വാസ്കോ: അമേയ്... നിനക്കുവേണ്ടി പ്രാർഥനയോടെ ഈ ലോകമുണ്ട്. ഒറ്റവീഴ്ചയിൽ എല്ലാവരെയും കണ്ണീരണിയിച്ച് ആശുപത്രിക്കിടക്കയിലായ നിന്റെ തിരിച്ചുവരവിന് കാൽപന്ത് ലോകം കാത്തിരിക്കുന്നു. ഫൈനലിെൻറ ഫലത്തേക്കാൾ ആരാധകർ കാത്തിരിക്കുന്നത് നിെൻറ ആരോഗ്യവിവരങ്ങൾക്കാണ്.
ഫൈനലിെൻറ ആദ്യ പകുതി ഇഞ്ചുറി ടൈമിലേക്ക് കടന്ന ഉടനാണ് സ്വന്തം ബെഞ്ചിന് മുന്നിലായി മുംബൈയുടെ പ്രതിരോധ താരം അമേയ് റാണ പരിക്കേറ്റുവീണത്. കൊൽക്കത്ത ലെഫ്റ്റ്ബാക്ക് സുഭാഷിഷ് ബോസുമായി കൂട്ടിയിടിച്ച് വീണപ്പോൾ ഒരു സ്വാഭാവിക പരിക്കെന്നായിരുന്നു കരുതിയത്. അതുകൊണ്ട് വിഡിയോ കാമറയും മൈതാനത്തെ താരങ്ങളും പന്തിനു പിന്നാലെയായി. പക്ഷേ, ബെഞ്ചിലുണ്ടായിരുന്ന സഹതാരങ്ങളുടെ അലർച്ച പരിക്ക് ഗൗരവമുള്ളതെന്ന സൂചന നൽകി. തുടർന്ന് എല്ലാം ശരവേഗത്തിലായിരുന്നു.
അടിയന്തര ചികിത്സക്ക് മെഡിക്കൽ സംഘം കുതിച്ചെത്തി. തൊട്ടുപിന്നാലെ ആംബുലൻസും മൈതാനത്തേക്ക്. ഇരുടീമുകളിലെയും കളിക്കാരുടെയും ഒഫീഷ്യൽസിെൻറയും കണ്ണീരണിഞ്ഞ മുഖം ടി.വി സ്ക്രീനിൽ തെളിഞ്ഞതോടെ ആധിയേറി. ഇതിനിടെ, അമേയ് എഴുന്നേറ്റെങ്കിലും ബോധംമറയുന്ന ദൃശ്യമാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.
ഒരു മണിക്കൂറിന് ശേഷം ഐ.എസ്.എൽ ട്വിറ്റർ പേജിൽ അമേയിന്റെ പരിക്ക് ഗുരുതരമല്ലെന്ന അറിയിപ്പ് വന്നതോടെയാണ് ആശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.