കൊച്ചി: കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിെൻറ കളിയോർമയുണ്ടോ? എ.ടി.കെയെ അവരുടെ തട്ട കത്തിൽ 2-0ത്തിന് തോൽപിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീടൊരു ജയം കണ്ടത് അഞ്ചുമാസങ ്ങൾക്ക് ശേഷമായിരുന്നു. ജയമില്ലാത്ത നീണ്ട 14 മത്സരങ്ങൾ. രണ്ടേരണ്ടു ജയങ്ങൾ മാത്രമുള്ള ആ സീസണിലെ ദുരന്തപതനം ഓർമ മാത്രം. പുതിയ സീസണിൽ പുതിയൊരു ബ്ലാസ്റ്റേഴ്സായി മാറി എ. ടി.കെയെ തോൽപിച്ചുകൊണ്ടു തുടങ്ങിയെങ്കിലും പോയവർഷത്തെ ആവർത്തനമില്ലാതിരിക്കട ്ടെയെന്നാണ് ആരാധകരുടെ പ്രാർഥന.
അഞ്ചാം സീസണിൽ 6-1ന് തോൽപിച്ച ജോർജ് കോസ്റ്റയു ടെ സംഘത്തോട് പകരം ചോദിക്കാമെന്ന പ്രതീക്ഷയിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന് പക്ഷേ, മുംബൈക്കു മുന്നിൽ വീണ്ടും അടിതെറ്റി. ഒരു തോൽവിയോടെ ടീമിെൻറ ഭാവി എഴുതിത്തള്ളാനാവില്ലെങ്കിലും തന്ത്രശാലിയായ േകാച്ച് എൽകോ ഷട്ടോറി മനസ്സിൽ കാണുന്നത് മൈതാനത്തു കാണുന്നില്ലെന്നതാണ് യാഥാർഥ്യം. വിന്നിങ് ഇലവനെ തൊട്ടടുത്ത മത്സരത്തിലും ഇറക്കുന്നത് ഫുട്ബാൾ ലോകത്ത് പതിവുള്ളതാണ്.
കുറുകിയ പാസിങ് ഗെയിമുമായി നീങ്ങുന്ന ബ്ലാസ്റ്റേഴ്സ്, കളിയുടെ മനോഹാരിത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഏക സ്ട്രൈക്കർ ഒഗ്ബച്ചെയിലേക്ക് പന്ത് വിതരണം ചെയ്യാൻ പലപ്പോഴും മധ്യനിരക്കാവുന്നില്ല. എ.ടി.കെക്കെതിരായ ബ്ലാസ്റ്റേഴ്സിെൻറ മത്സരം നന്നായി വീക്ഷിച്ച, മുംബൈയുടെ പറങ്കി കോച്ച് ജോർജ് കോസ്റ്റ ഒഗ്ബച്ചെക്ക് പന്ത് ലഭിക്കാതിരിക്കാൻ പ്രത്യേക ‘സജ്ജീകരണങ്ങൾ’ ഒരുക്കിയതും സന്ദർശകർക്ക് തുണയായി. വിങ്ങുകളിലൂടെ മലയാളി താരം പ്രശാന്തും ഹാളിചരൺ നർസാരിയും കുതിക്കുന്നുണ്ടെങ്കിലും അപകടകരമായ ക്രോസുകൾ നൽകാൻ മുംബൈക്കെതിരെ കഴിഞ്ഞില്ല. സെനഗാൾ താരം മുസ്തഫ നിങ്ങും ശരാശരി മാത്രമായി. ക്രിയേറ്റിവ് മിഡ്ഫീൽഡറായ മലയാളി താരം സഹൽ അബ്ദുസ്സമദിനെ ഇറക്കുേമ്പാഴേക്കും സമയവും അതിക്രമിച്ചിരുന്നു. അവസാനത്തിൽ കെ.പി. രാഹുലും സഹലും നടത്തിയ നീക്കങ്ങളാണ് ചെറിയ തോതിലെങ്കിലും മുംബൈ പ്രതിരോധത്തിൽ അങ്കലാപ്പുണ്ടാക്കിയത്.
ബിലാൽ ബിഗ് സീറോ
ചോരുന്ന കൈകളും ആത്മവിശ്വാസമില്ലാത്ത ശരീരഭാഷയുമായി ഗോളി ബിലാൽ ഖാൻ വീണ്ടും ആരാധകരുടെ ചങ്കിടിപ്പാവുകയാണ്. മുംബൈയുടെ വിജയഗോളിെൻറ പഴി പങ്കിടാൻ പ്രതിരോധ നിരക്കാരുമുണ്ടെങ്കിലും, പന്തിനെ കണ്ടഭാവം നടിക്കാതെ പോവാൻ അനുവദിച്ച ബിലാലിെൻറ വീഴ്ചക്ക് മാപ്പില്ല. കോച്ചിെൻറ പാസിങ് ഗെയിമുമായി ഇനിയും പൊരുത്തപ്പെട്ടില്ലെന്ന് മുംബൈക്കെതിരായ മത്സരത്തിലും അദ്ദേഹം തെളിയിച്ചു. ബാൾ ക്ലിയറൻസിൽപോലും ഡിഫൻററുമായി മൈൻറ് ടു മൈൻറ് ആശയവിനിമയത്തിനുപോലും ബിലാലിന് കഴിഞ്ഞില്ല. തുടർച്ചയായ മൈനസ് പാസിൽ അസ്വസ്ഥനായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോളി.
അടുത്ത മത്സരമാവുേമ്പാഴേക്കും 18കാരൻ ജീക്സൺ തനോജത്തിനെയും കോച്ചിന് മാറ്റി പരീക്ഷിക്കേണ്ടിവരും. രണ്ടു മത്സരത്തിലും അവസരം ലഭിച്ച അണ്ടർ 17 ലോകകപ്പ് താരത്തിന് പക്ഷേ, എടുത്തുപറയാവുന്ന ഇംപാക്ട് മത്സരത്തിൽ ഉണ്ടാക്കാനായിട്ടില്ല. മുംബൈയുടെ മികച്ച മുന്നേറ്റനിരയെ അവസാനം വരെ ജെയ്റോ റോഡ്രിഗസും ജിയാനി സുവർലൂണും പ്രതിരോധിച്ചിരുന്നു. നവംബർ രണ്ടിന് ഹൈദരാബാദ് എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിെൻറ അടുത്ത മത്സരം. രണ്ട് മഞ്ഞക്കാർഡുകൾ തുടർച്ചയായ മത്സരങ്ങളിൽ വാങ്ങിയ ജെയ്റോക്ക് പുറത്തിരിക്കേണ്ടിവരുന്നതും എൽകോ ഷട്ടോറിക്ക് മറ്റൊരു തലവേദനയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.