ദോഹ: ലോകകപ്പ് ഫുട്ബാള്‍ സമയത്ത് കാണികളുടെ ആഘോഷത്തെരുവായി മാറുന്ന ദോഹ കോർണിഷിൽ ഉത്സവം തീർക്കുന്നതിന്റെ ഭാഗമായി പ്രത്യേക വാട്ടര്‍ഷോയും സംഘടിപ്പിക്കുന്നു. കിക്കോഫ് വിസിൽ മുഴങ്ങുന്ന നവംബർ 20 മുതൽ എല്ലാ ദിവസവും വൈകീട്ട് ഏഴു ഷോകളാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് മൂന്നു മണിക്കാണ് ആദ്യ ഷോ. അരമണിക്കൂര്‍ ഇടവിട്ട് 5.30 വരെ ആറു ഷോകള്‍ നടക്കും. രാത്രി ഒമ്പതിനാണ് ഗ്രാൻഡ് ഷോ നടക്കുന്നത്. കലാശപ്പോരിന്റെ ദിനമായ ഡിസംബര്‍ 18 വരെ വാട്ടർഷോ ആസ്വദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.