െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്ന ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. കളിച്ചപ്പോഴെല്ലാം േപ്ല ഒാഫിൽ കടന്നിട്ടുണ്ട്. മൂന്നുവട്ടം ജേതാക്കൾ. അഞ്ചു തവണ റണ്ണേഴ്സ് അപ്. രണ്ടു തവണ േപ്ലഒാഫിൽ. രണ്ടു സീസൺ വിലക്ക് കാരണം പുറത്തായത് മാത്രം നഷ്ടം. ഇക്കുറി യു.എ.ഇയിൽ ക്രീസുണരുേമ്പാഴും ചെന്നൈയുടെ കരുത്തിൽ കുറവില്ല. ഇക്കുറി സീസൺ തുടങ്ങും മുമ്പ് ചില കോലാഹലങ്ങളിൽ പെെട്ടങ്കിലും ആശങ്കമാറ്റി കിരീടക്കുതിപ്പിനൊരുങ്ങുകയാണ് ആരാധകരുടെ ചെന്നൈ മച്ചാൻസ്.
എല്ലാവരും ദുബൈയിലെത്തി പരിശീലനം നടത്താമെന്ന് തീരുമാനിച്ചപ്പോൾ, ഹോം ഗ്രൗണ്ടിൽത്തന്നെ ചെന്നൈ ഒരുക്കം തുടങ്ങി. അത് തിരിച്ചടിയാവുകയും ചെയ്തു. ടീം അംഗങ്ങളും സ്റ്റാഫും ഉൾപ്പെടെ 13 പേർക്ക് കോവിഡായി. ബാറ്റിങ്ങിലെ പ്രധാനി സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി. ഹർഭജൻ സിങ് ടീമിനൊപ്പം ചേരാതെതന്നെ പിൻവാങ്ങി.
രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച എം.എസ്. ധോണിതന്നെ ടീമിെൻറ കരുത്ത്. ലീഗിലെ ഏറ്റവും പരിചയസമ്പന്നനായ നായകൻ. ധോണിക്ക് പുറമെ മുരളി വിജയ്, ഫാഫ് ഡുെപ്ലസിസ്, അമ്പാട്ടി രായുഡു എന്നീ ബാറ്റ്സ്മൻമാർ, ഷെയ്ൻ വാട്സൻ, ബ്രാവോ, രവീന്ദ്ര ജദേജ, കേദാർ ജാദവ്, മിച്ചൽ സാൻറ്നർ എന്നീ ക്വാളിറ്റി ഒാൾറൗണ്ടർമാർ... മാച്ച് വിന്നർമാരുടെ നീണ്ടനിരയാണ് ടീമിെൻറ കരുത്ത്.ഹർഭജൻ ഇല്ലെങ്കിലും പീയൂഷ് ചൗള, ജദേജ, ഇമ്രാൻ താഹിർ, കരൺ ശർമ, സാൻറ്നർ എന്നീ സ്പിന്നിങ് ഡിപ്പാർട്മെൻറും സമ്പന്നം.
ഒരു വർഷത്തിലേറെയായി ധോണി ക്രിക്കറ്റ് കളിച്ചിട്ട്. വാട്സൻ, രായുഡു ഉൾപ്പെടെയുള്ള താരങ്ങളുടെയും അവസ്ഥ അതുതന്നെ. വേണ്ടത്ര പരിശീലനമില്ലെന്നത് തിരിച്ചടിയാവും. റെയ്ന, ഹർഭജൻ എന്നീ താരങ്ങളുടെ പിൻവാങ്ങൽ ക്ഷീണമാവും. ടീം അംഗങ്ങൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത് ആശങ്ക പടർത്തുകയും ചെയ്യുന്നു.
ക്യാപ്റ്റൻ: എം.എസ് ധോണി
കോച്ച്: സ്റ്റീഫൻ െഫ്ലമിങ്
ബെസ്റ്റ്: ചാമ്പ്യന്മാർ: 2010, 2011, 2018
ടീം ചെന്നൈ
ബാറ്റ്സ്മാൻ: മുരളി വിജയ്, അമ്പാട്ടി രായുഡു, ഫാഫ് ഡുെപ്ലസിസ്, ഋതുരാജ് ഗെയ്ക്വാദ്.
ഒാൾറൗണ്ടർ: ഷെയ്ൻ വാട്സർ, െഡ്വയ്ൻ ബ്രാവോ, കേദാർ ജാദവ്, രവീന്ദ്ര ജദേജ, പീയൂഷ് ചൗള, സാൻറ്നർ, സാം കറൻ, മോനു കുമാർ
വിക്കറ്റ് കീപ്പർ: എം.എസ് ധോണി (ക്യാപ്റ്റൻ), എൻ. ജഗദീശൻ.
ബൗളർ: ഷർദുൽ ഠാകുർ, ദീപക് ചഹർ, കെ.എം ആസിഫ്, ഇമ്രാൻ താഹിർ, കരൺ ശർമ, ലുൻഗി എൻഗിഡി, ജോഷ് ഹേസൽവുഡ്, ആർ. സായ് കിഷോർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.