ഹൈദരാബാദ്: ബാഡ്മിൻറണിൽ നിന്നുള്ള അർജുന അവാർഡ് ശിപാർശയുടെ പേരിലെ വിവാദം കത്തിനിൽക്കെ മലയാളി താരം എച്ച്.എസ്. പ്രണോയിയെ പുരസ്കാരത്തിനായി ശിപാർശ ചെയ്ത് ഇന്ത്യൻ കോച്ച് പുല്ലേല ഗോപിചന്ദ്.
തുടർച്ചയായി രണ്ടാം തവണയും ശിപാർശ പട്ടികയിൽ നിന്നും തന്നെ അവഗണിച്ച ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യക്കെതിരെ പരസ്യ വിമർശനം നടത്തിയതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് ഗോപിചന്ദ് ശിപാർശ ചെയ്ത വാർത്ത പുറത്താവുന്നത്.
ജൂൺ രണ്ടിനായിരുന്നു ബാഡ്മിൻറണിലെ അർജുന ശിപാർശ പട്ടിക 'ബായ്' പുറത്തുവിട്ടത്. ഏഷ്യൻ സിംഗ്ൾസ് വെള്ളി മെഡൽ ജേതാവായ പ്രണോയിയെ തള്ളിയപ്പോൾ, ഡബ്ൾസ് താരങ്ങളായ സ്വാതിക് സായ്രാജ്, ചിരാഗ് ഷെട്ടി, സിംഗ്ൾസ് താരം സമീർ വർമ എന്നിവരെയാണ് അസോസിയേഷൻ പരിഗണിച്ചത്.
തൊട്ടടുത്ത ദിവസം തന്നെ കോച്ച് ഗോപിചന്ദ് സ്വന്തം നിലയിൽ എച്ച്.എസ്. പ്രണോയിയുടെ പേര് നാമനിർദേശം ചെയ്തു. ഇക്കാര്യം അസോസിയേഷൻ അറിഞ്ഞിരുന്നില്ല. ഖേൽ രത്ന അവാർഡ് ജേതാവിന് അർജുനക്കായി ഒരാളെ ശിപാർശ ചെയ്യാമെന്ന നിബന്ധന പ്രകാരമാണ് ഗോപിചന്ദിെൻറ നടപടി. എന്നാൽ, ഇന്ത്യൻ ബാഡ്മിൻറൺ കോച്ച് എന്ന നിലയിൽ അല്ല തെൻറ ശിപാർശയെന്ന് അദ്ദേഹം വിശദീകരിച്ചു.
വെള്ളിയാഴ്ചയാണ് അസോസിയേഷൻ പ്രണോയിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സമൂഹ മാധ്യമങ്ങളിൽ അസോസിയേഷനെ പരസ്യമായി വിമർശിച്ചതാണ് പ്രകോപനമായത്. 'അർജുന അവാർഡ്, പഴയ കഥ തന്നെ. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മെഡൽനേടിയ ആൾക്ക് പരിഗണനയില്ല. എന്നാൽ, സുപ്രധാന ചാമ്പ്യൻഷിപ്പുകളിൽ നേട്ടമൊന്നുമില്ലാത്തവർക്ക് ശിപാർശയും. വാഹ്... ഇൗ രാജ്യം ഒരു തമാശയാണ്' -ട്വിറ്ററിൽ പ്രണോയ് കുറിച്ചു.
ഇതാണ് 'ബായ്' തലവൻമാരെ ചൊടിപ്പിച്ചത്. അച്ചടക്ക ലംഘനം നടത്തിയതിനാൽ പ്രണോയിയെ അവാർഡിന് നാമനിർദേശം ചെയ്യില്ലെന്നും കഴിഞ്ഞ ദിവസം അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. 14 ദിവസത്തിനകം നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ താരത്തിനെതിരെ നടപടി വരും. അതേദിവസം, മറ്റൊരു സംഭവത്തിൽ അച്ചടക്ക ലംഘനം നടത്തിയ െക. ശ്രീകാന്തിനെ മാപ്പ് പറഞ്ഞതോടെ ഖേൽ രത്നക്ക് ശിപാർശ ചെയ്തു.
'അച്ചടക്ക ലംഘനം സംബന്ധിച്ച് ശനിയാഴ്ചയാണ് അറിയുന്നത്. അവാർഡ് ശിപാർശക്ക് തന്നെ പരിഗണിച്ചില്ലെന്ന് അറിഞ്ഞപ്പോൾ പ്രണോയ് നിരാശനായിരുന്നു. അപ്പോഴാണ് ഖേൽ രത്ന ജേതാവ് എന്ന നിലയിൽ അവനെ സഹായിക്കാൻ തീരുമാനിച്ചത്. അങ്ങനെ ഞാൻ ശിപാർശ നൽകുകയായിരുന്നു' -ഗോപി ചന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.