ഉയർത്തെഴുന്നേൽപ്പി​െൻറ ഇന്ത്യൻ ഫുട്ബാൾ

പ്രതീക്ഷയുടെ പൊൻ ചിറകിലാണ്​ ഇന്ത്യൻ ഫുട്​ബാൾ. ലോക ഫുട്​ബാളിൽ ഇന്ത്യയുടെ പേര്​ മുഴങ്ങിക്കേൾക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ്​ ആരാധകർ. ഫിഫ ​റാങ്കിങ്ങിൽ ഇന്ത്യയുടെ കുതിപ്പും എ.ഫ്​​.സി കപ്പ്​ യോഗ്യതാ മത്സരത്തിലെ പ്രകടനവും ആരാധകർക്ക്​ കുറച്ചൊന്നുമല്ല പ്രതീക്ഷ നൽകിയത്​. 21 വർഷത്തിന്​ ശേഷം ഇന്ത്യ മികച്ച രണ്ടാമത്തെ റാങ്കിങ്ങിലെത്തിയത്​ ജൂലയ്​ ആറിനാണ്​. ഇപ്പോൾ 341 പോയൻറുമായി 96-ാം റാങ്കിലാണ് ടീം ഇന്ത്യ​. കൂടാതെ ഒരു ഗോളിനാണെങ്കിലും എ.ഫ്​​.സി കപ്പ്​ യോഗ്യതാ മത്സരത്തിൽ കിർഗിസ്​​ഥാനെ കെട്ടുകെട്ടിച്ചത്​ ടീമിന്​ ആത്മവിശ്വാസം നൽകുന്നുണ്ട്​​. മത്സര ശേഷം സുനിൽഛേത്രിയുടെ  പ്രതികരണം കേൾക്കാതെ പോകരുത്​, ‘‘ഒരു പതിറ്റാണ്ടിലേറെക്കാലമായി ഞാൻ ഇന്ത്യൻ ടീമിൽ കളിക്കുന്നു, നമ്മൾ ഇതുപോലെ നന്നായി കളിച്ച മത്സരം എ​​​​െൻറ ഒാർമയിലില്ല’’ 69ാം മിനുട്ടിൽ ചേ​ത്രി നേടിയ മനോഹരമായ ഗോളിലാണ്​ ടീം കിർഗിസ്​ഥാനെ കെട്ട് ​കെട്ടിച്ചത്​. ദേശീയ ടീം ജഴ്​സിയിൽ ​94ാം മത്സരത്തിൽ 54ാം ഗോൾ ആയിരുന്നു അത്​.


ചരിത്രത്തിലേക്ക്​ രണ്ടടി ദൂരം മാത്രം...
നീണ്ട 21 വർഷങ്ങളുടെ കാത്തിരിപ്പിന്​ ശേഷം ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ആദ്യ നൂറിൽ കടന്നിരിക്കുന്നു. ശരിക്കും പറഞ്ഞാൽ 1996ലാണ്​ ഇന്ത്യ മികച്ച റാങ്കിങ്ങിൽ എത്തിയത്​. അന്ന്​ 94ാം റാങ്കായിരുന്നു. കഴിഞ്ഞ ദിവസം വന്ന റാങ്കിങ്ങിൽ ഇന്ത്യയെ നമ്മുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്ഥാനത്തേക്കാണ് എത്തിച്ചിരിക്കുന്നത്. 96ാം സ്ഥാനം. 1996 ൽ നേടിയ 94ാം റാങ്ക്​ വരും ദിവസങ്ങളിൽ തന്നെ മറികടക്കാൻ ആകുമെന്നാണ് ഇന്ത്യൻ ടീമി​​​​െൻറ പ്രതീക്ഷ. മകാവോയുമായുള്ള ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങളും ഫലസ്തീനെതിരായ സൗഹൃദ മത്സരവും കഴിയുമ്പോഴേക്ക് ഇന്ത്യ ചരിത്ര റാങ്കിങ്ങിലെത്തുമെന്നാണ്​ ഫുട്​ബാർ ആരാധകർ വിശ്വസിക്കുന്നത്​. മുൻ ഇഗ്ലീഷ്​ ഫുട്​ബാൾ താരം സ്​റ്റീഫന്‍ കോണ്‍സ്‌റ്റെ​​​​െൻറയ്ന്‍ പരിശീലനം എറ്റടുത്തതോടെയാണ്​ ടീമി​​​​െൻറ പ്രകടനത്തിന്​ മാറ്റം കണ്ടുതുടങ്ങിയത്​. 


വളർച്ചയുടെ പടികയറുമോ..?
ഇന്ത്യൻ ഫുട്​ബാൾ തകർച്ചയിലേക്ക്​ കൂപ്പുകുത്തിയിയിട്ടും ഇൗയടുത്ത്​ പ്രതീക്ഷയുടെ വാർത്തകളാണ്​ ആരാധകർക്ക്​ കേൾക്കാൻ സാധികുന്നത്​.  ഇന്ത്യൻ സൂപ്പർ ലീഗി​​​​െൻറ കടന്ന്​ വരവ്​ ഇന്ത്യൻ ടീമിന്​ മുതൽ കൂട്ടായിട്ടുണ്ട്​. 2014ൽ തുടങ്ങിയ ലീഗ്​ വെറും മൂന്ന്​ സീസൺ കൊണ്ട്​ കാര്യമായ പരിചയം കളിക്കാർക്ക്​ ലഭിക്കാൻ സഹായിച്ചു. വിദേശ താരങ്ങളൊപ്പം കളിച്ചുള്ള നമ്മുടെ താരങ്ങളുടെ പരിചയം ചില്ലറ നേട്ടങ്ങളല്ല തരുന്നത്​. നിലവിൽ രണ്ട്​ ടീമുകൾ കൂടി ​െഎ.എസ്​.എലിലേക്ക്​ എത്തിയതോടെ 11 ടീമുകളാവും ഇനി പോരാട്ടത്തിനുണ്ടാകുക.  കുടാതെ ഫിഫയുടെയും ഏഷ്യൻ ഫുട്​ബാൾ ഫെഡറേഷ​​​​െൻറ അംഗീകാരം ലഭിച്ചതും ​െഎ ലീഗ​ും ഒന്നിച്ച്​ മുന്നോട്ട്​ കൊണ്ട്​പോവൻ തീരുമാനമെടുത്തതും പുതിയ പ്രതീക്ഷകൾക്ക്​ വകയുണ്ട്​.


ഏഷ്യൻ കപ്പിൽ കളിക്കുക എന്ന സ്വപ്​നം
2019ൽ യു.എ.ഇയിൽ നടക്കുന്ന ഏഷ്യൻ കപ്പിലെ യോഗ്യത മത്സരങ്ങിൽ രണ്ട്​ മത്സരങ്ങൾ ജയിച്ച്​ കയറിയ ഇന്ത്യ യു.എ.ഇ യിലേക്ക്​ വിമാനം കയറുക എന്ന സ്വപ്​നത്തിലാണ്​. അവസാനം നടന്ന മത്സരത്തിൽ 132ാം റാങ്കുകാരാണെങ്കിലും വിയർ​െപാഴുക്കിയാണ്​  ടീം ഇന്ത്യ കിർഗിസ്​​ഥാനെ തോൽപിച്ചത്​. മികച്ച പ്രകടനം​ കാഴ്​ച​െവച്ച മത്സരത്തിൽ സുനിനിൽഛേത്രിയുടെ വിജയഗോൾ ​െറക്കോർഡ്​ ​േനട്ടം കൂടിയായിരുന്നു. 94ാം മത്സരത്തിലെ 54ാം ഗോൾ. അന്താരാഷ്​ട്ര തലത്തിൽ ഇപ്പോൾ കളിച്ച്​കൊണ്ടിരിക്കുന്ന വിരമിക്കാത്ത കളിക്കാരിൽ ഏറ്റവും ഗോൾ നേടിയവരിൽ നാലാം സ്​ഥാനത്തേക്ക്​ കടന്നിരിക്കുകയാണ്​. സക്ഷാൽ വെയിൻ റൂണിയെ മറികടന്നാണ് ഇൗ നേട്ടം. ഇനി ഛേത്രിക്ക്​ മുന്നിൽ 56 ഗോളുള്ള യു.എസ്​.എ താരം ഡെംസ്​പി, 58 ഗോളുകൾ അർജൻറിനക്ക്​ നേടിയ ലയണൽ മെസി, പി​ന്നെ 73 ഗോളുകൾ​ േപർച്ചുഗലിന്​ വേണ്ടി നേടിയ ​റൊണോൾഡോയും മാത്രം. ഇനി മ​റ്റൊരവസരവും ഇന്ത്യക്ക്​ കടന്ന്​ വരുന്നുണ്ട്​. ഇപ്രാവശ്യം ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടർ 17 വേൾഡ്​ കപ്പ്​  മികച്ച അവസരമാണ്​തരുന്നത്. കൗമാര താരങ്ങളുടെ പ്രകടനം മെച്ചപ്പെടാൻ കാരണമാകും. കൂടാതെ ഇതും വിലയിരുത്തിവേണം ഭാവി ടീമി​​​​െൻറ വളർച്ച മനസിലാക്കാൻ എന്നതും മറ്റൊരു ഘടകമാണ്​. 


ഇനി അൽപം ചരിത്രത്തിലേക്ക്​ കടക്കാം..
അത്ര ദരിദ്രമല്ല നമ്മുടെ ഫുട്‌ബാൾ പാരമ്പര്യം. വിരലിലെണ്ണാവുന്നതാണെങ്കിലും നമുക്ക് സ്വന്തമായുള്ള അത്തരം ചില നേട്ടങ്ങൾ പലതുമുണ്ട്​. ലോകകപ്പ് ഫുട്‌ബോൾ ടി.വിയിൽ കാണുമ്പോൾ നാമൊക്കെ ചിന്തിച്ചുകാണും, എന്നാണാവോ നമുക്ക് ലോകകപ്പിൽ പങ്കെടുക്കാൻ പറ്റുന്നതെന്ന്. സംശയവും ആഗ്രഹവും ന്യായം. 32 ടീമുകൾ മാത്രം പങ്കെടുക്കുന്ന ലോകകപ്പിലെ പങ്കാളിത്തത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കാനേ കഴിയൂ. ഒരു ഏഷ്യൻ നിലവാരമെങ്കിലും കിട്ടിയാൽ ഗംഭീരമായി എന്നൊക്കെ ചിന്തകൾ മാറിമറിയാം. പക്ഷേ ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചിട്ടും നാം അത് കളഞ്ഞുകുളിച്ചതാണെന്ന് എത്ര പേർക്കറിയാം? 

1950-ലെ ഫിഫ  വേൾഡ് കപ്പിൽ കളിക്കാനുള്ള അവസരം ഇന്ത്യ സത്യത്തിൽ കളഞ്ഞ്​ കുളിക്കുകയായിരുന്നു. ഇന്ത്യയുമായി യോഗ്യതാ മത്സരത്തിൽ പങ്കെടുക്കേണ്ട ടീമുകൾ വിട്ടുനിന്നതുകൊണ്ട് അന്ന് ഇന്ത്യക്ക്​ ലോകകപ്പിലേക്ക് നേരിട്ട് അവസരം കൈവന്നു. പക്ഷേ, ആ അവസരം ഇന്ത്യ നഷ്​ടപ്പെടുത്തി. ലോകകപ്പിൽ പങ്കെടുക്കാതിരുന്നതിന് കാരണമായി പറഞ്ഞിരുന്നത് യാത്രാചെലവായിരുന്നു. പക്ഷേ, അതിന് മറുപടിയായി ഫിഫ, ചെലവിൽ ഭൂരിഭാഗവും വഹിക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവെച്ചു. എന്നിട്ടും പരിശീലനത്തിനുള്ള സമയക്കുറവ്, ടീം സെലക്ഷൻ നടത്തുന്നതിലുള്ള പ്രശ്‌നങ്ങൾ എന്നിവയൊക്കെ കാരണം പറഞ്ഞ് ലോകകപ്പിൽ പങ്കെടുക്കാനുള്ള ആ സുവർണാവസരം  നഷ്​ടമാക്കി. അന്ന് പങ്കെടുത്തിരുന്നെങ്കിൽ ആ മത്സരത്തഴമ്പെങ്കിലും ഇന്ന് ഇന്ത്യൻ ടീമിന് ഉത്തേജകമായേനെ. ഒളിമ്പിക്‌സിനു മുന്നിൽ എന്ത്  വേൾഡ് കപ്പ് എന്ന ചിന്തയും ഫെഡറേഷനുണ്ടായിരുന്നിരിക്കാം.
 


1948-ലെ ഒളിമ്പിക്‌സ് മുതൽ തന്നെ ഫിഫ ബൂട്ടിടാതെയുള്ള കളി ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ബൂട്ടിട്ടു കളിക്കാത്തതിനാലാണ് 1950-ലെ വേൾഡ്കപ്പിൽ ഇന്ത്യൻ ടീമിനെ ഒഴിവാക്കിയെതെന്ന കഥയെ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റനായ ശൈലൻ മന്ന എതിർക്കുന്നുമുണ്ട്. മറ്റു കാരണങ്ങൾ പലതുമുണ്ട്. ഇന്ത്യൻ ടീം ബൂട്ടിട്ട്, നന്നായിതന്നെ അക്കാലത്ത് കളിച്ചുതുടങ്ങിയിരുന്നു എന്ന് അടുത്ത വർഷം ഡൽഹിയിൽ നടന്ന ഏഷ്യൻഗെയിംസിലെ കിരീടനേട്ടം സൂചിപ്പിക്കുന്നുണ്ട്.

ഒളിമ്പിക്‌സിൽ
ഒളിമ്പിക്‌സിൽ  ആദ്യമായി സെമിയിൽ എത്തിയ ഏഷ്യൻ ടീമെന്ന റെക്കോർഡും ഇന്ത്യക്കുണ്ട്.  1956ലെ  മെൽബൺ ഒളിമ്പിക്‌സിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ആദ്യ മത്സരത്തിൽ അതിഥേരായ ആസ്‌ട്രേലിയയെ 4-2ന് തുരത്തിയ ഇന്ത്യ അരങ്ങേറ്റം ഗംഭീരമാക്കി. ആസ്‌ട്രേലിയക്കെതിരായ ആ മത്സരത്തിൽ ഇന്ത്യയുടെ നെവിൽ ഡിസൂസ നേടിയ ഹാട്രിക് ഒളിമ്പിക്‌സിൽ ഒരു ഏഷ്യക്കാരൻ നേടുന്ന പ്രഥമ ഹാട്രിക്കാണ്.


ഇന്ത്യൻ ഫുട്​ബാളി​​​​െൻറ സുവർണ്ണ കാലഘട്ടം
സയ്യിദ് അബ്​ദുൽ റഹിമിന്റെ പരിശീലനത്തിനു കിഴിൽ ഇന്ത്യ കളിച്ച 1951 മുതൽ 1962 വരെയുള്ള കാലഘട്ടമാണ് ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണകാലം. ഈ കാലയളവിലാണ് ഒളിമ്പിക്‌സിൽ സെമിയിലെത്തുന്നതുൾപ്പെടെയുള്ള നേട്ടങ്ങൾ ഇന്ത്യ കരസ്​ഥമാക്കിയത്. ഇത് തുടങ്ങുന്നത് 1951-ലെ ഏഷ്യൻ ഗെയിംസിലെ കിരീട നേട്ടത്തോടെയും. അന്ന് ഇറാനെ വീഴ്ത്തി കിരീടം നേടിയ ഇന്ത്യ കൊളംബോയിൽ നടന്ന ചതുർരാഷ്​ട്ര ടൂർണമ​​​െൻറിലും ജേതാക്കളായി. പിന്നീടാണ് ഒളിമ്പിക്‌സ് വരുന്നത്, 1952-ൽ. പക്ഷേ, അന്ന് യൂഗോസ്ല്യാവ്യയോട് 10-1ന് തോറ്റു. അക്കാലത്ത് മിക്ക ടീമുകളും ബൂട്ടിടാതെയായിരുന്നു ഫുട്‌ബോൾ കളിച്ചിരുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഒളിമ്പിക്‌സിനു ശേഷം എ.ഐ.എഫ്.എഫ്. ഇന്ത്യയിലും ബൂട്ട്‌പ്ലേ നിർബന്ധമാക്കി.
 

സയ്യിദ് അബ്​ദുൽ റഹിം
 


പിന്നീട് 1953ലും 54ലും 55ലും ബർമയിലും കൽക്കട്ടയിലും ധാക്കയിലുമായി നടന്ന ചതുർരാഷ്​ട്ര കപ്പിൽ ഇന്ത്യ മുത്തമിട്ടു. 1954-ലെ മനില ഏഷ്യൻ ഗെയിംസിൽ പക്ഷേ, രണ്ടാംസ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നു.  പിന്നീട് ചരിത്രം കുറിച്ച  1956-ലെ ഒളിമ്പിക്‌സ് നേട്ടം. രണ്ടുവർഷം കഴിഞ്ഞുവന്ന ടോക്കിയോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തായിപ്പോയി. 1959-ൽ മലേഷ്യയിൽ നടന്ന മെർദേക്ക കപ്പിൽ രണ്ടാം സ്ഥാനം നേടി ഇന്ത്യ തിരിച്ചുവന്നു. പക്ഷേ, 1960-ലെ ഏഷ്യൻകപ്പിന് യോഗ്യത നേടാനാവാഞ്ഞത് ഇതിനിടയിലും തിരിച്ചടിയായി. പക്ഷേ, 1962-ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് ഇന്ത്യൻ ഫുട്‌ബോളിന് വീണ്ടും അഭിമാനമായി. അന്ന് ഫൈനലിൽ ഇന്ത്യ തോൽപിച്ചത് ഇന്ന് ലോകഫുട്‌ബോളിൽ ഏഷ്യൻ മേൽവിലാസം ഉയർത്തിപ്പിടിക്കുന്ന തെക്കൻ കൊറിയയെയായിരുന്നു. 2-1നായിരുന്നു ഫൈനൽ വിജയം.
 
തകർച്ചയുടെ തുടക്കം 
റഹീം സാഹിബി​​​​െൻറ മരണം (1963-ൽ) ഇന്ത്യൻ ഫുട്‌ബോളിനെ തളർച്ചയിലേക്ക് തള്ളിവിട്ടു. ഇന്ത്യൻ ഫുട്‌ബോളിന് ദീർഘവീക്ഷണത്തോടുകൂടിയ പരിശീലനം നൽകിയ അദ്ദേഹം ഉണ്ടാക്കിയെടുത്ത അടിത്തറയിൽ പിന്നെയും കുറച്ചുവർഷങ്ങൾ കൂടി ടീം മുന്നോട്ടുപോയി. പിന്നീട് ചെറിയ ചെറിയ നേട്ടങ്ങൾ മാത്രം. വിദേശികളും സ്വദേശികളുമായി നിരവധി പരിശീലകർ.  രണ്ടുവർഷം കഴിഞ്ഞ് 1964-ലെ ഏഷ്യൻ ഗെയിംസിൽ രണ്ടാംസ്ഥാനം നേടി. 64-ലും 65-ലും 66-ലും നടന്ന മെർദേക്ക ടൂർണമ​​​െൻറിൽ പങ്കെടുത്തിരുന്നെങ്കിലും യഥാക്രമം രണ്ട്, മൂന്ന്, മൂന്ന് സ്ഥാനങ്ങളിലായിപ്പോയി. ഏഷ്യൻ കപ്പിൽ മൂന്ന്​ തവണയും സാഫ് കപ്പിലും സാർക്ക് കപ്പിലും വിയറ്റ്‌നാമിലെ എൽ.ജി. കപ്പിലും ചതുർരാഷ്​ട്ര ടൂർണമ​​​െൻറുകളിലും നമ്മുടെ തന്നെ നെഹ്‌റു കപ്പിലും (ആറുതവണ) ജേതാക്കളായ ഇന്ത്യയുടെ 1970കൾ മുതലുള്ള കാലം തീർത്തും നിരാശയുണ്ടാക്കുന്നതുതന്നെയായിരുന്നു.
 


പ്രതിഭാധനരായ കളിക്കാർ ഇടക്കിടെ വന്നെങ്കിലും ഒരു ടീം എന്ന നിലയിൽ ഇന്ത്യക്ക്​ കെട്ടുറപ്പുണ്ടായില്ല. 1966ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ആദ്യറൗണ്ടിൽ തന്നെ ഇന്ത്യ പുറത്തായി. പിന്നീട് 70ൽ പതുക്കെ തിരിച്ചുവരവ് - മൂന്നാംസ്ഥാനം. പക്ഷേ, അന്ന് തോൽപിച്ചത് ആരെയെന്നറിയുമ്പോൾ ആ മൂന്നാം സ്ഥാനവും അഭിമാനമായി എടുക്കാം. കീഴടക്കിയത് ജപ്പാനെ, ഏകപക്ഷീയമായ ഒരു ഗോളിന്. പിന്നീട് പൂർണമായും തളർച്ചയുടെ ദിനങ്ങൾ. 1970കളുടെ മധ്യത്തിൽ ഇന്ത്യൻ യൂത്ത് ടീം ഇറാനുമായി ഏഷ്യൻ യൂത്ത് കിരീടം പങ്കിട്ടതൊഴിച്ചാൽ പിന്നെ വരൾച്ചാനാളുകൾ. പിന്നീട് ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ പോലും ഇന്ത്യക്ക്​ ഒട്ടനവധി കടമ്പകൾ നേരിടണമായിരുന്നു.

1984ൽ ഏഷ്യൻകപ്പിലേക്ക് യോഗ്യതനേടിയെങ്കിലും ബി ഗ്രൂപ്പിൽ അവസാനസ്ഥാനക്കാരായി. ഒരു മത്സരമൊഴിച്ച് എല്ലാത്തിലും തോറ്റ ടീം ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടിയതുതന്നെ വലിയകാര്യമെന്ന നിലയിലായി. നേരിട്ടുകൊണ്ടിരുന്ന വരൾച്ചക്ക് അൽപമെങ്കിലും ശമനമായത് സാഫ് കപ്പ് ആരംഭിച്ചതോടെയാണ്. 1984ലും 1987ലും സാഫ്‌ഗെയിംസിലെ കിരീടനേട്ടം ആശ്വാസമായി. 1993ൽ സാർക്ക് കപ്പിൽ വിജയിയായി. തൊട്ടടുത്ത വർഷം രണ്ടാംസ്ഥാനവും. 1997ലാണ് ഈ ടൂർണമെന്റ് പേരുമാറ്റി സാഫ് കപ്പാകുന്നത്. പ്രഥമ സാഫ് കപ്പ് നേടിയ ഇന്ത്യ 99ലെ രണ്ടാം ടൂർണമെന്റിലും വിജയികളായി. പിന്നീടിതുവരെ ഏഴ്​ തവണ ഇന്ത്യ ജേതാക്കളായി.

Tags:    
News Summary - India football team's raising- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.