പട്ടാമ്പി: അതിമനോഹര ഡ്രൈവുകൾ, പഴുതടച്ച ഡിഫൻസിങ്, പ്രതിഭയുടെ കയ്യൊപ്പുള്ള ഷോട്ടുകൾ... ഒമ്പതുവയസ്സുകാരി രുദ്രയുടെ ബാറ്റിങ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അച്ഛെൻറ ശിക്ഷണത്തിൽ ബാറ്റേന്തുന്ന ദുദ്രക്ക് അഭിനന്ദനങ്ങളുമായി വി.ടി ബൽറാം എം.എൽ.എ അടക്കമുള്ളവരും എത്തിയിരുന്നു.
1983 സിനിമയിലെ നിവിൻപോളി അവതരിപ്പിച്ച ദിനേശനെ ഓർമയിേല്ല? എല്ലാ നാട്ടിൻപുറങ്ങളിലും ക്രിക്കറ്റിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരുപാട് ദിനേശൻമാരുണ്ടാകും. പട്ടാമ്പി പള്ളിപ്പുറത്തുള്ള വിപിനും ക്രിക്കറ്റിനെ ജീവനുതുല്യം സ്നേഹിക്കുന്നയാളാണ്. തെൻറ ക്രിക്കറ്റ് പ്രേമം മകൾ രുദ്രയിലേക്കും വിപിൻ പകരുകയായിരുന്നു. അച്ഛെൻറ കോച്ചിങ്ങിൽ മൂന്നുവയസ്സുമുതൽ ബാറ്റെടുത്ത രുദ്ര ക്രിക്കറ്റിനെ നെഞ്ചോട് ചേർത്തു.
യുവരാജ് സിങ്ങും സ്മൃതി മന്ദാനയുമാണ് രുദ്രയുടെ ഇഷ്ടതാരങ്ങൾ. കൂടുതൽ മെച്ചപ്പെട്ട പരിശീലനത്തോടെ ക്രിക്കറ്റിനെ ഗൗരവമായി കാണാൻ തന്നെയാണ് രുദ്രയുടെ തീരുമാനം. അമ്മ രേഷ്മയും പിന്തുണയുമായി കൂടെത്തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.