സ്റ്റാവഞ്ചർ (നോർവേ): മുൻ േലാക ചാമ്പ്യൻ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിന് നോർവേ ആൾട്ടിബോക്സ് ചെസ് ടൂർണമെൻറിൽ സമനില. അമേരിക്കയുടെ ഹികാരു നകാമുറയോടാണ് ഏഴാം റൗണ്ടിൽ ഇന്ത്യൻതാരം സമനിലയിലായത്. നേരേത്ത അമേരിക്കയുടെതന്നെ ഫാബിയാനോ കാരോനയോട് തൊട്ടുമുമ്പുള്ള റൗണ്ടിൽ വിജയിച്ച ആനന്ദ് നകാമുറയോട് മികച്ച നീക്കങ്ങളോടെ തുടങ്ങിയെങ്കിലും കളി സമനിലയിലേക്കു നീങ്ങുകയായിരുന്നു.
അവസാന റൗണ്ടിൽ മാഗ്നസ് കാൾസനുമായി ഏറ്റുമുട്ടുന്നതിനുമുമ്പ് അർമേനിയൻ താരം അറോനിയനുമായാണ് ആനന്ദിെൻറ അടുത്ത മത്സരം. അതേസമയം, റഷ്യയുടെ വ്ലാദ്മിർ ക്രാംനിക്കിനോട് നിലവിലെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ ഏഴാം റൗണ്ടിൽ തോൽവി വഴങ്ങി. ഇതോടെ 2011 ജൂലൈ മുതൽ ഫിഡെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള കാൾസന് പോയൻറിൽ താഴേക്കുപോയി ആദ്യ സ്ഥാനം നഷ്ടമാേയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.