റഷ്യൻ ഒാപൺ ബാഡ്​മിൻറൺ: സൗരഭ്​ വർമ ചാമ്പ്യൻ; ഡബിൾസിൽ ഇന്ത്യൻ സഖ്യത്തിന്​ തോൽവി

വ്ലാഡിവോസ്​റ്റോക്ക്​ (റഷ്യ): മുൻ ദേശീയ ചാമ്പ്യൻ സൗരഭ്​ വർമക്ക്​ റഷ്യൻ ഒാപൺ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ​ കിരീടം​. ജപ്പാ​​െൻറ കോക്കി വാറ്റാനബയെ 19-21, 21-12, 21-17 സ്​കോറിന്​ തോൽപിച്ചാണ് ചാമ്പ്യനായത്​. ഇൗ സീസണി​ൽ താരത്തി​​െൻറ ആദ്യ കിരീടമാണിത്​. ഒരു മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിൽ ആദ്യ സെറ്റ്​ കൈവിട്ടതിനു ശേഷമായിരുന്നു സൗരഭി​​െൻറ തിരിച്ചുവരവ്​.

19-21ന്​ ആദ്യ സെറ്റ്​ കൈവി​െട്ടങ്കിലും തളരാതെ പോരാടിയ താരം അടുത്ത രണ്ടു സെറ്റുകളിൽ തിരിച്ചുവരുകയായിരുന്നു. രണ്ടാം സെറ്റ്​ 21-12ന്​ അനായാസം പിടിച്ചെടുത്തു. വാശിയേറിയ മത്സരത്തിനൊടുവിൽ 21-17നായിരുന്നു ജപ്പാൻ താരത്തിനെതിരെ ഫൈനൽ സെറ്റ്​ ഇന്ത്യൻ താരം നേടിയത്​.

ബംഗളൂരുവിൽ നടന്ന ഒാൾ ഇന്ത്യൻ സീനിയർ റാങ്കിങ്​ ചാമ്പ്യൻഷിപ്പിൽ ജേതാവായിരുന്ന സൗരഭ്​ ഏഷ്യൻ ഗെയിംസിനും യോഗ്യത നേടിയിരുന്നു. അതേസമയം, മിക്​സഡ്​ ഡബ്​ൾസിൽ ​ഇന്ത്യൻ ജോടികളായ രോഹൻ കപൂർ-കുഹൂ ഗാർഗ്​ സഖ്യം ഫൈനലിൽ തോറ്റു. റഷ്യ-കൊറിയ ജോടികളായ വ്ലാദിമിർ ഇവാനോവ്​ -മിൻ യുങ്​ കിം സഖ്യത്തി​നോട്​ 19-21, 17-21 സ്​​േകാറുകൾക്കാണ്​ ​േതാൽക്കുന്നത്​. 

Tags:    
News Summary - Sourabh Verma wins Russian Open badminton- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.