ന്യൂഡൽഹി: സമാനതകളില്ലാത്തതാണ് കോവിഡ് കാലത്തെ പരീക്ഷണങ്ങൾ. രോഗ പ്രതിരോധത്ത ിനായി രാജ്യം ലോക് ഡൗണായപ്പോൾ എല്ലാവരും വീടുകളിൽ ഒതുങ്ങി. ഇതോടെ പുറത്തുവരുന്നത ് പലകൗതുക കഥകൾ. ഐ.സി.സി അമ്പയർ അനിൽ ചൗധരിയുടേതാണ് അതിൽ പുതിയത്.
ഒട്ടേറെ രാജ ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ച അനിൽ ചൗധരി കോവിഡ് കാരണം മത്സരങ്ങളെല്ലാം റദ്ദാക്ക ിയതോടെയാണ് ഉത്തർ പ്രദേശിലെ ഷാംലി ജില്ലയിലെ ഡാഗ്രോളി ഗ്രാമത്തിലേക്ക് തെൻറ ബന് ധുക്കളെ സന്ദർശിക്കാനായി പോയത്. രണ്ട് മക്കളെയും കൂട്ടിയായിരുന്നു പൂർവപിതാക്കളു ടെ നാട്ടിലേക്കുള്ള മടക്കം.
ഒരാഴ്ച തങ്ങിയ ശേഷം തിരികെ ഡൽഹിയിൽ എത്താനായിരുന്നു പദ്ധതിയെങ്കിലും പ്രധാനമന്ത്രിയുടെ ലോക്ഡൗൺ പ്രഖ്യാപനം എല്ലാം അട്ടിമറിച്ചു. ഡൽഹിയിലേക്കുള്ള മടക്കയാത്ര മുടങ്ങിയ തനിക്ക് പുറംലോകവുമായുള്ള എല്ലാ ബന്ധവും മുറിഞ്ഞുവെന്ന് അനിൽ ചൗധരി വാർത്ത ഏജൻസിയായ പി.ടി.ഐയോട് വെളിപ്പെടുത്തുന്നു.
‘മൊബൈൽ ഫോണിന് റേഞ്ചില്ല. ഫോൺ അനങ്ങണമെങ്കിൽ മരത്തിന് മുകളിലോ, വീടിെൻറ മേൽക്കൂരയിലോ വലിഞ്ഞു കയറണം. അത്യാവശ്യമാണെങ്കിൽ ഗ്രാമത്തിൽ നിന്നും ഏറെ ദൂരം സഞ്ചരിച്ചാൽ മാത്രം മൊബൈൽ ഫോണിന് റേഞ്ച് ലഭിക്കും. ഇൻറർനെറ്റിെൻറ കാര്യമേ ആലോചിക്കേണ്ട. ഇത് കാരണം ഐ.സി.സി അമ്പയർമാർക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രോഗ്രാം നഷ്ടമായി’ -അനിൽ ചൗധരി പറയുന്നു.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്നും 85 കി.മീ മാത്രം അകലെയാണെങ്കിലും തെൻറ ഗ്രാമത്തിെൻറ അവസ്ഥ ഇതാണെന്ന് അനിൽ ചൗധരി പറയുന്നു. ഇതുസംബന്ധിച്ച് ഗ്രാമമുഖ്യൻ അധികൃതർക്ക് പലതവണ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല.
ലോക്ഡൗണിൽ എല്ലാം മുടങ്ങിയെങ്കിലും ഗ്രാമത്തിലെ ജനങ്ങൾക്കിടയിൽ കോവിഡ് പ്രതിരോധ ബോധവത്കരണത്തിൽ സജീവമാണ് അനിൽ ചൗധരി. 20 ഏകദിനവും 20 ട്വൻറി20 മത്സരങ്ങളും നിയന്ത്രിച്ച ഇദ്ദേഹം ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയുടെ അമ്പയർ പാനലിലും അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.