ബുഡപെസ്റ്റ്: ലോക നീന്തൽ ചാമ്പ്യൻഷിപ്പിനിടെ അമേരിക്കൻ താരത്തിന് ബോധം പോയത് ആശങ്ക പരത്തി. സിൻക്രണൈസ്ഡ് സ്വിമ്മിങ്ങിൽ ഒളിമ്പിക് മെഡൽ ജേതാവായ അമേരിക്കയുടെ ആർടിസ്റ്റിക് നീന്തൽതാരം അനീറ്റ അൽവാരസാണ് ബോധം നഷ്ടപ്പെട്ട് ശ്വാസം നിലച്ച് വെള്ളത്തിൽ മുങ്ങിയത്.
മത്സരത്തിന്റെ ഭാഗമായി ഒറ്റക്കുള്ള നീന്തലിനിടെയായിരുന്നു അപകടം. ശ്രദ്ധ പതിഞ്ഞയുടൻ പരിശീലക ആൻഡ്രിയ ഫുവന്റസ് ഓടിയെത്തി വെള്ളത്തിൽനിന്ന് പുറത്തെത്തിക്കുകയായിരുന്നു. ശ്വസിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ അടിയന്തരശുശ്രൂഷ നൽകി ഉടനെ ആശുപത്രിയിലെത്തിച്ച ഇവർക്ക് നിലവിൽ മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷം സ്പാനിഷ് നഗരമായ ബാഴ്സലോണയിൽ നടന്ന ഒളിമ്പിക് യോഗ്യത മത്സരത്തിനിടെയും സമാനമായി അനീറ്റക്ക് ബോധം പോയിരുന്നു. അന്നും പരിശീലക തന്നെയാണ് രക്ഷകയായത്.
അതേസമയം, വെള്ളിയാഴ്ചയാണ് അനീറ്റയുൾപ്പെടുന്ന സംഘത്തിന്റെ ഫൈനൽ. താരം ഇറങ്ങുമോ എന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.