മുംബൈ: ക്രിക്കറ്റിെൻറ ദൈവമെന്ന് വിളിക്കപ്പെടുന്ന സചിൻ ആ സ്ഥാനം സ്വന്തമാക്കുന്നത് കഠിന പ്രയത്നത്തിലൂടെ തന്നെയാണ്. കുറിയ മനുഷ്യനായ അദ്ദേഹം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ ബൗളറെ പോലും തെൻറ ബാറ്റു കൊണ്ട് കൊഞ്ഞനം കുത്തും. 47 കാരനായ താരത്തിെൻറ റൺവേട്ട റെക്കോർഡ് (34, 357 റൺസ്) ഇപ്പോഴും ആരാലും തകർക്കപ്പെടാതെ നിലനിൽക്കുകയാണ്. വർഷങ്ങൾ നീണ്ട തെൻറ കരിയറിൽ സചിൻ സ്വന്തമാക്കാത്ത റെക്കോർഡുകൾ കുറവാണ്. ആർക്കും അദ്ദേഹത്തിന് തെൻറ കരിയറിനെ കുറിച്ച് എന്തെങ്കിലും നഷ്ടബോധമുണ്ടെന്ന് ചിന്തിക്കാൻ കൂടിയാവില്ല.
എന്നാൽ, സചിൻ തന്നെ ആ വെടിപൊട്ടിച്ചു. തെൻറ കരിയറിൽ ഏറ്റവും ദുഃഖം തോന്നുന്ന രണ്ട് നഷ്ടങ്ങളുണ്ടെന്ന് താരം പറഞ്ഞു. ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
സുനിൽ ഗവാസ്കറിനൊപ്പം ഒരു ഇന്നിങ്സ്
ഇന്ത്യൻ ക്രിക്കറ്റിൽ രണ്ട് ലിറ്റിൽ മാസ്റ്റർമാരാണുള്ളത്. ഒന്ന് സുനിൽ ഗവാസ്കറും മറ്റൊന്ന് സചിനും. പല കാര്യങ്ങളിലും ഇരു താരങ്ങളും ഒരുപോലെയാണ്. മികവിെൻറ കാര്യത്തിൽ പ്രത്യേകിച്ചും. എന്നാൽ ഉയരത്തിെൻറ കാര്യത്തിലും അത് വ്യത്യസ്തമല്ല. രണ്ടുപേരും 5.5 ഇഞ്ചുകാരാണ്. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഇരുവരെയും ഇതിഹാസങ്ങൾ എന്നാണ് എല്ലാവരും വിളിക്കുന്നത്. ഗവാസ്കറും സചിനും മുംബൈക്കാരാണ് എന്നത് മറ്റൊരു അദ്ഭുതം.
എന്നാൽ, ഇത്രയും കാര്യങ്ങളിൽ സാമ്യതയുണ്ടെങ്കിലും ഇരുവർക്കും ഇതുവരെ ഒരുമിച്ച് ഒരു ഇന്നിങ്സ് കളിക്കാൻ സാധിച്ചിട്ടില്ല. അതുതന്നെയാണ് സചിെൻറ ദുഃഖവും. എെൻറ കുട്ടിക്കാല ഹീറോയാണ് സുനിൽ ഗവാസ്കർ. അദ്ദേഹത്തിെൻറ കൂടെ ഇന്ത്യക്ക് വേണ്ടി കളിക്കാൻ സാധിക്കാത്തത് ഇപ്പോഴും ഒരു നഷ്ടബോധമായി തുടരുകയാണ്. ഞാൻ ടീമിൽ കളിക്കാൻ തുടങ്ങുേമ്പാഴേക്ക് അദ്ദേഹം കളിയിൽ നിന്ന് വിരമിച്ചുകഴിഞ്ഞിരുന്നു. -ടെണ്ടുൽക്കർ ക്രിക്കറ്റ് ഡോട്ട് കോമിനോട് പറഞ്ഞു.
വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെതിരെ
വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ് ഏത് ക്രിക്കറ്റ് താരത്തിെൻറയും പേടിസ്വപ്നമാണ്. കളിക്കളത്തിലേക്ക് അദ്ദേഹം നടന്നുവരുന്നത് കാണുേമ്പാൾ തന്നെ രോമാഞ്ചമാണെന്ന് എതിരാളികൾ പോലും സമ്മതിച്ചിട്ടുണ്ട്. റിച്ചാർഡ്സിനെതിരെ ഒരു അന്താരാഷ്ട്ര മത്സരം കളിക്കാൻ സാധിക്കാത്തതും സചിൻ തെൻറ കരിയറിലെ തീരാനഷ്ടമായി കണക്കാക്കുന്നുവത്രേ.
എെൻറ കുട്ടിക്കാല ഹീറോയായ സർ വിവിയൻ റിച്ചാർഡ്സിനൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ സാധിക്കാത്തത് ഒരു തീരാനഷ്ടമാണ്. കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹം 1991ലാണ് വിരമിച്ചത്. ഇതിനിടയിൽ എതിരെ കളിക്കാൻ ഒരു അവസരം പോലും ലഭിച്ചില്ലെന്നും സചിൻ പറഞ്ഞു. നീണ്ടതും വിജയകരവുമായ ടെസ്റ്റ് കരിയറും 100 സെഞ്ച്വറികളുമടക്കം രാജകീയമായിരുന്നു സചിെൻറ ക്രിക്കറ്റിൽ നിന്നുമുള്ള പടിയിറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.