റിയോ ഡെ ജനീറോ: റിയോയിലെ ആദ്യ ദിനം ഇന്ത്യക്ക് നഷ്ടക്കച്ചവടം. ടെന്നിസില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ലിയാണ്ടര്‍ പേസ്-രോഹന്‍ ബൊപ്പണ്ണ സഖ്യവും ടേബ്ള്‍ ടെന്നിസ് വനിതാ സിംഗ്ള്‍സില്‍ മൗമ ദാസ്, മാനിക ബത്ര എന്നിവരും, വനിതാവിഭാഗം ഷൂട്ടിങ്ങില്‍ അയോണിക പോളും അപൂര്‍വി ചന്ദേലയും ആദ്യ റൗണ്ടില്‍ പുറത്തായി.
പോളണ്ടിന്‍െറ കുബോട്ട്-മറ്റ്കോവ്സ്കി സഖ്യത്തിനോട് നേരിട്ടുള്ള സെറ്റിനാണ് പേസ് ബൊപ്പണ്ണ സഖ്യം തോറ്റത്. സ്കോര്‍: 4-6, 6-7. പേസിനൊപ്പം കളിക്കാനാവില്ളെന്ന ബൊപ്പണ്ണയുടെ നിലാപടിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ റിയോയിലത്തെിയ സഖ്യം നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ സെറ്റില്‍ 4-4ന് ഒപ്പം പിടിച്ചെങ്കിലും അവസാന രണ്ട് ഗെയിമുകളും ഇന്ത്യന്‍ സഖ്യം അടിയറവെച്ചു. രണ്ടാം സെറ്റിലും ആധിപത്യം പോളിഷ് സഖ്യത്തിനായിരുന്നു. അവസാനനിമിഷ പോരാട്ടത്തിലൂടെ 5-5ന് ഒപ്പം പിടിച്ചെങ്കിലും ടൈബ്രേക്കറിലൂടെ പോളണ്ട് വിജയം തട്ടിയെടുത്തു. ടേബ്ള്‍ ടെന്നിസില്‍ റുമേനിയയുടെ ഡാനിയേല ഡോഡീനോടാണ് ഇന്ത്യയുടെ മൗമാദാസ് തോറ്റത്. സ്കോര്‍: 2-11, 7-11, 7-11, 3-11. ഏകപക്ഷീയമായ പോരാട്ടത്തിലാണ് 58ാം റാങ്കുകാരിയായ ഡാനിയേല 150ാം സ്്ഥാനത്തുള്ള മൗമാ ദാസിനെ കീഴടക്കിയത്. ബത്രയെ പോളണ്ടിന്‍െറ കതാര്‍സിനയോട് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.