ലണ്ടൻ: ബർമിങ്ഹാമിൽ കോഹ്ലിയും ഇംഗ്ലണ്ടും തമ്മിലായിരുന്നു കളി. അഞ്ചു ദിവസത്തെ വിശ്രമത്തിന് ശേഷം ലോഡ്സിലെത്തുേമ്പാൾ കോഹ്ലിയും കളി നിർത്തി. അതോടെ, കളിയിൽ ഇംഗ്ലണ്ടിന് എതിരാളികളുമില്ലാതായി. ആദ്യദിവസം മഴയെടുത്തിട്ടും, ഒരുദിനം ബാക്കിനിൽക്കെ ഇന്ത്യ ഇന്നിങ്സ് തോൽവിയിൽ പുറത്തായപ്പോൾ ചോദ്യമാവുന്നത് വരാനിരിക്കുന്ന മൂന്ന് ടെസ്റ്റുകളെക്കുറിച്ച്. 18ന് നോട്ടിങ്ഹാമിൽ തുടങ്ങാനിരിക്കുന്ന മൂന്നാം ടെസ്റ്റ് ഉൾപ്പെടെയുള്ള മത്സരങ്ങൾക്കാണ് നിലവിൽ ടീമിനെ തെരഞ്ഞെടുത്തത്. 18 അംഗ ടീമിനെ മാറ്റിപ്പണിത് ‘എ’ ടീമിൽ നന്നായി കളിക്കുന്നവർക്ക് അവസരം നൽകണോ, അതോ പരീക്ഷണം ആവർത്തിക്കണോയെന്ന ചോദ്യങ്ങൾക്കു കീഴിലാണ് ഇനി സെലക്ഷൻ കമ്മിറ്റിയുടെ ചിന്തകൾ.
ബാറ്റിങ് അേമ്പ പരാജയം ലോഡ്സ് ടെസ്റ്റിനുശേഷം ക്യാപ്റ്റൻ കോഹ്ലിയുടെ പ്രതികരണത്തിൽ എല്ലാമുണ്ടായിരുന്നു. ‘മാനസികമായാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ തോറ്റത്. സാേങ്കതികമായി ഒരുപിഴവും കാണാൻ കഴിഞ്ഞിട്ടില്ല’ -പരമ്പരക്കു മുേമ്പ ജയിംസ് ആൻഡേഴ്സനും കുക്കുമെല്ലാം തൊടുത്തുവിട്ട വാക്പോരുകളുടെ ഉന്നം കോഹ്ലിയായിരുന്നെങ്കിലും അവ കൊണ്ടത് ബാറ്റിങ് നിരക്കാണെന്ന് ലോഡ്സും ബെർമിങ്ഹാമും തുറന്നുകാണിച്ചു. ബൗളിങ് ഡിപ്പാർട്മെൻറ് സാഹചര്യത്തിനനുസരിച്ച് മികച്ചുനിന്നു. ബർമിങ്ഹാമിൽ അവർ 20 വിക്കറ്റും വീഴ്ത്തിയപ്പോൾ, ലോഡ്സിൽ ഇംഗ്ലണ്ടിെൻറ ഇന്നിങ്സ് 131ന് അഞ്ച് എന്ന നിലയിൽ തകർച്ചയിലേക്ക് നയിച്ചിരുന്നു. ബെയർസ്റ്റോ (93), ക്രിസ് വോക്സ് (137) കൂട്ടുകെട്ടു ഉറച്ചുനിന്നത് മാത്രമാണ് ബൗളിങ് നിരക്ക് ഒരു അപവാദം.
ലോഡ്സിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ ആർ. അശ്വിൻ ടോപ് സ്കോററായപ്പോൾ മുരളി വിജയ് രണ്ട് ഇന്നിങ്സിലും പൂജ്യത്തിൽ മടങ്ങി. ലോകേഷ് രാഹുൽ, പൂജാര, കോഹ്ലി, രഹാനെ എന്നിവരും പരാജയമായി. മുൻനിരയും മധ്യനിരയും കളി മറന്നപ്പോൾ േലാഡ്സിലെ തോൽവി അർഹിച്ചതുതന്നെ. മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ നാസർ ഹുസൈെൻറ വാക്കുകളിൽ ‘പുരുഷന്മാരും കുട്ടികളും തമ്മിലെ കളിയായിപ്പോയി’.
ഇന്ത്യയുടെ പ്രകടനം അതിദയനീയം. തോൽക്കുേമ്പാഴും തളരുേമ്പാഴുമാണ് ടീമിന് പിന്തുണ വേണ്ടത്. പൊരുതാൻ പോലുമാവാതെ കീഴടങ്ങുന്ന കാഴ്ച നിരാശജനകമാണ്. ഇൗ വീഴ്ചയിൽനിന്നും തിരിച്ചുവരാനും ആത്മവിശ്വാസം വീണ്ടെടുക്കാനും ടീം ഇന്ത്യക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
-വിരേന്ദർ സെവാഗ് മറുപടി പറയണം മുെമ്പങ്ങുമില്ലാത്തവിധം വിരാട് കോഹ്ലിയും രവിശാസ്ത്രിയും ഇൗ തോൽവിയോടെ പ്രതിസന്ധിയിലാവും. വലിയ പ്രതീക്ഷകളോടെ ലോകകപ്പ് ഒരുക്കമെന്നനിലയിൽ ഇംഗ്ലണ്ടിലെത്തിയ ടീം തരിപ്പണമായതോടെ മാറ്റങ്ങളെക്കുറിച്ച് ബി.സി.സി.െഎക്ക് ചിന്തിക്കാനുള്ള സമയമായി. ‘പരമ്പരക്ക് ഒരുങ്ങാൻ സമയം കിട്ടിയില്ലെന്ന് പരാതിപറയാനാവില്ല. ദക്ഷിണാഫ്രിക്കയിൽ തോറ്റപ്പോൾ കേട്ട പരാതി പരിഹരിക്കാൻ വേണ്ട തയാറെടുപ്പിന് സമയം നൽകിയിരുന്നു. സീനിയർ താരങ്ങളായ മുരളി വിജയിയെയും അജിൻക്യ രഹാനയെയും ‘എ’ടീമിനൊപ്പം പര്യടനത്തിനയച്ചു. ടെസ്റ്റിന് മുമ്പ് സന്നാഹ മത്സരങ്ങളും ഒരുക്കി. ആവശ്യപ്പെട്ടതെല്ലാം ഒരുക്കിയിട്ടും ഫലം വന്നില്ലെങ്കിൽ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരും’ -ബി.സി.സി.െഎയിലെ മുതിർന്ന ഉദ്യോഗസ്ഥെൻറ പ്രതികരണമായിരുന്നു ഇത്.
ശാസ്ത്രിക്കു കീഴിൽ പ്രധാന പരമ്പരകൾ നഷ്ടമായത് മറക്കരുത്. ആസ്ട്രേലിയ (0-2), ദക്ഷിണാഫ്രിക്ക (1-2) എന്നിവർക്കെതിരെ തോറ്റു. ഇപ്പോൾ ഇംഗ്ലണ്ടിനോടും -അദ്ദേഹം പറഞ്ഞു. ശാസ്ത്രിക്കു പുറമെ സഹപരിശീലകരായ സഞ്ജയ് ബംഗാർ, ആർ. ശ്രീധർ, ഭരത് അരുൺ എന്നിവരുടെ പ്രകടനവും വിലയിരുത്തപ്പെടും.
തീർത്തും പ്രതികൂലമായിരുന്നു സാഹചര്യങ്ങൾ. പൊരുതാനാവാതെ കീഴടങ്ങിയതിെൻറ കാരണം മനസ്സിലാവുന്നില്ല. വീഴ്ചകളിൽനിന്ന് പാഠമുൾകൊണ്ട് മൂന്നാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു
-വി.വി.എസ്. ലക്ഷ്മൺ
തലതെറിക്കുമോ? ലോകകപ്പിന് ടീമിനെ ഒരുക്കാൻ സീനിയർ താരങ്ങളെ മാറ്റി യുവനിരയെ കെട്ടിപ്പടുക്കാൻ ബി.സി.സി.െഎ ശ്രമിക്കുന്നുവോ?. നായകന് കോഹ്ലി ഒഴികെ മറ്റെല്ലാ ബാറ്റ്സ്മാന്മാരും ദയനീയ പ്രകടനം കാഴ്ചവെക്കുന്ന പശ്ചാത്തലത്തിൽ ‘എ’ ടീമിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മായങ്ക് അഗര്‍വാൾ, പൃഥ്വി ഷാ എന്നിവർ ടീമിലെത്തിയാൽ അത്ഭുതെപ്പടേണ്ട.
105.45 റണ്‍സ് ശരാശരിയില്‍ 1160 റണ്‍സാണ് മായങ്ക് കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണില്‍ രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും മായങ്ക് തന്നെയായിരുന്നു.
ഇക്കഴിഞ്ഞ ജനുവരിയില്‍ അണ്ടര്‍-19 ലോകകപ്പ് നേടിയ ടീമിനെ നയിച്ച 19കാരന് പൃഥ്വി ഷായും ഇംഗ്ലണ്ടിലേക്കുള്ള സാധ്യത പട്ടികയില്‍ മുമ്പന്തിയിലുണ്ട്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ മായങ്ക് ഇരട്ട സെഞ്ചുറി നേടിയ മത്സരത്തില്‍ പൃഥ്വി ഷാ സെഞ്ച്വറി കണ്ടെത്തിയിരുന്നു. കൂടാതെ കരുണ്‍ നായര്‍, ഋഷഭ് പന്ത് തുടങ്ങിയ നിലവിലെ താരങ്ങള്‍ക്കും അവസരം നല്‍കുന്നതിനെക്കുറിച്ച് ടീം മാനേജ്മെൻറ് തലപുകക്കുന്നുണ്ട്.
ലോഡ്സ് ടെസ്റ്റ് സ്കോർ
ഇന്ത്യ
•ഒന്നാം ഇന്നിങ്സ്-107 (ടോപ് സ്കോറർ: ആർ. അശ്വിൻ 29, വിക്കറ്റ്: ആൻഡേഴ്സൻ 5).
•രണ്ടാം ഇന്നിങ്സ്-130
(ടോപ്: ആർ. അശ്വിൻ 33, വിക്കറ്റ്: ആൻഡേഴ്സൻ, സ്റ്റുവർട് ബ്രോഡ് 4).
ഇംഗ്ലണ്ട്
•ഒന്നാം ഇന്നിങ്സ്: 396/7 ഡിക്ല. (ടോപ് സ്കോർ: ക്രിസ് വോക്സ് 137*, ബെയർസ്റ്റോ 93, വിക്കറ്റ്: മുഹമ്മദ് ഷമി 3)
ഇംഗ്ലണ്ടിന് ഇന്നിങ്സിനും 159 റൺസിനും ജയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.