ഒരാഴ്ച മുമ്പായിരുന്നു റിയോയിലെ സിന്ധുവിെൻറ വെള്ളിത്തിളക്കത്തിെൻറ ഒന്നാം പിറന്നാൾ. ഒളിമ്പിക്സ് ബാഡ്മിൻറണിൽ ഇന്ത്യയുടെ ആദ്യ വെള്ളി നേട്ടത്തിെൻറ വാർഷികം രാജ്യമാഘോഷിക്കുേമ്പാൾ സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽനിന്നും സിന്ധുവും പങ്കുചേർന്നു. ഒളിമ്പിക്സ് വെള്ളിയും മാറിലണിഞ്ഞ് ത്രിവർണ പതാകയേന്തിയ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ ലോക ചാമ്പ്യൻഷിപ്പിലെ വിജയാശംസകൾ നേർന്നാണ് ആരാധകർ മറുപടിനൽകിയത്. ഒന്നിനോടും സിന്ധു പ്രതികരിച്ചില്ല. എല്ലാം കോർട്ടിൽ കാണിക്കാമെന്നായിരുന്നു തീരുമാനം. ലോക ചാമ്പ്യൻഷിപ്പിെൻറ പോരാട്ടത്തിന് ചൂടേറിയപ്പോൾ രാജ്യം അത് കണ്ടു. 2013 ഗ്വാങ്േചായിലും 2014 കോപൻഹേഗനിലും നേടിയ വെങ്കലത്തെ ഗ്ലാസ്ഗോയിൽ വെള്ളിയാക്കി സിന്ധു വീണ്ടും ഇന്ത്യൻ ബാഡ്മിൻറണിൽ സൈന നെഹ്വാളും പുല്ലേല ഗോപീചന്ദും ചേർന്ന് വെട്ടിയ വഴിയിലൂടെയാണ് സിന്ധുവിെൻറ വരവും വളർച്ചയും. ഗോപീചന്ദ് അക്കാദമിയിൽനിന്നും സൈന കോർട്ടിലെ നായികയായി വാഴുേമ്പാൾ അടുത്തതാര് എന്ന ചോദ്യങ്ങൾക്ക് ഉത്തരമായി ഗോപീചന്ദ് കാത്തുസൂക്ഷിച്ച സുവർണ നക്ഷത്രം. ബാഡ്മിൻറൺ കുടുംബത്തിൽനിന്നും വന്ന് ഇന്ത്യയുടെ ആദ്യ ലോക ഒന്നാം നമ്പറുകാരിയും ഒളിമ്പിക്സ് മെഡൽ ജേത്രിയുമായി മാറിയ സൈനയെ പോലെത്തന്നെ കായിക കുടുംബത്തിൽനിന്നാണ് സിന്ധുവും വരുന്നത്.
അച്ഛൻ പി.വി. രമണ 90കളിൽ ഇന്ത്യൻ വോളിബാളിെൻറ മുന്നണിപ്പോരാളിയായിരുന്നു. അമ്മ വിജയയും ദേശീയ വോളിബാൾ താരം. കളത്തിൽ കണ്ടുമുട്ടി പ്രണയിച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏഷ്യൻ ഗെയിംസിലടക്കം നിരവധിതവണ ഇന്ത്യൻ കുപ്പായമണിഞ്ഞ് അർജുന പുരസ്കാരം വരെ നേടി രമണയുടെ കോർട്ടിലെ മികവ് കണ്ടുവളർന്ന സിന്ധുവിലും കുഞ്ഞുനാളിലേ കായികതാരം പിറന്നു. ആറാം വയസ്സിൽ അവൾ ബാഡ്മിൻറൺ റാക്കേറ്റന്തി.
രമണ ജോലി ചെയ്യുന്ന സെക്കന്ദരാബാദിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകൻ മെഹബൂബ് അലിയായിരുന്നു സിന്ധുവിലെ ബാഡ്മിൻറൺ താരത്തെ ആദ്യം കണ്ടെത്തുന്നത്. പിതാവ് രമണനും സുഹൃത്തുക്കളും വൈകുന്നേരങ്ങളിൽ വോളിബാൾ കളിക്കുേമ്പാൾ കാഴ്ചക്കാരിയായി ഇരിക്കുന്ന സിന്ധു, പിന്നെ ബാഡ്മിൻറൺ കോർട്ടിലെത്തി സമയം ചെലവഴിക്കും. അങ്ങനെ അവൾ സ്വന്തം വഴി കണ്ടെത്തുകയായിരുന്നുവെന്ന് രമണയുടെ വാക്കുൾ. ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ മലയാളി പരിശീലകൻ ടോം ജോൺ ഹൈദരാബാദിലെ എൽ.ബി സ്റ്റേഡിയത്തിൽ ക്യാമ്പ് സംഘടിപ്പിച്ചപ്പോൾ സിന്ധു അവിടെയെത്തി. പ്രായത്തിൽ കവിഞ്ഞ ശരീര ഉയരവും ടെക്നിക്കൽ സ്കില്ലും തെളിയിച്ച അവളിൽ മികച്ചൊരു ബാഡ്മിൻറൺ താരത്തെ ടോം ഉറപ്പിച്ചു പറഞ്ഞപ്പോൾ രമണയും മകളുടെ ഭാവി എന്തെന്ന് തീരുമാനിച്ചു.
പിന്നീടാണ് ഗോപീചന്ദിനെ തേടിയെത്തുന്നത്. 2001ൽ ഗോപീചന്ദ് ഒാൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം നേടി തിരിച്ചെത്തുേമ്പാൾ ആറാം വയസ്സിൽ ഹൈദരാബാദുകാരിയുടെ ആവേശത്തോടെ സ്വീകരിച്ച അതേ സ്പിരിറ്റോടെ തന്നെയായിരുന്നു അക്കാദമിയിലേക്ക് പോയത്. അണ്ടർ-10, അണ്ടർ-13, 14 പ്രായ വിഭാഗങ്ങളിലും റാങ്കിങ് ടൂർണമെൻറിലും കിരീടമണിഞ്ഞ് തുടങ്ങിയ സിന്ധുവിന് പിന്നെ ഉയർച്ചയുടെ നാളുകളായിരുന്നു. 2011 ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞ് ശ്രദ്ധനേടുേമ്പാൾ 16 വയസ്സ് പ്രായം. അടുത്തവർഷം ഏഷ്യൻ ജൂനിയർ സ്വർണം. പിന്നാലെ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത്, ഏഷ്യൻ ചാമ്പ്യൻഷിപ്, സാഫ് ഗെയിംസ്, ലോക ചാമ്പ്യൻഷിപ് എന്നിവയിൽ വെങ്കലവുമായി സൈനക്കൊരു പിൻഗാമിയായി പേരെടുത്തു.
2006 റിയോ ഒളിമ്പിക്സിൽ സൈനയിൽ രാജ്യം സ്വർണം പ്രതീക്ഷയർപ്പിച്ചപ്പോഴാണ് സിന്ധു ഇന്ത്യയുടെ സിന്ധൂരമായി പിറന്നത്. ഫൈനലിൽ മരിൻ കരോലിനയോട് തോറ്റെങ്കിലും വെള്ളിയോടെ രാജ്യത്തിെൻറ അഭിമാനമായി. ഒളിമ്പിക്സ് ക്ഷീണത്തിന് ഇന്ത്യൻ ഒാപണിൽ കരോലിനയെ വീഴ്ത്തിയാണ് സിന്ധു തിരിച്ചടിച്ചത്.
വർഷാദ്യം കരിയറിലെ റാങ്കിങ്ങിൽ ഏറ്റവും മികച്ച രണ്ടാം നമ്പറിലുമെത്തി. റാങ്കിങ്ങിൽ നാലാം നമ്പറുകാരിയായി ലോക ചാമ്പ്യൻഷിപ്പിനെത്തിയ സിന്ധു മെഡൽ തിളക്കവുമായി സ്കോട്ലൻഡിൽനിന്നും മടങ്ങുേമ്പാൾ അടുത്ത ലക്ഷ്യം ബാഡ്മിൻറണിലെ തിലകക്കുറിയായ ഒാൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.