മോസ്കോ: ചെസ് ലോകകപ്പിൽ മലയാളി ഗ്രാൻഡ്മാസ്റ്റൻ നിഹാൽ സരിൻ ജയത്തോടെ മുന്നോട്ട്. രണ്ടാം റൗണ്ടിൽ അസ ർബൈജാെൻറ ഇൽതാജ് സഫറലിയെ തോൽപിച്ചാണ് ഇന്ത്യൻ കൗമാരതാരത്തിെൻറ കുതിപ്പ്. ആദ്യ റൗണ്ടിൽ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള പെറുവിെൻറ ജോർജ് കോറിയെ അട്ടിമറിച്ച് കുതിപ്പ് തുടങ്ങിയ നിഹാൽ രണ്ടാം റൗണ്ടിൽ ഇൽതാജിനെ അനായാസം വീഴ്ത്തി.
37 നീക്കത്തിൽ നിഹാൽ കളി അവസാനിപ്പിച്ചു. മൂന്നാം റൗണ്ടിൽ യൂറോപ്യൻ ചാമ്പ്യനും ലോക എട്ടാം നമ്പറുമായ ഷഹരിയാർ മമദ്യറോവാണ് എതിരാളി. പി. ഹരികൃഷ്ണയാണ് മൂന്നാം റൗണ്ടിൽ കടന്ന മറ്റൊരു ഇന്ത്യൻ താരം. എ. ചിദംബരം രണ്ടാം റൗണ്ടിൽ തോറ്റപ്പോൾ, ഭാസ്കരൻ അധിപൻ, വിദിത് ഗുജറാത്തി എന്നിവർ സമനിലയോടെ ടൈബ്രേക്കറിലേക്ക് കടന്നു. നിഹാലിനൊപ്പം മത്സരിച്ച മറ്റൊരു മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണൻ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.