ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ സുമിത് ആന്‍റിൽ പുരുഷന്മാരുടെ ജാവലിൻ േത്രായിൽ (F64) ലോക റെക്കോർഡോടെ സ്വർണം. 68.55 മീറ്ററാണ് സുമിത് എറിഞ്ഞത്. പാരാലിമ്പിക്സിലെ ഫൈനൽ പ്രകടനത്തിൽ മൂന്നുതവണയാണ് സുമിത് ലോക റെക്കോർഡ് തകർത്തത്. ആദ്യശ്രമത്തിൽ തന്നെ സുമിത് 66.95 മീറ്റർ എറിഞ്ഞ് ലോക റെക്കോർഡ് സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ 68.08 മീറ്റർ എറിഞ്ഞ് അത് തകർത്തു. പിന്നീട് അഞ്ചാം ശ്രമത്തിൽ 68.55 മീറ്റർ എറിഞ്ഞ് അത് വീണ്ടും മെച്ചപ്പെടുത്തുകയായിരുന്നു.
ആസ്ത്രേലിയയുടെ മൈക്കിൾ ബേറിയൻ വെള്ളിയും (66.29 മീറ്റർ) ശ്രീലങ്കയുടെ ഡ്യൂലൻ കൊടിത്തുവാക്ക് വെങ്കലവും നേടി. ആദ്യശ്രമത്തിൽ തന്നെ സുമിത് സ്വന്തം പേരിലുള്ള ലോക റെക്കോർഡ് തിരുത്തിയിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ അതും മെച്ചപ്പെടുത്തി. മൂന്നും നാലും ശ്രമങ്ങളിൽ യഥാക്രമം 65.27മീറ്ററും 66.71 മീറ്ററുമാണ് സുമിത് എറിഞ്ഞത്. അഞ്ചാം ശ്രമത്തിൽ 68.55 മീറ്റർ എറിഞ്ഞ സുമിതിന് എതിരാളികളിൽ നിന്നൊന്നും കടുത്ത ഭീഷണി നേരിടേണ്ടി വന്നതുമില്ല.
ജാവലിൻ ത്രോയിൽ ഇന്ത്യ ഏറെ നേട്ടങ്ങൾ കൊയ്ത ദിനമാണ് തിങ്കൾ. പുരുഷന്മാരുടെ ജാവലിൻ േത്രായിൽ (F46) ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദർ സിങ് ഗുജ്ജാർ വെങ്കലവും നേടിയിരുന്നു. ഷൂട്ടിങ് (10 മീറ്റർ എയർ റൈഫിൽ) വിഭാഗത്തിൽ അവനി ലേഖാര ലോക റെക്കോർഡോടെ സ്വർണം നേടിയതും ഇന്ത്യയുടെ അഭിമാനനേട്ടമായി. പാരാലിമ്പിക്സിന്‍റെ ചരിത്രത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി.
പാരാലിമ്പിക്സിൽ ഇതുവരെ ഏഴ് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഡിസ്കസ്ത്രോയിൽ യോഗേഷ് കത്തൂനിയ, ടേബ്ൾ ടെന്നിസിൽ ഭവിനബെൻ പട്ടേൽ, ഹൈജംപിൽ നിഷാദ് കുമാർ എന്നിവർ വെള്ളി നേടി. ഡിസ്കസ്േത്രായിൽ വിനോദ്കുമാർ വെങ്കലം നേടിയെങ്കിലും പിന്നീട് അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.