കോവിഡ് 19 മഹാമാരിയെ തുടർന്ന് ഏപ്രിൽ 15ലേക്ക് നീട്ടിയ ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ ഉപേക്ഷിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ്. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ ഇൗ മാസം അവസാനിക്കാനിരിക്കെ കോവിഡ് വൈറസ് ലോകരാജ്യങ്ങളിലടക്കം നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തിൽ െഎ.പി.എൽ പോലുള്ള കായിക മാമാങ്കം നടത്താനുള്ള സാധ്യത വിദൂരത്താണ്. നേരത്തെ ബി.സി.സി.െഎയുടെ ഭാഗത്ത് നിന്നും ഇൗ വർഷത്തെ െഎ.പി.എൽ ഉപേക്ഷിച്ചേക്കുമെന്ന തരത്തിലുള്ള അറിയിപ്പുകളും വന്നിരുന്നു.
എന്നാൽ, െഎ.പി.എൽ നടത്താനുള്ള ഏറ്റവും അനുകൂലമായ സമയം നിർദേശിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈഖൽ വോൻ. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വൻറി 20 ലോകകപ്പിന് മുമ്പുള്ള അഞ്ച് ആഴ്ചകളിലായി ഐ.പി.എൽ നടത്താമെന്ന നിർദേശമാണ് വോൻ മുന്നോട്ട് വെക്കുന്നത്.
ഐപിഎല്ലും, ട്വൻറി 20 ലോകകപ്പും നടക്കേണ്ടത് ക്രിക്കറ്റിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സെപ്തംബർ/ഒക്ടോബർ മാസങ്ങളിലെ അഞ്ചാഴ്ചകളിലായി ടൂർണമെൻറ് നടത്താം. ട്വൻറി 20 ലോകകപ്പിന് തയ്യാറെടുക്കാൻ താരങ്ങൾക്ക് ഐ.പി.എൽ മികച്ചൊരു അവസരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വിറ്ററിലൂടെയായിരുന്നു താരം തെൻറ അഭിപ്രായം പങ്കുവെച്ചത്. െഎ.പി.എൽ ഉപേക്ഷിച്ചേക്കുമോ എന്ന നിരാശയിൽ നിൽക്കുന്ന വിവിധ ടീമുകളുടെ ആരാധകരും വോനിെൻറ അഭിപ്രായത്തെ പിന്താങ്ങി രംഗത്തെത്തിയിട്ടുണ്ട്.
My thoughts on the IPL .. as it’s such an important tournament for the games economy globally not just in India .. I would play a 5 week tournament Sept/Oct including all players as a warm up for the T20 WC .. that’s if we are clear to travel by then .. Thoughts ? #Stayhome
— Michael Vaughan (@MichaelVaughan) April 3, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.