മുൻ ഇന്ത്യൻ ഒാൾറൗണ്ടർ യുവരാജ് സിങ് - നടി ഹേസൽ കീച്ച് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. യുവരാജ് തന്നെയാണ് സന്തോഷ വാർത്ത ട്വിറ്റർ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്.
"ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും, ഇന്ന് ദൈവം ഞങ്ങൾക്കൊരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചതിെൻറ സന്തോഷം പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിക്കുന്നു. സ്‌നേഹത്തോടെ ഹേസലും യുവരാജും.", -യുവി കുറിച്ചു.
ട്വീറ്റിന് പിന്നാലെ യുവരാജിനും ഹേസലിനും ആശംസകളുമായി ക്രിക്കറ്റ് ലോകമെത്തി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, മുഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ, രാഹുൽ ശർമ്മ, പർവീന്ദർ അവാന എന്നിവർ യുവരാജിനും കുടുംബത്തിനും ആശംസകൾ നേർന്നുള്ള ട്വീറ്റുകൾ പങ്കുവെച്ചു.
2016 നവംബർ 30നാണ് യുവിയുടെയും ഹേസലിെൻറയും വിവാഹം. 40കാരനായ യുവരാജ് 2019ലായിരുന്നു ക്രിക്കറ്റിെൻറ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.