ലിസ്ബൺ: ‘ശ്വാസമെടുക്കാനാവാതെ തളർന്നുപോയ ആ നിമിഷങ്ങൾ. 25 മിനിറ്റ് നേരമാണ് ഓക് സിജൻ പൂർണമായി നിലച്ചത്. ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഘട്ടമാണ് കഴിഞ്ഞുപോയത്’- പറയുന്നത് സ്പെയിൻ ദേശീയ ടീമിെൻറയും യൂറോപിലെ മുൻനിര ക്ലബുകളുടെയും വല കാത്ത വിശ്വസ്തനായ ഗോൾകീപ്പർ പെപെ റെയ്ന. മാർച്ച് മാസം തുടക്കത്തിലായിരുന്നു താരം കോവിഡ് 19 ബാധിതനാവുന്നത്.
രോഗവുമായി നിരന്തര പോരാട്ടത്തിനൊടുവിൽ അങ്കം ജയിച്ച് തിരിച്ചുവരവിെൻറ പാതയിലാണെന്ന് കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘രോഗത്തിെൻറ പ്രഥമ ലക്ഷണങ്ങൾ വന്നു തുടങ്ങിയപ്പോഴേ തളർച്ച പിടികൂടിയിരുന്നു. പനിക്കു പുറമെ തൊണ്ടയിലെ വരൾച്ച, വിട്ടുമാറാത്ത തലവേദന- ഇതൊക്കെയായിരുന്നു തുടക്കം.
കടുത്ത തളർച്ചയും കൂട്ടുവന്നു. ഓക്സിജൻ കിട്ടാതെ വന്നപ്പോൾ ശരിക്കും ഭയന്നു. തൊണ്ട അടഞ്ഞെന്ന് തോന്നി. പക്ഷേ, സൂചന ലഭിച്ചപ്പോഴേ മുൻകരുതൽ സ്വീകരിച്ചെന്നും ഇപ്പോൾ ശരിയായി വരികയാണെന്നും’ റെയ്ന പറയുന്നു.
ഭാര്യയും അഞ്ചു മക്കളും രണ്ട് മരുമക്കളുമടങ്ങുന്ന കുടുംബം കരുതലുമായി കൂടെയുണ്ടായിരുന്നു. എ.സി മിലാൻ താരമായ 37 കാരൻ നിലവിൽ വായ്പ അടിസ്ഥാനത്തിൽ ആസ്റ്റൺ വില്ലക്കു വേണ്ടിയാണ് കളിക്കുന്നത്. കോവിഡിനെ തുടർന്ന്, നിർത്തിവെച്ച കളി ഒരു മാസത്തേക്ക് പുനരാരംഭിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.