മെ​സ്സി അടുത്ത കളിക്കിറങ്ങുമോ?; പരിശീലനത്തിനിറങ്ങിയതോടെ ചോദ്യവുമായി ആരാധകർ

ഫ്ലോ​റി​ഡ: ഇ​ന്റ​ർ മ​യാ​മി ടീ​മി​നൊ​പ്പം പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​ൽ ചേ​ർ​ന്നതോടെ ല​യ​ണ​ൽ മെ​സ്സി അടുത്ത മത്സരത്തിൽ ഇറങ്ങുമോയെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകർ. ​കോ​പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റ് പി​ന്മാ​റി​യ ശേ​ഷം മെ​സ്സി ഇ​ന്റ​ർ​മി​യാ​മി താ​ര​ങ്ങ​ൾ​ക്കൊ​പ്പം ചേ​രു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ചി​കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച ഇ​ന്റ​ർ മി​യാ​മി​ക്ക് മ​ത്സ​ര​മു​ണ്ട്. ഇ​വി​ടെ മെ​സ്സി ക​ളി​ക്കു​മോ​യെ​ന്ന് ഉ​റ​പ്പായിട്ടി​ല്ല.

സെ​പ്റ്റം​ബ​ർ 14നാ​ണ് അ​ടു​ത്ത മ​ത്സ​രം. നാ​ളെ ക​ളി​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടാ​ഴ്ച കൂ​ടി വി​ശ്ര​മി​ച്ച് പൂർ​ണ ആ​രോ​ഗ്യം വീ​​ണ്ടെ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​നു​ള്ള അ​ർ​ജ​ന്റീ​ന ടീ​മി​ൽ മെ​സ്സി​യെ ഉ​ൾ​​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ജൂ​ലൈ 14ന് ​കൊ​ളം​ബി​യ​​ക്കെ​തി​രാ​യ കോ​പ ഫൈ​ന​ലി​ൽ ര​ണ്ടാം പ​കു​തി​യി​ലാ​ണ് മെ​സ്സി പ​രി​ക്ക് കാ​ര​ണം ക​ളം വി​ട്ട​ത്. നി​ല​വി​ൽ പ​രി​ക്ക് പൂ​ർ​ണ​മാ​യി ഭേ​ദ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. ഈ ​സീ​സ​ണി​ൽ ഇ​ന്റ​ർ മി​യാ​മി​ക്കൊ​പ്പം 12 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 12 ഗോ​ളു​ക​ളും 13 അ​സി​സ്റ്റു​ക​ളും മെ​സ്സി നേ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Will Messi play next?; After starting training, fans started asking questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.