മത്സര ശേഷം ലോറൻസോ സൊനിഗോ​യെ അഭിനന്ദിക്കുന്ന നൊവാക്​ ദ്യോകോവിച്​

ലക്കി സൊനിഗോ

വിയന്ന: ​എ.ടി.പി വർഷാവസാന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചതിനു പിന്നാലെ നൊവാക്​ ദ്യോകോവിച്ചിന്​ അട്ടിമറി തോൽവി. വിയന ഒാപണിൽ ഇറ്റാലിയൻ താരം ലോറൻസോ സൊനിഗോ​യാണ്​ നേരിട്ടുള്ള മൂന്നു​ സെറ്റിന്​ ദ്യോകോയെ വീഴ്​ത്തിയത്​.

42ാം റാങ്കുകാരനായ സൊനിഗോ നേരത്തേ ക്വാളിഫയറിൽ തോറ്റശേഷം, ലക്കി ലോസർ ആയാണ്​ മെയിൻ ഡ്രോയിലേക്ക്​ യോഗ്യത നേടിയത്​.

തുടർന്നാണ്​ ​ലോക ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ച്​ 'സൂപ്പർ ലക്കി' താരമായത്​. 6-2, 6-1 സ്​കോറിനാണ്​ സൊനിഗോ ദ്യോകോയെ വീഴ്​ത്തിയത്​. ഇതാദ്യമായാണ്​ ഒരു ലക്കി ലോസർ ദ്യോകോവിച്ചിനെ തോൽപിക്കുന്നത്​. അട്ടിമറിജയവുമായി 25കാരൻ സൊനിഗോ സെമിഫൈനലിലെത്തി.

ഒരു മത്സരത്തിൽ മൂന്നു​ ഗെയിം മാത്രം നേടി ദ്യോകോ തോറ്റതി​െൻറ ഞെട്ടലിലാണ്​ ടെന്നിസ്​ ലോകം. ഇതിനുമുമ്പ്​ 2005 ആസ്​ട്രേലിയൻ ഒാപണിൽ മരത്​ സഫിനെതിരായ മത്സരത്തിൽ മാത്രമാണ്​ ദ്യോകോ ഇത്ര ദയനീയമായി തോറ്റത്​.

ദ്യോകോക്കു പിന്നാലെ ടൂർണമെൻറി​ലെ മറ്റൊടു ടോപ്​ സീഡ്​ താരം ഡൊമിനിക്​ തീമും ക്വാർട്ടറിൽ പുറത്തായി. റഷ്യക്കാരൻ ആന്ദ്രെ റുബലേവാണ്​ (7-6, 6-2) തീമിനെ മടക്കിയത്​.

ലക്കി ലോസർ

ടെന്നിസിലെ ഒരു പ്രയോഗമാണിത്​. ​ഒരു ടൂർണമെൻറി​െൻറ യോഗ്യത റൗണ്ടിൽ തോറ്റ ടോപ്​ സീഡ്​ താരത്തെ, മെയിൻ ഡ്രോയിൽ ആരെങ്കിലും പിൻവാങ്ങുന്ന ഒഴിവിലേക്ക്​ പരിഗണിക്കുകയ​ാണെങ്കിൽ അയാളെ ലക്കി ലോസർ എന്നു വിളിക്കുന്നു.

Tags:    
News Summary - Lorenzo Sonego stunned World No. 1 Novak Djokovic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.