​കായിക മാമാങ്കങ്ങളില്ല; ആവേശം കൊള്ളിക്കാൻ ബി.സി.സി.ഐയുടെ 'റീ പ്ലേ'

ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ​ പ്രഖ്യാപിച്ച അടച്ചുപൂട്ടലിൽ ​ ഐ.പി.എൽ, ഇംഗ്ലീഷ് ​ പ്രീമിയർ ലീഗ്​ പോലുള്ള കായിക മാമാങ്കങ്ങൾ പ്രതിസന്ധിയിലായതോടെ കായിക പ്രേമികൾ നിരാശയിലാണ്​. എന്നാൽ അവരുടെ സങ്കടം മാറ്റാൻ പുതിയ ​ ആശയവുമായി എത്തിയിരിക്കുകയാണ്​ ബി.സി.സി.​ഐയും ദൂർദർശനും.

ഇന്ത്യക്കാരുടെ നൊസ്റ്റാൾ ജിയയെ ചൂഷണം ചെയ്യാനായി 2000മുതലുള്ള ചില കിടിലൻ ക്രിക്കറ്റ്​ പരമ്പരകളുടെ പുനഃസംപ്രേക്ഷണം ബി.സി.സി.​ഐയുടെ പങ്കാളി ത്തത്തോടെ ആരംഭിച്ചിരിക്കുകയാണ് ദൂരദർശൻ. പ്രസാർ ഭാരതി ബി.സി.സി.​ഐയുടെ ആർക്കൈവ്​സിലുള്ള ചില ഗംഭീര മത്സരങ്ങൾ ആവ ശ്യപ്പെടുകയും അവർ അത്​ നൽകുകയുമായിരുന്നു. ഏപ്രിൽ ഏഴ്​ മുതൽ ഡി.ഡി സ്​പോർട്​സിൽ ആരംഭിച്ച സംപ്രേക്ഷണത്തിൽ കാണാൻ സാധിക്കുന്ന പരമ്പരകൾ ഇവയൊക്കെയാണ്​.

2000ലെ ദക്ഷിണാഫ്രിക്കൻ ടീമി​​​െൻറ ഇന്ത്യൻ പര്യടനം, 2001ൽ നടന്ന ആസ്ത്രേലിയൻ ടീമി​​െൻറ ഇന്ത്യൻ പര്യടനം (ടീം ഇന്ത്യയുടെ മികച്ചൊരു തിരിച്ചുവരവായിരുന്നു ഇൗ പരമ്പര, വി.വി.എസ്​ ലക്ഷ്​മണി​​​െൻറ ഗംഭീര ഇന്നിങ്​സായിരുന്നു (281) മറ്റൊരു പ്രത്യേകത), 2003 ൽ ഇന്ത്യയിൽ നടന്ന ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ മത്സരിച്ച ത്രിരാഷ്ട്ര ഏകദിന പരമ്പര, 2002 ലെ വെസ്റ്റിൻഡീസി​​െൻറ ഇന്ത്യൻ പര്യടനം, 2005ൽ നടന്ന ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം എന്നിവ ഡി.ഡി സ്പോർട്സിലൂടെ ഒരിക്കൽ കൂടി ആസ്വദിക്കാം.

ബി.സി.സി.​ഐ അവരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ മത്സരങ്ങളുടെ വിവരങ്ങൾ സംപ്രേക്ഷണ സമയമടക്കം നൽകിയിരിക്കുന്നത്​. ഏപ്രിൽ 14 വരെയാണ്​ മത്സരങ്ങൾ പ്രദർശിപ്പിക്കുക.

Tags:    
News Summary - bcci to replay 2000s matches in lockdown-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.