ഒളിമ്പിക് അത്‍ലറ്റിനെ പെട്രോളൊഴിച്ച് തീയിട്ടു; ഉഗാണ്ടൻ മാരത്തൺ താരത്തെ ആക്രമിച്ചത് ആൺസുഹൃത്ത്

നൈറോബി (കെനിയ): പാരിസിൽ ഒളിമ്പിക്സ് മാരത്തണിൽ പങ്കെടുത്ത ഉഗാണ്ടൻ താരത്തിനു നേരെ ആൺസുഹൃത്തിന്റെ വധശ്രമം. പെട്രോളൊഴിച്ച് തീയിട്ടതിനെത്തുടർന്ന് 75 ശതമാനം പൊള്ളലേറ്റ 33കാരി റെബേക്ക ചെപ്തെഗെയ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണെന്ന് പൊലീസ് അറിയിച്ചു.

കെനിയയിലെ പടിഞ്ഞാറൻ ട്രാൻസ് എൻസോയ പ്രവിശ്യയിലാണ് സംഭവം. ഇവിടെ പരിശീലന കേന്ദ്രങ്ങൾക്ക് സമീപം വീടുവെച്ച് താമസിക്കുകയാണ് റെബേക്ക. കഴിഞ്ഞ ദിവസം റെബേക്കയും ആൺസുഹൃത്ത് ഡിക്സൺ എൻഡിയേമയും തമ്മിൽ വീട് നിൽക്കുന്ന സ്ഥലത്തിന്റെ പേരിൽ തർക്കമുണ്ടാവുകയും തുടർന്ന് താരത്തെ ഇയാൾ പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറ‍യുന്നു. പാരിസിൽ ഒളിമ്പിക്സ് മാരത്തണിൽ 44ാം സ്ഥാനമാണ് റെബേക്കക്ക് ലഭിച്ചത്.

Tags:    
News Summary - Ugandan athlete in hospital after Kenya petrol attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.