ഫലസ്​തീന്​ പിന്തുണയുമായി കായിക താരങ്ങൾ

ന്യൂഡൽഹി: ഫലസ്​തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി കായികതാരങ്ങൾ. മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ഇർഫാൻ പത്താൻ, പാകിസ്​താൻ മുൻ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ ഷാഹിദ്​ അഫ്രീദി, മാഞ്ചസ്റ്റർ സിറ്റി താരം റിയാദ്​ മെഹ്​റസ്​ അടക്കമുള്ളവരാണ്​ ഫലസ്​തീന്​ പിന്തുയർപ്പിച്ച്​ രംഗത്തെത്തിയത്​.

''നിങ്ങളിലൊരൽപ്പം മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ നിങ്ങൾ ഫലസ്​തീനിൽ സംഭവിക്കുന്നതിനെ പിന്തുണക്കില്ല'' -ഇർഫാൻ പത്താൻ ട്വീറ്റ്​ ചെയ്​തു. ട്വിറ്ററിൽ തീവ്ര വലത്​ പക്ഷ ഗ്രൂപ്പുകൾ ഇസ്രായേൽ അനുകൂല പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനിടെയാണ്​ ഇർഫാന്‍റെ പരാമർശം. ഇർഫാ​െന പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. മനുഷ്യത്വത്തിന്​ ഒരു രാജ്യം മാത്രമേയുള്ളൂവെന്നും ആ രാജ്യം ലോകം മുഴുവനുമാണെന്നും ഇർഫാൻ മറ്റൊരു ട്വീറ്റിൽ കുറിച്ചു.

ഫലസ്​തീന്​ പിന്തുണയുമായി പാകിസ്​താൻ മുൻ നായകൻ ഷാഹിദ്​ അഫ്രീദിയും രംഗത്തെത്തി. മസ്​ജിദുൽ അഖ്​സയുടെ ചുമരുകൾ ഫലസ്​തീനികളുടെ രക്തം കൊണ്ട്​ ചുവന്നതിനൊപ്പം നിസഹായതയുടെ കണ്ണുനീരിനാൽ തന്‍റെ കണ്ണുകളും ഒപ്പം ചുവന്നിട്ടുണ്ടെന്ന്​ അഫ്രീദി പറഞ്ഞു. ലോകം ഉറക്കത്തിലാണെന്നും മുസ്​ലിംകളുടെ രക്തം വീഴു​േമ്പാൾ ഒരു ശബ്​ദവും ഉയരില്ലെന്നും അഫ്രീദി കൂട്ടിച്ചേർത്തു.

Full View

ഫലസ്​തീന്​ ഐക്യദാർഢ്യമർപ്പിച്ച്​ മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ സൂപ്പർ താരം റിയാദ്​ മെഹ്​റസും രംഗത്തെത്തിയിട്ടുണ്ട്​. 

Full View


Tags:    
News Summary - sports stars announced Solidarity with the Palestinian People

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.