ലക്കി സൊനിഗോ
text_fieldsവിയന്ന: എ.ടി.പി വർഷാവസാന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചതിനു പിന്നാലെ നൊവാക് ദ്യോകോവിച്ചിന് അട്ടിമറി തോൽവി. വിയന ഒാപണിൽ ഇറ്റാലിയൻ താരം ലോറൻസോ സൊനിഗോയാണ് നേരിട്ടുള്ള മൂന്നു സെറ്റിന് ദ്യോകോയെ വീഴ്ത്തിയത്.
42ാം റാങ്കുകാരനായ സൊനിഗോ നേരത്തേ ക്വാളിഫയറിൽ തോറ്റശേഷം, ലക്കി ലോസർ ആയാണ് മെയിൻ ഡ്രോയിലേക്ക് യോഗ്യത നേടിയത്.
തുടർന്നാണ് ലോക ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ച് 'സൂപ്പർ ലക്കി' താരമായത്. 6-2, 6-1 സ്കോറിനാണ് സൊനിഗോ ദ്യോകോയെ വീഴ്ത്തിയത്. ഇതാദ്യമായാണ് ഒരു ലക്കി ലോസർ ദ്യോകോവിച്ചിനെ തോൽപിക്കുന്നത്. അട്ടിമറിജയവുമായി 25കാരൻ സൊനിഗോ സെമിഫൈനലിലെത്തി.
ഒരു മത്സരത്തിൽ മൂന്നു ഗെയിം മാത്രം നേടി ദ്യോകോ തോറ്റതിെൻറ ഞെട്ടലിലാണ് ടെന്നിസ് ലോകം. ഇതിനുമുമ്പ് 2005 ആസ്ട്രേലിയൻ ഒാപണിൽ മരത് സഫിനെതിരായ മത്സരത്തിൽ മാത്രമാണ് ദ്യോകോ ഇത്ര ദയനീയമായി തോറ്റത്.
ദ്യോകോക്കു പിന്നാലെ ടൂർണമെൻറിലെ മറ്റൊടു ടോപ് സീഡ് താരം ഡൊമിനിക് തീമും ക്വാർട്ടറിൽ പുറത്തായി. റഷ്യക്കാരൻ ആന്ദ്രെ റുബലേവാണ് (7-6, 6-2) തീമിനെ മടക്കിയത്.
ലക്കി ലോസർ
ടെന്നിസിലെ ഒരു പ്രയോഗമാണിത്. ഒരു ടൂർണമെൻറിെൻറ യോഗ്യത റൗണ്ടിൽ തോറ്റ ടോപ് സീഡ് താരത്തെ, മെയിൻ ഡ്രോയിൽ ആരെങ്കിലും പിൻവാങ്ങുന്ന ഒഴിവിലേക്ക് പരിഗണിക്കുകയാണെങ്കിൽ അയാളെ ലക്കി ലോസർ എന്നു വിളിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.