യു.എസ് ഓപൺ: ദ്യോ​കോ​വി​ച്ച്, കൊ​ക്കോ ഗൗ​ഫ്, അ​സ​ര​​ങ്കെ മൂ​ന്നാം റൗ​ണ്ടി​ൽ; ക്രെ​ജി​ക്കോ​വ പുറത്ത്

ന്യൂ​യോ​ർ​ക്: വിം​ബ്ൾ​ഡ​ൺ വ​നി​ത സിം​ഗ്ൾ​സ് ജേ​ത്രി​യാ​യ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ ബാ​ർ​ബോ​റ ക്രെ​ജി​ക്കോ​വ യു.​എ​സ് ഓ​പ​ണി​ൽ​നി​ന്ന് പു​റ​ത്ത്. യോ​ഗ്യ​ത റൗ​ണ്ട് വി​ജ​യി​ച്ചെ​ത്തി​യ റു​മേ​നി​യ​യു​ടെ എ​ലേ​ന ഗ​ബ്രി​യേ​ല റൂ​സാ​ണ് ക്രെ​ജി​ക്കോ​വ​യെ ര​ണ്ടാം റൗ​ണ്ടി​ൽ അ​ട്ടി​മ​റി​ച്ച​ത്. സ്കോ​ർ: 6-4, 7-5.

നി​ല​വി​ലെ ജേ​ത്രി​യാ​യ അ​മേ​രി​ക്ക​യു​ടെ ​കൊ​ക്കോ ഗൗ​ഫ് മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി. ജ​ർ​മ​നി​യു​ടെ ത​ത്യാ​ന മ​രി​യ​യെ​യാ​ണ് മൂ​ന്നാം സീ​ഡാ​യ ഗൗ​ഫ് തോ​ൽ​പി​ച്ച​ത് (6-4, 6-0). മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ബെ​ല​റൂ​സി​ന്റെ വി​ക്ടോ​റി​യ അ​സ​ര​​ങ്കെ​യും മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. ഫ്രാ​ൻ​സി​ന്റെ ക്ലാ​ര ബു​റ​ലി​നെ​യാ​ണ് മ​റി​ക​ട​ന്ന​ത്. സ്കോ​ർ: 6-1, 6-4. ഒ​ളി​മ്പി​ക് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ ഏ​ഴാം സീ​ഡാ​യ ഷെ​ങ് ക്വി​ൻ​വെ​ൻ, മാ​ഡി​സ​ൺ കീ​സ്, എ​ലി​സ് മെ​ർ​ട്ട​ൻ​സ് എ​ന്നി​വ​രും മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. പു​രു​ഷ സിം​ഗി​ൾ​സി​ൽ 25ാം ഗ്രാ​ന്റ്സ്ലാം കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന സെ​ർ​ബി​യ​ൻ താ​രം നൊ​വാ​ക് ദ്യോ​കോ​വി​ച്ചും മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു.

നാ​ട്ടു​കാ​ര​നാ​യ ലാ​സി​യേ ഡെ​റെ പ​രി​ക്ക്കാ​ര​ണം പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് ദ്യോ​കോ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യ​ത്. യൂ.​എ​സ് ഓ​പ​ണി​ൽ 90ല​ധി​കം വി​ജ​യ​മെ​ന്ന നേ​ട്ട​വും ദ്യോ​കോ​വി​ച്ച് പ​ങ്കി​ട്ടു. ജി​മ്മി കോ​ണേ​ഴ്സ്, ക്രി​സ് എ​വ​ർ​ട്ട്, സെ​റീ​ന വി​ല്യം​സ് എ​ന്നി​വ​രാ​ണ് ന്യു​യോ​ർ​ക്കി​ൽ 90 വി​ജ​യം നേ​ടി​യ​ത്.

ബാലാജിയുടെയും ഭാംബ്രിയുടെയും സഖ്യത്തിന് ജയം

ന്യൂ​യോ​ർ​ക്: യു.​എ​സ് ഓ​പ​ൺ ടെ​ന്നി​സ് പു​രു​ഷ ഡ​ബ്ൾ​സി​ൽ ആ​ദ്യ റൗ​ണ്ട് പി​ന്നി​ട്ട് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. എ​ൻ. ശ്രീ​റാം ബാ​ലാ​ജി അ​ർ​ജ​ന്റീ​ന​യു​ടെ ഗി​യു​ഡോ ആ​ൻ​ഡ്രി​യോ​സി​ക്കൊ​പ്പം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ന്യൂ​സി​ല​ൻ​ഡി​ന്റെ മാ​ർ​ക്ക​സ് ഡാ​നി​യ​ൽ - മെ​ക്‌​സി​ക്കോ​യു​ടെ മി​ഗ്വ​ൽ റെ​യ്‌​സ് വ​രേ​ല സ​ഖ്യ​ത്തെ​യാ​ണ് തോ​ൽ​പി​ച്ച​ത്. സ്കോ​ർ: 5-7, 6-1, 7-6. ര​ണ്ടു മ​ണി​ക്കൂ​റും 36 മി​നി​റ്റും നീ​ണ്ടു​നി​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ജ​യം. മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​യ യു​കി ഭാം​ബ്രി​യും ​ഫ്ര​ഞ്ച് പ​ങ്കാ​ളി അ​ൽ​ബാ​നോ ഒ​ലി​വെ​റ്റി​യും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി. അ​മേ​രി​ക്ക​യു​ടെ റ​യാ​ൻ സെ​ഗ​ർ​മാ​ൻ -പാ​ട്രി​ക് ട്രാ​ക്ക് സ​ഖ്യ​ത്തെ​യാ​ണ് തോ​ൽ​പി​ച്ച​ത്. 6-3 6-4. ര​ണ്ടാം റൗ​ണ്ടി​ൽ അ​മേ​രി​ക്ക​ൻ -ഡെ​ച്ച് കൂ​ട്ടു​കെ​ട്ടാ​യ ഓ​സ്റ്റി​ൻ ക്രാ​ജി​സെ​ക്കും ജീ​ൻ ജൂ​ലി​യ​ൻ റോ​ജ​റു​മാ​യാ​ണ് ഭാം​ബ്രി സ​ഖ്യ​ത്തി​ന്റെ മ​ത്സ​രം.

Tags:    
News Summary - US Open: Djokovic in third round; Krejcikova is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.