കാസര്‍കോട്: 2016 വര്‍ഷം ജില്ലയിലെ കായിക രംഗം കൂടുതല്‍ കിതച്ചും അതിനപ്പുറം ഒരു പിടി നേട്ടങ്ങളുമായാണ് മുന്നോട്ട് പോയത്. കായിക ഭൂപടത്തില്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. ഒരുപാട് താരങ്ങളെ വാര്‍ത്തെടുക്കാനുമുണ്ട്. ഒരുപാട് പിറകിലാണെങ്കിലും നേട്ടത്തിന്‍െറ സിന്ദൂരപ്പൊട്ടു തൊട്ട വര്‍ഷം തന്നെയാണ് 2016. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനായ കാസര്‍കോടിന്‍െറ 'റാഫിച്ച' മുതല്‍ രഞ്ജി ക്രിക്കറ്റിലെ വെടിക്കെട്ട് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ വരെ ഇതിന് ഉദാഹരണമാണ്. ഐ.എസ്.എല്‍ ഫൈനലില്‍ കേരള ബ്ളാസ്റ്റേഴസിന് വേണ്ടി ഗോള്‍ നേടി മികച്ച പ്രകടനമാണ് റാഫി കാഴ്ച്ചവെച്ചത്. ഫുട്ബോള്‍ ലീഗിലെ 'ഹെഡര്‍ സ്പെഷലിസ്റ്റ്' എന്ന പേരിലാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അറിയപ്പെടുന്നത്. നിര്‍ണായക നിമിഷത്തില്‍ ഗോളുകള്‍ നേടുന്ന താരം 2016 കായിക മേഖലയിലെ മിന്നും താരം തന്നെയാണ്. രഞ്ജി ക്രിക്കറ്റിലൂടെ മികച്ച പ്രകടനം കാഴ്ച്ച വെച്ച തളങ്കര സ്വദേശി അസ്റുദ്ദീന്‍ ഭാവി ഇന്ത്യന്‍ താരം തന്നെയാണ്. മികച്ച കീപ്പറും ഓപ്പണിങ് ബാറ്റസ്മാനുമായ അസ്ഹറുദ്ദീന്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്നായി 333 റണ്‍സാണ് അടിച്ച് കൂട്ടിയത്. ത്രിപുരക്കെതിരായ മല്‍സരത്തില്‍ 'മാന്‍ ഓഫ് ദി മാച്ച്, പുരസ്കാരവും അഞ്ച് ക്യാച്ചുകളും അസ്ഹറുദ്ദീന്‍ നേടിയിരുന്നു. ക്രിക്കറ്റ് മേഖലയിലെ 2016 വര്‍ഷത്തെ വിലമതിക്കാന്‍ പറ്റാത്ത താരമായി മാറി കഴിഞ്ഞിരിക്കുകയാണ് കാസര്‍കോടിന്‍െറ അസ്റു. കേരളാ അണ്ടര്‍ 14 സോണല്‍ ക്രിക്കറ്റ് ടീമിലേക്ക് തളങ്കരയിലെ ജൂനിയര്‍ ക്രിക്കറ്റ് താരങ്ങ്ായ അബ്ദുല്‍ ഫര്‍ഹാനും ഷാനിദ് ഹുസൈനും തിരഞ്ഞെടുക്കപ്പെട്ടതും 2016 ക്രിക്കറ്റിലെ മികച്ച നേട്ടം തന്നെയാണ്.
2016 വര്‍ഷത്തില്‍ കബഡി സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മികച്ച കളിക്കാരെയും പരിശീലകരേയും നല്‍കാന്‍ ജില്ലക്ക് കഴിഞ്ഞു. ജോധ്പൂരില്‍ വെച്ച് നടന്ന സീനിയര്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന്‍െറ പരിശീലകനും ക്യാപ്റ്റനും കാസര്‍കോട് ജില്ലയുടെ സംഭാവനയാണ്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ കളിക്കാരനും മുന്‍ ഇന്ത്യന്‍ താരവുമായ ജഗദീഷായിരുന്നു കേരള ടീമിനെ നയിച്ചതെങ്കില്‍ സംസ്ഥാന കബഡി ടീമിന്‍െറ ക്യാപ്റ്റന്‍ ഉദുമ സ്വദേശിയായ ഗിരീഷായിരുന്നു. ക്യാപ്റ്റന് പുറമേ സാഗര്‍, നിഷാന്ത്, അനൂപ്, സൗരവ് എന്നീ താരങ്ങളും ടീമിലിടം പിടിച്ചു. കബഡി ലോകകപ്പില്‍ പോളണ്ട് ടീമിനു വേണ്ടി തന്ത്രങ്ങള്‍ മെനയുന്നത് പോലും കാസര്‍കോടുകാരനായ ഗണേഷ് കുമ്പളയെന്നതും കബഡി 2016ലെ മികച്ച നേട്ടം തന്നെയാണ്.
ദുബൈയില്‍ വെച്ച് നടന്ന നാഷണല്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മേല്‍പറമ്പ് സ്വദേശിനിയായ ലീയാന ഫാത്തിമക്കായിരുന്നു സ്വര്‍ണ മെഡല്‍ നേട്ടം. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലാണ് സ്വര്‍ണമെഡല്‍ ലഭിച്ചത്. ഒരുപാട് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച നീന്തല്‍ താരങ്ങളെ മറികടന്നാണ് ലിയാന മികച്ച വിജയം നേടിയത്. ദേശിയ മീറ്റിലും സിബിഎസ്ഇ നാഷണല്‍ മീറ്റിലും ലിയാന ട്രിപ്പിള്‍ സ്വര്‍ണമടക്കം നേടിയതും നീന്തല്‍ മേഖലയില്‍ 2016 വര്‍ഷത്തെ മികച്ച നേട്ടമാണ്. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ വനിതാ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ തുറപ്പ് ചീട്ടായിരുന്നു കാസര്‍കോട് ബെളളൂര്‍ സ്വദേശി യഷ്മിത . ഏഷ്യന്‍ വനിതാ ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് ജില്ല കായിക മേഖലയിലെ അസൂയാവാഹമായ നേട്ടമാണ്. അഗല്‍പ്പാടി ശ്രീ അന്നപൂര്‍ണേശ്വരി എച്ച്.എസ.്എസിലെ സയന്‍സ് വിഭാഗം പ്ളസ് വണ്‍ വിദ്യാര്‍ഥിനിയാണ് യഷ്മിത.
2016 ഫെബ്രുവരിയില്‍ ഒൗറാംഗബാദില്‍ വെച്ച് നടന്ന ദേശീയ കമ്പവലി മല്‍സരത്തില്‍ കേരള ടീമിന്‍െറ മികച്ച താരമായിരുന്നു കാസര്‍കോട്ടുകാരനായ ബാബു കോട്ടപ്പാറ. ഇതേ വര്‍ഷം സെപ്തംബറില്‍ പഞ്ചാബില്‍ വെച്ച് നടന്ന കമ്പവലി മല്‍സരത്തില്‍ കേരള ടീമിന്‍െറ പരിശീലകനും കൂടിയാണ് ഇദ്ദേഹം. കമ്പവലിയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടും സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നോ മറ്റോ ഒരു ആനുകൂല്യവും ഇന്നേ വരെ ലഭിച്ചിട്ടില്ളെന്നതും വന്‍വീഴ്ച്ച തന്നെയാണ്. കായിക മേഖലയിലെ ചില നേട്ടങ്ങള്‍ എടുത്ത് പറയുമ്പോഴും സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ജില്ലയുടെ പ്രകടനം വളരെ മോശമാണ്. 2015ല്‍ സ്കൂള്‍ കായിക മേളയില്‍ ഒരു പോയന്‍റ് പോലും നേടാന്‍ കഴിയാത്തത് നാണക്കേട് തന്നെയാണ്. ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നിന്ന് ഒരുപാട് കായിക താരങ്ങള്‍ വളര്‍ന്നു വരുന്നുണ്ടെങ്കിലും അവര്‍ക്ക് നല്ല രീതിയിലുള്ള പരിശീലനം നല്‍കാന്‍ കഴിയാത്തത് സ്പോര്‍ട്സ് കൗണ്‍സിലടക്കമുള്ള സംവിധാനങ്ങളുടെ പരാജയം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.