ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 52 ലക്ഷം രൂപ സംഭാവന ചെയ്യുന്നതായി ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന അറിയിച്ചു. പ്രധാനമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക്് 31 ലക്ഷവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 21 ലക്ഷവുമാണ് താരം നൽകുന്നത്. ജനങ്ങളോട് തങ്ങളുടെ വിഹിതം നൽകാനും താരം ആവശ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച സചിൻ ടെണ്ടുൽകർ 50 ലക്ഷം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയിരുന്നു.
മോഹൻ ബഗാെൻറ 20 ലക്ഷം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐ ലീഗ് ജേതാക്കളായ മോഹൻ ബഗാൻ 20 ലക്ഷം രൂപ സംഭാവന ചെയ്തു. നാടിനുവേണ്ടി ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും സഹായം ചെറുതോ വലുതോ ആയിക്കോട്ടെ മഹാമാരിയെത്തുടർന്ന് കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും ക്ലബ് ആവശ്യപ്പെട്ടു. മറ്റൊരു കൊൽക്കത്തൻ ക്ലബായ ആര്യൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട്ലക്ഷം രൂപ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.