പാലാ: സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ സ്കൂൾ മുന്നിൽ. 19 പോയന്‍റുമായാണ് ഇവരുടെ മുന്നേറ്റം. 14 പോയന്‍റുമായി പാലക്കാട് ചിറ്റൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ രണ്ടാമതും കൊടുങ്ങൂർ ഗവ. ടെക്നിക്കൽ സ്കൂൾ (13) മൂന്നാമതുമാണ്.
മീറ്റിന്‍റെ രണ്ടാംദിനം 100 മീറ്ററിലടക്കം ആറ് റെക്കോഡുകൾ പിറന്നു. സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്ററിൽ ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളിലെ സി.എസ്. വൈഷ്ണവി(14.09), ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ കൊടുങ്ങൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ എ.എ. മുഹമ്മദ് നിഹാൽ(11.59) എന്നിവരാണ് അതിവേഗ റെക്കോഡ് നേട്ടക്കാർ.
ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ സുൽത്താൻബത്തേരി ടെക്നിക്കൽ ഹൈസ്കൂളിലെ നൂറി ഫാത്തിമ( 5.52 മീറ്റർ), 1500 മീറ്ററിൽ ഫെസ്റ്റിവൽ ടെക്നിക്കൽ ഹൈസ്കൂളിലെ ഇ.എം. ദേവനന്ദ് (4 മിനിറ്റ് 41.50 സെക്കൻഡ്), സീനിയർ ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിലെ ആർ. അരുൺ പ്രസാദ് (7.67 മീറ്റർ), ജാവലിൻ ത്രോയിൽ 35.15 മീറ്റർ എറിഞ്ഞ് ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂളിലെ അഭിനവ് സജീവ് എന്നിവരും പുതിയ മീറ്റ് റെക്കോഡുകൾ സ്ഥാപിച്ചു.
പാലക്കാട് ജി.ടി.എച്ച്.എസിലെ ബി. ആദർശും ഷോർണൂർ ടെക്നിക്കൽ ഹൈസ്കൂളിലെ സി.എസ്. വൈഷ്ണവിയും മീറ്റിലെ അതിവേഗതാരങ്ങളായി. മേള ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.