ഫ്ലോറിഡ: കോവിഡ് -19 മൂലം കായികരംഗമാകെ സ്തംഭനത്തിലായെങ്കിലും ലോകത്തെമ്പാടും വമ ്പൻ ആരാധകരുള്ള കായിക വിനോദമായ വേൾഡ് റസ്ലിങ് എൻറർടെയ്ൻമെൻറ് (ഡബ്ലു.ഡബ്ല്യ ു.ഇ) റിങ്ങിലെ അഭ്യാസപ്രകടനങ്ങളും അടവുകളും തുടരുന്നു.
ഡബ്ലു.ഡബ്ല്യു.ഇയുടെ സുപ്രധാന ഷോ ആയ റസൽമാനിയ 36ൽ നിറഞ്ഞുതുളുമ്പിയ ആരാധകരാൽ ചുറ്റപ്പെട്ട റിങ്ങല്ല സൂപ്പർ താരങ്ങളെ കാത്തിരുന്നത്. ഫ്ലോറിഡയിലെ റെയ്മണ്ട് ഫെയിംസ് സ്റ്റേഡിയത്തിന് പകരം ഓർലാൻഡോയിലെ പ്രത്യേക വേദിയിലാണ് റസൽമാനിയ നടന്നത്.
ആദ്യ ദിനമായ ശനിയാഴ്ച അണ്ടർടെയ്ക്കർ, ഗോൾഡ്ബെർഗ്, എ.ജെ. സ്റ്റൈലസ് തുടങ്ങിയ താരങ്ങൾ റിങ്ങിലെത്തി. യു.എസ് കോവിഡിനെ പിടിച്ചുകെട്ടാൻ പാടുപെടുേമ്പാൾ കാഴ്ചക്കാരില്ലെങ്കിലും െടലിവിഷൻ സംപ്രേഷണം വഴി സാമ്പത്തികലാഭം നേടാനുള്ള ഡബ്ല്യു.ഡബ്ല്യു.ഇയുടെ നീക്കം വ്യാപക വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.