തിരൂർ: സംസ്ഥാന സീനിയർ പുരുഷ-വനിത പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 96 പോയൻറ് നേടി തിരുവനന്തപുരം ഓവറോൾ ജേതാക്കളായി. 89 പോയൻറുമായി ആലപ്പുഴ രണ്ടാം സ്ഥാനവും 83 പോയൻറുമായി കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരവും വനിതകളിൽ ആലപ്പുഴക്കുമാണ് ഒന്നാം സ്ഥാനം. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം 54 പോയൻറ് നേടിയപ്പോൾ കണ്ണൂർ 45ഉം കോഴിക്കോട് 39 ഉം പോയൻറ് നേടിയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. വനിത വിഭാഗത്തിൽ ആലപ്പുഴ 54 പോയൻറ് നേടിയപ്പോൾ 44 പോയൻറുമായി കോഴിക്കോടും 42 പോയൻറുമായി തിരുവനന്തപുരവും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.
മികച്ച പുരുഷ ലിഫ്റ്ററായി തിരുവനന്തപുരത്തിെൻറ ബിജിൻ സാങ്കിയെയും മികച്ച വനിത ലിഫ്റ്റർ ആയി ആലപ്പുഴയുടെ എം. അനീഷയെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. അർജുന അവാർഡ് ജേതാവ് പി.ജെ. ജോസഫ് മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ സമ്മാനദാനം നടത്തി.
കുറ്റിപ്പുറം പൊലീസ് സബ് ഇൻസ്പെക്ടർ എം.വി. വാസുണ്ണി, പവർ ലിഫ്റ്റിങ് അസോസിയേഷൻ ജില്ല സെക്രട്ടറി പി. സുധാകരൻ, ട്രഷറർ കെ. വത്സല, യാസർ പയ്യോളി, പി. കോയ, കള്ളിയത്ത് സത്താർ ഹാജി, നാസർ കൊട്ടാരത്ത്, ഹമീദ് കൈനിക്കര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.