14 മാസത്തെ വിശ്രമവും ഫലം ചെയ്​തില്ല; വീണ്ടും തോൽവി- ഫെഡറർ യുഗം അവസാനിക്കുന്നു?

ദോഹ: 20 തവണ ഗ്രാന്‍റ്​സ്ലാം കിരീടങ്ങൾ മാറോടുചേർത്ത​ ടെന്നിസ്​ ഇതിഹാസം റോജർ ഫെഡറർ ​കോർട്ട്​ വാണ സുവർണ കാലഘട്ടം അവസാനിക്കുന്നോ? പരിക്കും​ കൊറോണയുമെടുത്ത 14 മാസ​ത്തിനു ശേഷം വീണ്ടും റാക്കറ്റേന്തിയ ഫെഡ്​ എക്​സ്​പ്രസ്​​ ഖത്തർ ഓപൺ ക്വാർട്ടർ ഫൈനലിലാണ്​ താരതമ്യേന ദുർബലനായ ജോർജിയ താരം നികൊളാസ്​ ബാസിലാഷ്​വിലിയോട്​ തോറ്റത്​- സ്​കോർ 3-6 6-1 7-5.

ബുധനാഴ്ച ബ്രിട്ടീഷ്​ താരം ഡാൻ ഇവാൻസിനെ വീഴ്​ത്തിയായിരുന്നു ഫെഡറർ ക്വാർട്ടറിലെത്തിയത്​. എന്നാൽ, ആദ്യ സെറ്റ്​ 6-3ന്​ പിടിച്ച ശേഷം തുടർച്ചയായ രണ്ടു സെറ്റ്​ കൈവിട്ട്​ സ്വിസ്​ താരം തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. രണ്ട്​ കാൽമുട്ട്​ ശ​സ്​ത്രക്രിയകൾ കഴിഞ്ഞ്​ കഴിഞ്ഞ വർഷം ജനുവരി മുതൽ വിശ്രമത്തിലായിരുന്ന 39കാരൻ ഖത്തർ ഓപണിലൂടെയാണ്​ തിരിച്ചുവന്നത്​. എന്നാൽ, രണ്ടാം മത്സരത്തിൽ തന്നെ പരാജയവുമായി മടങ്ങുകയായിരുന്നു.

'തുടർച്ചയായ മൂന്നു സെറ്റ്​ കളിക്കാനായതു തന്നെ സന്തോഷം' എന്നായിരുന്നു കളിക്കു ശേഷം ഫെഡററുടെ​ പ്രതികരണം. കാൽമുട്ടിനേറ്റ പരിക്കായതിനാൽ ഇനിയും അഞ്ചോ ആറോ ​ആഴ്ച കൂടി ​വിശ്രമിച്ച ശേഷമേ പൂർണമായി തിരിച്ചെത്താനാകൂ എന്നും ഫെഡ്​ എക്​സ്​പ്രസ്​ പറഞ്ഞു. ഖലീഫ ടെന്നിസ്​ കോംപ്ലക്​സിൽ നടന്ന കളിയുടെ രണ്ടാം സെറ്റിൽ എതിരാളിക്കു മേൽ നിയന്ത്രണം പൂർണമായി കൈവിട്ട താരം തോൽവിയോടെ അടുത്തയാഴ്ച നടക്കുന്ന ദുബൈ ഓപണിൽനിന്ന്​ പിൻമാറ്റം പ്രഖ്യാപിച്ചു. ഇന്നലെ ഒരു മണിക്കൂറും 50 മിനിറ്റും മാത്രമെടുത്താണ്​ ലോക 42ാം നമ്പർ താരമായ ബാസിലഷ്​വിലി വിജയവുമായി സെമിയിലേക്ക്​ ടിക്കറ്റെടുത്തത്​.

2020 ആസ്​ട്രേലിയൻ ഓപണിലായിരുന്നു ഫെഡറർ അവസാനമായി റാക്കറ്റേന്തിയത്​. 

Tags:    
News Summary - Roger Federer Returns To Training After Facing Embarrassing Defeat In Qatar Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.