പാരിസ്: തന്നെ കളിയാക്കിയ എതിർ ടീം ആരാധകരോട് പകരംവീട്ടി സൂപ്പർതാരം നെയ്മർ. ഫ്രഞ്ച് ലീഗിൽ നിമസിനെതിരെയുള്ള മത്സരത്തിലായിരുന്നു സംഭവം. രണ്ടിനെതിരെ നാലുഗോളുകൾക്ക് നിമസിനെ തകർത്ത പി.എസ്.ജിക്കുവേണ്ടി ആദ്യ ഗോൾ അടിച്ചത് നെയ്മറായിരുന്നു. ഗോളടിക്ക് ശേഷമുള്ള നെയ്മറിെൻറ ആഘോഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
Neymar scored and immediately ran over to celebrate in front of a banner calling him a "cry baby." pic.twitter.com/PIgjcFFPHt
— ESPN FC (@ESPNFC) September 1, 2018
ബ്രസീൽ സൂപ്പർതാരത്തെ കളിയാക്കാനായി നിമസിെൻറ ആരാധകർ ഗാലറിയിൽ ഒരു ബാനറുമായാണ് എത്തിയത്. ബാനറിൽ ‘ക്രൈ ബേബി നെയ്മർ’ എന്നാണ് എഴുതിയത്. ഗോളടിക്ക് ശേഷം ബാനറിന് അടുത്തേക്ക് ഒാടിയടുത്ത നെയ്മർ ബാനറിന് മുന്നിലിരുന്ന് കരയുന്നതായി അഭിനയിക്കുകയും ഗോൾ നേട്ടം ആഘോഷിക്കുകയും ചെയ്താണ് മടങ്ങിയത്.
കഴിഞ്ഞ ലോകകപ്പിൽ പരിക്ക് അഭിനയിക്കുന്നു എന്ന് കാട്ടി നെയ്മറിെന ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ട്രോളിയിരുന്നു. ലോകകപ്പിന് ശേഷവും നിരവധി ട്രോൾ വീഡിയോകളും മറ്റും പ്രചരിച്ചു. അതിനിടെ കെ.എഫ്.സി ഫുഡ് കമ്പനി നെയ്മറിെന കളിയാക്കി പരസ്യവും പുറത്തിറക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.