ബ്രെറ്റ്​ ലിയുടെ ഐ.പി.എൽ ഫേവറിറ്റുകളിൽ മലയാളിയും; ലാറക്ക്​ പ്രിയം യൂനിവേഴ്​സൽ ബോസിനെ തന്നെ

ആവേശമേറിയ നിരവധി പോരാട്ടങ്ങൾ സമ്മാനിച്ച്​ ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസൺ വിടവാങ്ങി. കന്നി കിരീടം കൊതിച്ച്​ ഫൈനലിൽ പോരാടിയ ​ഡൽഹി കാപിറ്റൽസിനെ തകർത്ത്​ മുംബൈ അഞ്ചാം കിരീടമണിഞ്ഞ സീസണിൽ ഒരുപിടി യുവതാരങ്ങളുടെ ഞെട്ടിക്കുന്ന പ്രകടനങ്ങൾക്കും ക്രിക്കറ്റ്​ പ്രേമികൾ സാക്ഷിയായി. അത്തരത്തിൽ തിളങ്ങിയ രണ്ട്​ താരങ്ങളെ പേരെടുത്ത്​ പറഞ്ഞിരിക്കുകയാണ്​ മുൻ ഒാസീസ്​ ഇതിഹാസ ബൗളർ ബ്രെറ്റ്​ലീ. മലയാളിയായ ദേവ്​ദത്ത്​ പടിക്കലി​െൻറയും രാഹുൽ തെവാത്തിയയുടേയും പ്രകടനങ്ങൾ മികച്ചതായിരുന്നുവെന്ന്​ താരം സ്റ്റാർ സ്​പോർട്​സ്​ ക്രിക്കറ്റ്​ കണക്​ടഡ്​ എന്ന പരിപാടിയിൽ പ​െങ്കടുത്തുകൊണ്ട്​ പറഞ്ഞു.

സീസണിലൂടെ​ പുതിയ ഇന്ത്യന്‍ യുവതാരങ്ങൾ കടന്നുവന്നതിനെ ബ്രെറ്റ്​ ലീ സ്വാഗതം ചെയ്തു. കാണികളില്ലാതെ പ്രീമിയർ ലീഗ്​ മല്‍സരങ്ങള്‍ നടത്തേണ്ടി വന്നത് അങ്ങേയറ്റം കടുപ്പമായിരുന്നു. എന്നാല്‍ എ​െൻറ അഭിപ്രായത്തിൽ ഇൗ സീസണിലെ ഏറ്റവും മികച്ച കാര്യം ചില ഇന്ത്യന്‍ യുവതാരങ്ങളുടെ കടന്നുവരവാണ്. ദേവ്ദത്ത് പടിക്കൽ, തെവാത്തിയ എന്നിവരെ പോലുള്ള യുവതാരങ്ങള്‍ മികച്ച രീതിയിൽ കളിച്ചു. ഡല്‍ഹി കാപ്പിറ്റല്‍സ് നമ്മള്‍ ഈ സീസണില്‍ ഗംഭീര പ്രകടനം കാഴ്​ച്ചവെച്ചതിനും നാം ഇൗ സീസണിൽ സാക്ഷിയായി. ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനവും മികച്ചതായിരുന്നുവെന്നും താരം പറഞ്ഞു.


അതേസമയം, ക്രിക്കറ്റ്​ കണക്​ടഡിൽ പ​െങ്കടുത്ത്​ സംസാരിച്ച ബ്രയാൻ ലാറ പഞ്ചാബിന്​ വേണ്ടിയുള്ള ക്രിസ്​ ഗെയിലി​െൻറ പ്രകടനത്തെ വാനോളം പുകഴ്​ത്തി. ഗെയ്‌ലി​െൻറ ബാറ്റിങ് ഏറെ ആസ്വാദ്യകരമായിരുന്നു. യൂനിവേഴ്‌സല്‍ ബോസ് തന്നെയാണ് അയാൾ. അതിനു കാരണങ്ങളുണ്ട്​. ഒരുപാട് പേര്‍ മല്‍സരം കണ്ടു കൊണ്ടിരിക്കെ ടൂര്‍ണമെൻറി​െൻറ രണ്ടാം പകുതിയില്‍ ടീമിലെത്തി കിങ്‌സ് ഇലവന്‍ പഞ്ചാബി​െൻറ പ്ലേഒാഫിലേക്കുള്ള കുതിപ്പിൽ നിര്‍ണായക പങ്കാണ്​ ഗെയ്‌ൽ വഹിച്ചത്​.

തോറ്റ്​ പുറത്തായേക്കാവുന്ന അവസ്ഥയിൽ നിൽക്കവേയാണ്​ ഗെയിൽ പഞ്ചാബ്​ ടീമിലെത്തുന്നത്​. ടീം രണ്ടാം പകുതിയിൽ കളിച്ച ഏഴ്​ മത്സരങ്ങളിൽ അഞ്ചിലും വിജയിക്കാൻ കാരണക്കാരൻ ഗെയിൽ കൂടിയായിരുന്നു. ഫിറ്റ്​നസി​െൻറ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടക്കത്തിൽ ഗെയിലിനെ പവലിയനിൽ ഇരുത്തിയത്​. എന്നാൽ, ടീമിലെത്തിയ അദ്ദേഹം പിന്നീട്​ കളിച്ച ഏഴ്​ മത്സരങ്ങളിൽ 277 റൺസാണ്​ അടിച്ചുകൂട്ടിയത്​.

Tags:    
News Summary - Brett Lee impressed with the performances of young Indian players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.