്കം 69 നീക്കത്തിൽ കാർപോവ് ജയിച്ചു. എന്നാൽ, വെള്ളക്കരുക്കളുമായി രണ്ടാം അങ്കം കളിച്ച നിഹാൽ വെറും 28 നീക്കങ്ങളിൽ ഇതിഹാസ താരത്തെ തളച്ച് വിജയം നേടി. ഇതോടെ, 2-2ന് സമനിലയിൽ അവസാനിച്ചു.
അമേരിക്കയുടെ വിശ്വതാരം ബോബി ഫിഷറുടെ വാഴ്ചക്ക് അന്ത്യം കുറിച്ച് 1975ലാണ് കാർപോവ് ആദ്യമായി ലോകചാമ്പ്യനാവുന്നത്. പിന്നീട് 10 വർഷം വെല്ലുവിളിയില്ലാതെ ആ സ്ഥാനം നിലനിർത്തി. 1985ൽ ഗാരി കാസ്പറോവിന് മുന്നിൽ കീഴടങ്ങിയ കാർപോവ് 1993ൽ വീണ്ടും വിശ്വചാമ്പ്യൻ പട്ടത്തിലെത്തി. 1999 വരെ തുടർന്ന റഷ്യൻ ഇതിഹാസം 16 വർഷമാണ് ലോകചെസിലെ മുടിചൂടാമന്നനായി വാണത്. സജീവ ചെസിൽനിന്നും കാർപോവ് വിരമിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പായിരുന്നു നിഹാലിെൻറ ജനനം (2004 ജൂൈല 13). ചതുരംഗക്കളത്തിൽ കാർപോവ് യുഗം പെയ്ത് തീർന്നശേഷം ചുവടുവെക്കാൻ ആരംഭിച്ച കൗമാരതാരവുമായി വീണ്ടും അതേ കാർപോവ് കൊമ്പുകോർത്തപ്പോൾ തലമുറകളുടെ ഐതിഹാസിക പോരാട്ടമെന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും.
മത്സര ഫലത്തിൽ സംതൃപ്തനല്ലെന്നായിരുന്നു തൃശൂരുകാരനായ ഗ്രാൻഡ്മാസ്റ്ററുടെ പ്രതികരണം. ‘എെൻറ അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു. അദ്ദേഹം (കാർപോവ്) നന്നായി പ്രതിരോധിച്ചു. കാർപോവിനെതിരെ കളിക്കാനായത് വലിയ ബഹുമതിയാണ്. അടുത്തവർഷം ഇനിയും കളിക്കും’
-മത്സരത്തെക്കുറിച്ച് നിഹാൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.