കോഴിക്കോട്: ഒന്നരപതിറ്റാണ്ടിന് ശേഷം ദേശീയ സീനിയർ പുരുഷ-വനിത വോളിബാൾ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് വേദിയാകാൻ സാധ്യത. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ അടുത്തമാസം നടക്കേണ്ടിയിരുന്ന മത്സരമാണ് വോളിബാളിന് ഏറെ ആരാധകരുള്ള കോഴിക്കോേട്ടക്ക് വരാനൊരുങ്ങുന്നത്. തെലങ്കാന വോളിബാൾ അസോസിയേഷനിലെ ചില പ്രശ്നങ്ങൾ കാരണമാണ് ഹൈദരാബാദിന് ആതിഥേയത്വം നഷ്ടമായത്.
കോഴിക്കോടിന് ആതിഥേയത്വം ലഭിക്കുകയാണെങ്കിൽ വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലും വടകരയിലുമാകും സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ 66ാം പതിപ്പ് അരങ്ങേറുക. പ്രാഥമിക മത്സരങ്ങൾ വടകരയിൽ നടത്താനാണ് ആലോചന. വേദിയും തീയതിയും സംബന്ധിച്ച അന്തിമതീരുമാനം ഉടനുണ്ടാകും. കേരള ടീമിെൻറ ക്യാമ്പും കോഴിക്കോട്ടായിരിക്കും.
ദേശീയ ഗെയിംസിലെ േവാളിബാൾ മത്സരങ്ങൾ നടന്നത് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു. മത്സരം നടന്ന അഞ്ചുദിവസം ഗാലറികൾ നിറഞ്ഞുകവിഞ്ഞിരുന്നു. നൂറുകണക്കിന് പേർ പ്രവേശനം കിട്ടാതെ മടങ്ങുകയും ചെയ്തു. 2001ലാണ് ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് അവസാനമായി ആതിഥേയരായത്. എരഞ്ഞിപ്പാലം മിനിബൈപാസിലെ സ്വപ്നനഗരിയിൽ പ്രത്യേകം തയാറാക്കിയ കളിക്കളത്തിലായിരുന്നു മത്സരം നടത്തിയത്. പുരുഷവിഭാഗത്തിൽ കേരളം ആ വർഷം ജേതാക്കളുമായിരുന്നു. കഴിഞ്ഞവർഷം ചെന്നൈയിൽ നടന്ന ചാമ്പ്യൻഷിപ്പിലും പുരുഷകിരീടം കേരളത്തിനായിരുന്നു. അതിനിടെ, ദേശീയ സീനിയർവോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമുകളെ പ്രഖ്യാപിച്ചു. പുരുഷ ടീമിനെ അബ്ദുൽ നാസറും വനിതകളെ സണ്ണി ജോസഫും പരിശീലിപ്പിക്കും.
പുരുഷ ടീം: എൻ. ജിതിൻ, മുത്തുസ്വാമി, ജി.എസ്. അഘിൻ, പി. രോഹിത്, അബ്ദുൽ റഹീം, സി. അജിത് ലാൽ, വിബിൻ എം. ജോർജ്, അനു ജെയിംസ്, രതീഷ്, ജെറോം വിനീത്, ഒ. അൻസാബ്, സി.കെ. രതീഷ്.
വനിത ടീം: കെ.എസ് ജിനി, ഇ. അശ്വതി, അഞ്ജു ബാലകൃഷ്ണൻ, എസ്. സൂര്യ, ജി. അഞ്ജുമോൾ, എസ്. രേഖ, എം. ശ്രുതി, എൻ.എസ്. ശരണ്യ, ഫാത്തിമ റുക്സാന, കെ.പി. അനുശ്രീ, അഞ്ജലി ബാബു, അശ്വതി രവീന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.