'ഖത്തർ ലോകകപ്പ്​ നേരിട്ട്​ കാണാൻ അവസരം'; ഗൾഫിലെ ജോലിക്ക്​ പിന്നാലെ കൊണ്ടോട്ടിയിലെ ഇടതുസ്ഥാനാർഥിയുടെ ഉഗ്രൻ വാഗ്​ദാനം

മലപ്പുറം: കൊണ്ടോട്ടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കാട്ടുപരുത്തി സുലൈമാൻ ഹാജിയുടെ ​​വാഗ്​ദാനം വൈറൽ. പ്രഥമ എം.എൽ.എ ട്രോഫി ഫുട്​ബാൾ ടൂർണമെന്‍റിൽ വിജയിക്കുന്ന ടീമിന് ഖത്തർ ലോകകപ്പ് നേരിൽ കാണാൻ അവസരം നൽകുമെന്നാണ്​ സുലൈമാൻ ഹാജി മണ്ഡല വികസന രേഖയിൽ വാഗ്​ദാനം നൽകുന്നത്​. നേരത്തേ വിജയിച്ചാൽ ഗൾഫിൽ ജോലി നൽകുമെന്ന വാഗ്​ദാനവും വൈറലായിരുന്നു.

കൊണ്ടോട്ടിയിൽ നടന്ന ചടങ്ങിൽ മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് വികസന രേഖ പ്രകാശനം ചെയ്‌തത്. കൊണ്ടോട്ടി മണ്ഡലത്തിന്‍റെ സമഗ്ര വികസനം മുന്നോട്ട് വെക്കുന്നതാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ.

കൊണ്ടോട്ടിയെ ഒരു എയർപോർട് സിറ്റിയാക്കി മാറ്റുന്നതിനുള്ള മാസ്റ്റർ പ്ലാൻ. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വലിയ തോട് നവീകരണം, ഗതാഗതകുരുക്കിനുള്ള പരിഹാരം ഉൾപ്പെടെ വികസന രേഖ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യ മേഖലയിലെ കൊണ്ടോട്ടിയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഒപ്പം കായിക രംഗത്ത് കൊണ്ടോട്ടിക്ക് മുന്നേറ്റം വെക്കാനുള്ള പദ്ധതികളും വികസന രേഖ മുന്നോട്ട് വെക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.