ഇന്ത്യൻ ക്രിക്കറ്റിെൻറ സുവർണ വർഷമായിരുന്നു 2017. മൂന്ന് ഫോർമാറ്റിലും മുന്നിൽ നിന്നവർ അപരാജിത സംഘമായാണ് പുതുവർഷത്തിൽ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നത്. ഇപ്പോൾ ഒരു ലോകകപ്പ് നടത്തിയാൽ അതാർക്കാവും. കണക്കുകളെ വിശ്വസിച്ച് വിലയിരുത്തിയാൽ 90 ശതമാനവും സാധ്യത ഇന്ത്യക്കുതന്നെ. ബാറ്റിലും ബാളിലുമുള്ള റെക്കോഡ് മാത്രമല്ല ഭാഗ്യവും ഇന്ത്യെക്കാപ്പമായിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സംഘമായി ഇന്ത്യയെ വഴിച്ചാണ് 2017 പടിയിറങ്ങുന്നത്. ടെസ്റ്റിൽ ഒന്നാം നമ്പർ, ഏകദിനത്തിലും ട്വൻറി20യിലും രണ്ടാം നമ്പറിലും. മൂന്ന് ഫോർമാറ്റിലും ബാറ്റിങ്, ബൗളിങ്, ഒാൾറൗണ്ട് മികവിലും ഇന്ത്യക്കാർ നിത്യസാന്നിധ്യമായുണ്ട്. സന്ദർശകരായെത്തിയ ഇംഗ്ലണ്ട് ടീമിെൻറ ഏകദിന-ട്വൻറി20 പരമ്പരകളോടെയായിരുന്നു 2017 തുടങ്ങിയത്. രണ്ടിലും പരമ്പര ജയം. തുടർവിജയങ്ങളും റെക്കോഡുകളുംകൊണ്ട് സമ്പന്നമായ വർഷം. ശ്രീലങ്കക്കെതിരായ ടെസ്റ്റ്, ഏകദിനം, ട്വൻറി20 മത്സരങ്ങളോടെയാണ് 2017െൻറ കൊടിയിറക്കം. പുതുവർഷം കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ അഗ്നിപരീക്ഷയും.
2003ലെ ലോകകപ്പണിഞ്ഞ ആസ്ട്രേലിയൻ ‘ഡ്രീം ടീമി’നോടാണ് ആരാധകരും വിശകലന വിദഗ്ധരും നീലപ്പടയെ എഴുതിച്ചേർക്കുന്നത്. സ്വന്തം ഗ്രൗണ്ടിലായിരുന്നു ഇന്ത്യയുടെ ഏറെ മത്സരങ്ങളെന്ന് വിമർശനമുയരാം. പക്ഷേ, അതൊന്നും ഇൗ നേട്ടങ്ങളെ ചെറുതാക്കുന്നില്ല. ഏകദിന, ടെസ്റ്റ് പരമ്പരകളിൽ തുടർവിജയങ്ങൾ നേടിയപ്പോഴും വർഷത്തെ പ്രധാന ടൂർണമെൻറായ ചാമ്പ്യൻസ് ട്രോഫി കൈവിട്ടതാണ് മധുരത്തിനിടയിലെ കയ്പാവുന്നത്.
അവിസ്മരണീയം
ഇന്ത്യൻ ക്രിക്കറ്റിെൻറ തലമുറ കൈമാറ്റം പൂർണമായ വർഷമെന്ന് 2017നെ വിളിക്കാം. ടെസ്റ്റ്-ഏകദിന നായകത്വത്തിനു പിന്നാലെ ട്വൻറി20യുടെ ക്യാപ്റ്റൻസിയും എം.എസ്. ധോണിയിൽനിന്ന് കോഹ്ലി ഏറ്റെടുത്തു. അനിൽ കുംെബ്ല പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങി രവി ശാസ്ത്രി തിരിച്ചുവരുകയും ചെയ്തു. ഒപ്പം, ഒാരോ പരമ്പരയിലുമായി പുതുമുഖതാരങ്ങൾ ഉയർന്നുവരുകയും ചെയ്തു. വിൻസീഡ്, ശ്രീലങ്ക, ആസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ മുൻ നിര ടീമുകൾക്കെതിരെ വിജയിച്ചപ്പോഴെല്ലാം ഒാരോ താരങ്ങളെയും സംഭാവന ചെയ്യാനായി.
ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയുടെ താരമായാണ് കേദാർ ജാദവ് രംഗപ്രവേശം ചെയ്യുന്നത്. ട്വൻറി20യിൽ യുസ്വേന്ദ്ര ചഹൽ എന്ന പുതു സ്പിന്നറും ഉദയംചെയ്തു. ആസ്ട്രേലിയക്കെതിരായ പരമ്പരയിലായിരുന്നു കുൽദീപ് യാദവിെൻറ അരങ്ങേറ്റം. ആദ്യ ടെസ്റ്റിൽ ഇന്ത്യ പതറിയശേഷം, ധർമശാലയിൽ അരങ്ങേറ്റതാരമായി അവതരിച്ച കുൽദീപിെൻറ ചൈനാമൻ പന്തിനു മുന്നിൽ ഒാസീസ് കറങ്ങിവീണു. ബാറ്റിങ്ങിൽ ലോകേഷ് രാഹുൽ, മുരളി വിജയ്, ചേതേശ്വർ പുജാര എന്നിവർക്കൊപ്പം വൃദ്ധിമാൻ സാഹയും നിത്യസാന്നിധ്യമായി. ന്യൂസിലൻഡിനെതിരെ ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും, ശ്രീലങ്കക്കെതിരായ പരമ്പരയിലൂടെ വാഷിങ്ടൺ സുന്ദർ തുടങ്ങിയ പുതുമുഖങ്ങളുടെ വരവുകൂടി 2017 സമ്മാനിച്ചു.
ഇനി അഗ്നിപരീക്ഷ
നാട്ടിലെ പുലികളായി വാണവർ 2018 പിറക്കുേമ്പാൾ ദക്ഷിണാഫ്രിക്കൻ മണ്ണിലാണ്. തീ തുപ്പുന്ന പന്തുകൾ ചീറിപ്പായുന്ന ആഫ്രിക്കൻ പിച്ചാവും കോഹ്ലിപ്പടയുടെ പരീക്ഷണശാല. ബാറ്റിലും ബാളിലും മൂർച്ച പരീക്ഷിക്കപ്പെടുന്ന ആ മണ്ണിലെ തിളക്കമാവും ഇന്ത്യയുടെ മാറ്റു കുറിക്കപ്പെടുക. കോഹ്ലിയുടെയും രോഹിതിെൻറയും ബിഗ് ഹിറ്റുകളും ബുംറയുടെ യോർക്കറും, ചഹലിെൻറയും ജദേജയുടെയും സ്പിൻ മാജിക്കുമെല്ലാം കേപ്ടൗണിലും ജൊഹാനസ്ബർഗിലും ആവർത്തിച്ചാൽ നമുക്ക് ഒരിക്കൽകൂടി ഇൗ സംഘത്തെ വാഴ്ത്താം.
പരമ്പര നേട്ടങ്ങൾ
ടെസ്റ്റ്: ബംഗ്ലാദേശ് (1-0), ആസ്ട്രേലിയ (2-1), ശ്രീലങ്ക (3-0), ശ്രീലങ്ക (1-0)
ഏകദിനം: ഇംഗ്ലണ്ട് (2-1), വെസ്റ്റിൻഡീസ് (3-1), ശ്രീലങ്ക (5-0), ആസ്ട്രേലിയ (4-1), ന്യൂസിലൻഡ് (2-1), ശ്രീലങ്ക (2-1),
ട്വൻറി20: ഇംഗ്ലണ്ട് (2-1), വിൻഡീസ് (1-0), ശ്രീലങ്ക (1-0), ആസ്ട്രേലിയ (1-1), ന്യൂസിലൻഡ് (2-1), ശ്രീലങ്ക (3-0).
ഇന്ത്യൻ ടെസ്റ്റ് ഫൈവ് സ്റ്റാർ
വിരാട് കോഹ്ലി
ഇന്ത്യൻ നായകനായി വാഴിച്ച വിരാട് കോഹ്ലിക്കിത് റെക്കോഡ് തിരുത്തലിെൻറ ആണ്ടായിരുന്നു. മൂന്ന് ഫോർമാറ്റിലും നായകനായതോടെ ഉത്തരവാദിത്തബോധം കോഹ്ലിയുടെ പ്രതിഭയെ കൂടുതൽ പാകപ്പെടുത്തി. പിന്നെ കണ്ടത് റൺമഴകൾ. ഇന്ത്യയുടെ മാത്രമല്ല, ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും വിലയേറിയ താരമായും കോഹ്ലി മാറി. 2017ൽ മൂന്ന് ഇരട്ട സെഞ്ച്വറികളുമായി നായകനെന്ന നിലയിലെ ബ്രയാൻ ലാറയുടെ റെക്കോഡ് തിരുത്തി. തുടർച്ചയായി രണ്ടാം കലണ്ടർ വർഷവും ആയിരത്തിന് മുകളിൽ ടെസ്റ്റ് സ്കോറും കണ്ടെത്തി.
10 ടെസ്റ്റിൽ 1059 റൺസ്. അഞ്ച് സെഞ്ച്വറികൾ.
മൂന്ന് ഫോർമാറ്റിലുമായി 2818 റൺസ് നേടിയ കോഹ്ലി കലണ്ടർവർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്നവരിൽ മൂന്നാമനുമായി. ഏകദിനത്തിലെ ആറ് സെഞ്ച്വറി ഉൾപ്പെടെ ആകെ 11 സെഞ്ച്വറി. ഏകദിനത്തിലെ 30 സെഞ്ച്വറിയുമായി റിക്കി പോണ്ടിങ്ങിനെ കടന്ന് കോഹ്ലിക്കു മുന്നിൽ ഇനി സാക്ഷാൽ സചിൻ മാത്രം.
ചേതേശ്വർ പുജാര
കോഹ്ലിയുടെ നക്ഷത്രത്തിളക്കത്തിനിടെ മങ്ങിപ്പോയ പ്രതിഭയാണ് ചേതേശ്വർ പുജാര. സീസണിൽ ഇന്ത്യ നേടിയ ടെസ്റ്റ് വിജയങ്ങളിൽ നിർണായക സാന്നിധ്യം ഇൗ വൺഡൗൺ ബാറ്റ്സ്മാേൻറതായിരുന്നു. 11 കളിയിൽ 1140 റൺസ് നേടിയ പുജാര കലണ്ടർ വർഷം ഇന്ത്യയുടെ ഒന്നാം നമ്പർ റൺവേട്ടക്കാരനായി മാറി. അവക്ക് ഹരം പകർന്ന് ഒരു ഇരട്ട സെഞ്ച്വറി ഉൾപ്പെടെ നാല് സെഞ്ച്വറികൾ.
ആർ. അശ്വിൻ
തുടർച്ചയായി മൂന്നാം സീസണിലും അശ്വിെൻറ വിക്കറ്റ് വേട്ട 50 കടന്നു. 2017ൽ 11 കളിയിൽ 56 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ തന്നെ ഇന്ത്യൻ ടെസ്റ്റ് വിജയങ്ങളിലെ പ്രധാനികളിൽ ഒരാൾ. അതിൽ രണ്ടു വട്ടം അഞ്ചു വിക്കറ്റ് നേട്ടവും കണ്ടു. അതിവേഗത്തിൽ 250, 300 വിക്കറ്റ് എന്ന നാഴികക്കല്ലും ഇൗ കലണ്ടർ വർഷം തന്നെ താണ്ടാനും കഴിഞ്ഞു. ട്വൻറി20, ഏകദിന ടീമുകളിൽനിന്ന് പുറത്താവുേമ്പാൾ ടെസ്റ്റ് ഫോർമാറ്റിൽ അശ്വിന് പകരക്കാരനെ കണ്ടെത്താനായിട്ടില്ല.
രവീന്ദ്ര ജദേജ
ടെസ്റ്റിലെ ഒന്നാം നമ്പർ ബൗളറായി രവീന്ദ്ര ജദേജ മാറിയത് ആരാധകലോകത്തെ അത്ഭുതമായിരുന്നു. വിക്കറ്റ് കൊയ്ത്തിനൊപ്പം ബാറ്റിങ്ങിലും മികവ് നിലനിർത്തുന്ന ജദേജ ഒാൾറൗണ്ട് പട്ടികയിലും മുൻനിരയിലുണ്ട്. 10 ടെസ്റ്റിൽ 54 വിക്കറ്റും 328 റൺസും നേടി.
ശിഖർ ധവാൻ
2017ൽ ഒമ്പത് അർധസെഞ്ച്വറി നേടിയ ലോകേഷ് രാഹുലിനെയും ആറ് ടെസ്റ്റിൽ മൂന്ന് സെഞ്ച്വറിയുള്ള മുരളി വിജയിനെയും മറികടന്നാണ് ശിഖർ ധവാൻ പട്ടികയിൽ അഞ്ചാമനാവുന്നത്. ഒാപണറായെത്തി ടീമിന് മികച്ച തുടക്കം നൽകിയതുതന്നെ അതിനുള്ള കാരണം. അഞ്ചു ടെസ്റ്റിൽ രണ്ട് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയുമായി 550 റൺസ് നേടിയ ധവാൻ സ്ഥിരത നിലനിർത്തിയതിനൊപ്പം മികച്ച സ്ട്രൈക്ക് റേറ്റോടെ ടീമിന് തുടക്കവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.