ജക്കാർത്തയിലെ ഏഷ്യൻ ഗെയിസ് ബാഡ്മിൻറൺ ഫൈനലിൽ പി.വി സിന്ധുവിനായി ഒരിക്കൽ കൂടി രാജ്യം പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ വിധി മാറിയില്ല. പൂർണ്ണതയിലെത്തും മുേമ്പ ഒരിക്കൽകൂടി സിന്ധു വാടിക്കരിഞ്ഞു. ഫൈനലിൽ 35 മിനുട്ടിനുള്ളിൽ ചൈനീസ് തായ്പേയി താരത്തോട് അടിയറവ് പറഞ്ഞാണ് സിന്ധു വീണ്ടും ഫൈനൽ കടമ്പ കടക്കാനാകാതെ വിറങ്ങലിച്ചു നിന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗ്രാൻഡ്പ്രീയും സൂപ്പർ സീരീസും ഒഴികെ എട്ടാം തവണയാണ് സിന്ധു ഫൈനലിൽ പരാജയപ്പെടുന്നത്. ഒളിമ്പിക്സ് സ്വർണ്ണമെഡലും രണ്ട് ലോക ചാമ്പ്യൻഷിപ്പുകളും കോമൺവെൽത്ത് ഗെയിംസുമെല്ലാം ഇതിലുൾപ്പെടും. 2016 റിയോ ഒളിമ്പിക്‌സില്‍ രാജ്യമൊന്നാകെ സിന്ധുവിെൻറ ചരിത്ര നേട്ടത്തിനായി കണ്ണുകളയച്ചു. ഒളിമ്പിക്സിൽ പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാത്ത രാജ്യത്തിെൻറ ഏക സുവർണ്ണപ്രതീക്ഷയായിരുന്നു സിന്ധു. ഗാലറിയിലും ഇന്ത്യയുടെ മൂവർണ്ണപ്പതാകകൾ പാറിപ്പറന്നു. ഗാലറിയിലെ ഇന്ത്യൻ പതാകകൾക്ക് സ്പാനിഷ് പതാകക്ക് മേൽ താഴ്ന്ന് പറക്കാനായിരുന്നു വിധി. കരോളിന മാരിന് മുന്നിൽ സിന്ധു മുട്ടുമടക്കി. ആദ്യ ഗെയിം 21-19ന് ജയിച്ച ശേഷമായിരുന്നു സിന്ധുവിെൻറ തോൽവി.
തുടർന്നുള്ള ലോകചാമ്പ്യൻഷിപ്പിൽ ആവേശപ്പോരാട്ടത്തിൽ ജപ്പാെൻറ ഒാകുഹാരയോട് ഇഞ്ചോടിഞ്ച് പൊരുതി പരാജയപ്പെട്ടു. ഇൗ വർഷം മാത്രം മൂന്നുകലാശേപ്പാരാട്ടങ്ങളിലാണ് സിന്ധുവിെൻറ കണ്ണീർ വീണത്. കോമൺവെൽത്ത് ഗെയിംസിലെ അഭിമാനപ്പോരാട്ടത്തിൽ ഇന്ത്യക്കാരി തന്നെയായ സൈനയോടുള്ള തോൽവിയുടെ മുറിവുണങ്ങും മുേമ്പ ലോകചാമ്പ്യൻഷിപ്പിൽ ഒരിക്കൽകൂടി കരോളിന മാരിനോട് അടിയറവ് പറഞ്ഞു. എല്ലാം തിരിച്ചുപിടിക്കുമെന്ന് കരുതിയ ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഏകപക്ഷീയമായാണ് സിന്ധുകീഴടങ്ങിയത്.തുടർച്ചയായ തോൽവികളിൽ നിരാശയാണെങ്കിലും പിഴവുകൾ തിരുത്തി തിരിച്ചു വരുമെന്ന് സിന്ധു ആണയിടുന്നു. തുടർച്ചയായുള്ള ഫൈനൽ തോൽവി മെൻറൽ ബ്ലോക്കാണെന്ന ആരോപണവും സിന്ധു തള്ളിക്കളിയുന്നുണ്ട്.
പ്രതിഭാസ്പർശവും നേട്ടങ്ങളും വേണ്ടുവോളമുണ്ടായിട്ടും പൂർണ്ണതയിലെത്താനാവാതെ സമ്മർദങ്ങളിൽ കാലിടറുന്നവരും കപ്പിനും ചുണ്ടിനുമിടക്ക് തിരികെ നടന്നവരും കായികചരിത്രത്തിൽ ഒത്തിരിയുണ്ട്. വ്യക്തിഗത സ്കോർ തൊണ്ണൂറുകളിലെത്തുേമ്പാൾ ശരാശരി ബൗളർക്കുമുന്നിൽ പോലും പതറുന്ന സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറെ ഒാർമയില്ലേ..? ടെസ്റ്റിലും ഏകദിനത്തിലുമായി 27 തവണ സച്ചിൻ 90കളിൽ തിരികെ നടന്നിട്ടുണ്ട്. ലോകഫുട്ബാളിലെ മിശിഹയായി നിറഞ്ഞാടുേമ്പാളും രാജ്യത്തിനായി കപ്പിൽ മുത്തമിടാനാവാത്ത, പെനാൽടികളിൽ അടിപതറുന്ന ലയണൽ മെസ്സി, മേജർ കിരീടങ്ങളൊന്നുമില്ലാതെ കരഞ്ഞുമടങ്ങിയ എബി ഡിവില്ലേഴ്്്സ് എന്നിങ്ങനെ പൂർണ്ണതയിലെത്താനാവാതെ പോയ ഇതിഹാസങ്ങൾ കായികലോകത്ത് ഏറെയുണ്ട്. 23 വയസ്സ് മാത്രം പ്രായമുള്ള ഹൈദരബാദുകാരിക്ക് കരിയർ ഇനിയും ഏറെ ബാക്കി നിൽക്കുന്നുണ്ടെന്നിരിക്കെ തീർപ്പ് കൽപ്പിക്കുന്നതിൽ യുക്തിയൊന്നുമില്ല. ചുരുങ്ങിയ പ്രായത്തിനുള്ളിൽ തന്നെ നിരവധി നേട്ടങ്ങളിേലക്ക് റാക്കറ്റേന്തിയ ഇന്ത്യയുടെ അഭിമാനമായ ഇൗ ഉയരക്കാരി പൂർണ്ണതയിൽ തിളങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.