ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യയോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ട് പുറത്ത്പോയതോടെ മേജർ ടൂർണമെൻറുകളിൽ തങ്ങളെ പിന്തുടരുന്ന അദൃശ്യമായ നിർഭാഗ്യം തങ്ങളെ ഇനിയും വിെട്ടാഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ടീം. നിലവിൽ ഏകദിന ക്രിക്കറ്റിൽ ഒന്നാം റാങ്കുകാരാണ് ദക്ഷിണാഫ്രിക്ക. ഒന്നാം റാങ്കുകാരൻ ബാറ്റ്സ്മാനും ഒന്നാം നമ്പർ ബൗളറും അടങ്ങുന്ന ടീം രണ്ടിന് 116 എന്ന ഭേദപ്പെട്ട നിലയിൽ നിന്നും 75 റൺസെടുക്കുന്നതിനിടക്ക് എട്ടുവിക്കറ്റുകൾ കളഞ്ഞുകുളിച്ച് 191 റൺസെടുക്കുേമ്പാഴേക്ക് മുഴുവൻപേരും പുറത്താവുകയായിരുന്നു. ഇത്തവണ റൺഒൗട്ടാണ് വില്ലനായെത്തിയത്. എബി ഡിവില്ലേഴ്സ്, ഡേവിഡ് മില്ലർ, ഇമ്രാൻ താഹിർ എന്നിവരാണ് വിക്കറ്റിനിടക്കുള്ള ഒാട്ടത്തിനിടക്ക് പുറത്തായത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ തങ്ങളെ പിന്തുടരുന്ന നിർഭാഗ്യത്തിെൻറ നീരാളിക്കൈകൾ ഇത്തവണ റൺ ഒൗട്ടിെൻറ രൂപത്തിലെത്തിയെന്ന് പറയാം...
ദക്ഷിണാഫ്രിക്കയുടെ ദൗർഭാഗ്യ ചരിത്രത്തിന് തങ്ങളുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.ലോകക്രിക്കറ്റിൽ എല്ലാകാലത്തും അതിശക്തരായി നിലനിൽക്കുേമ്പാൾതന്നെ പ്രധാന ടൂർണമെൻറുകളിൽ പതറുന്നവരെന്നും പടിക്കൽ കലമുടക്കുന്നവരെന്നും അവർ പേരുകേൾപ്പിച്ചു. ദക്ഷിണാഫ്രിക്കക്ക് മുന്നിൽ നിർഭാഗ്യം മഴയായും ടൈയായും റൺഒൗട്ടായും ചിലപ്പോൾ സ്വന്തം തീരുമാനങ്ങളായും വന്നു.
മഴ കവർന്ന ലോകക്കപ്പ് മോഹങ്ങൾ
വർണവിവേചനത്തെ തുടർന്നുള്ള വിലക്കിൽ നിന്ന് മോചിതരായി 1991ലാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിക്കറ്റിേലക്ക് മടങ്ങിയെത്തിത്. 1992ൽ ആസ്ട്രേലിയയും ന്യൂസിലാൻറും സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകക്കപ്പിൽ കെപ്ലർ വെസലിൻറെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്കൻ ടീം എത്തിയത്. ഹാൻസീ േക്രാണ്യ, അലൻ ഡൊണാൾഡ്, ജോണ്ടി റോഡ്സ് തുടങ്ങീ യുവനിരയുടെ കരുത്തിൽ മുന്നേറിയ ദക്ഷിണാഫ്രിക്കക്ക് സെമിയിൽ എതിരാളി ഇംഗ്ളണ്ടായിരുന്നു. മഴമൂലം 45 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 252 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 42.5 ഒാവറിൽ 231/6 എന്ന സ്കോറിൽ നിൽക്കെ വീണ്ടും മഴയെത്തി. നാല് വിക്കറ്റ് കയ്യിലിരിക്കെ 13 ബോളിൽ 22 റൺസ് നിഷ്പ്രയാസം നേടാമെന്ന പ്രതീക്ഷയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. മഴ നിയമം മൂലം മത്സരം രണ്ട് ഒാവർ കൂടി കുറച്ചു. തത്ഫലം ദക്ഷിണാഫ്രിക്കക്ക് അവസാന ബോളിൽ വേണ്ടത് 21 റൺസ്..! അപ്രതീക്ഷമായി സ്ക്രീനിൽ തെളിഞ്ഞ വിജയലക്ഷ്യം കണ്ട് നിസഹരായിനിന്ന ദക്ഷിണാഫ്രിക്കൻ ടീം ഇന്നും ക്രിക്കറ്റ് പ്രേമികളെ നൊമ്പരപ്പെടുത്തുന്നു.
'ടൈ' കെട്ടിയ നിർഭാഗ്യം
ഇംഗ്ളണ്ടിൽ നടന്ന 1999 ലോകക്കപ്പിൽ ഏറ്റവുമധികം സാധ്യത കൽപിച്ചിരുന്ന ടീമുകളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്ക. ടൂർണമെൻറിലുടനീളം പ്രതീക്ഷക്കൊത്ത പ്രകടനം തന്നെയാണ് ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചതും. ഇത്തവണ സെമിയിൽ ദക്ഷിണാഫ്രിക്കക്ക് എതിരാളിയായെത്തിയത് ആസ്ട്രേലിയയാണ്. ആദ്യം ബാറ്റ്ചെയ്ത ആസ്ട്രേലിയയെ 213 റൺസിന് ചുരുട്ടിക്കെട്ടി ദക്ഷിണാഫ്രിക്ക പ്രതീക്ഷകൾ വാനോളമുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിലെ തകർച്ചയിൽ നിന്നും കാലിസ്-ജോണ്ടി റോഡ്സ് സഖ്യം കരകയറ്റി. ഒടുവിൽ അവസാന ഒാവറിൽ ജയിക്കാനായി വേണ്ടത് 9 റൺസ് എന്ന നിലയിലായി. ക്രീസിൽ തകർപ്പനടിക്ക് പേരുകേട്ട ലാൻസ്ക്ളൂസ്നർക്കൊപ്പം പതിനൊന്നാമനായി ഇറങ്ങിയ അലൻഡൊണാൾഡായിരുന്നു.ഒാസ്ട്രേലിയക്ക് വേണ്ടി അവസാന
ഒാവർ എറിയാനെത്തിയത് ഡാമിയൻഫ്ളെമിംഗ്.ആദ്യെത്ത റണ്ട് പന്തും ബൗണ്ടറിയലെത്തിച്ചെത്തിച്ച് ലാൻസ് ക്ളൂസ്നർ വിജയമുറപ്പിച്ചുവെന്ന് തോന്നിപ്പിച്ചു. സ്കോർ തുല്യ നിലയിൽ.
വിജയത്തിനായി ദക്ഷിണാഫ്രിക്കക്ക് വേണ്ടത് നാലുപന്തിൽ ഒരു റൺസ് മാത്രം. ഗാലറിയിൽ ദക്ഷിണാഫ്രിക്കൻ പതാകകൾ പാറിപ്പറന്നു. ഒാവറിലെ മൂന്നാം പന്തിൽ റൺസെടുക്കാൻ ക്ളൂസ്നർക്കായില്ല. നാലാം പന്ത് പതുക്കെ തട്ടിയിട്ട ക്ളൂസ്നർ റൺസിനായി ഒാടിയെങ്കിലും മറുവശത്ത് വൈകി ക്രീസിലെത്തിയ അലൻ ഡൊണാൾഡിനെ റൺഒൗട്ടാക്കി ഒാസ്ട്രേലിയൻ താരങ്ങൾ ആഘോഷം തുടങ്ങിയിരുന്നു. മത്സരം ടൈ ആയെങ്കിലും ടൂർണമെൻറിൽ മുമ്പ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതിൻെറ ആനുകൂല്യത്തിൽ ആസ്ട്രേലിയ ൈഫനലിലേക്ക് പ്രവേശിച്ചപ്പോൾ ദക്ഷിണാഫ്രിക്ക പുറത്തായി.
'കണക്ക് തെറ്റിച്ച് ' വീണ്ടും മഴ
സ്വന്തം നാട്ടിൽ നടന്ന 2003 ലോകക്കപ്പിൽ ഷോൺ പൊള്ളോക്കിൻറെ നേതൃത്വത്തിലെത്തിയ ദക്ഷിണാഫ്രിക്ക ടൂർണമെൻറിലെ ഫേവറൈറ്റുകൾ തന്നെയായിരുന്നു .ഗ്രൂപ്പ് ഘട്ടത്തിലെ ശ്രീലങ്കക്കെതിരായ തങ്ങളുടെ അവസാനമത്സരം ജയിച്ചാൽ സൂപ്പർസിക്സിൽ കടക്കാമായിരുന്ന ദക്ഷിണാഫ്രിക്കക്ക് മുന്നിൽ ഇത്തവണ മഴ വീണ്ടും വില്ലനായെത്തി. ശ്രീലങ്ക ഉയർത്തിയ 268 റൺസിസ് വിജയലക്ഷ്യം മഴകാരണം ഡക്ക് വർത്ത് ലൂയിസ് നിയമം പ്രയോഗിച്ചപ്പോൾ ദക്ഷിണാഫ്രിക്ക് 45 ഒാവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 230 റൺസായിരുന്നു. ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 44.5 ഒാവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. അവസാന പന്തില്‍ നിന്നു വേണ്ടിയിരുന്നത് ഒരു റണ്‍. എന്നാല്‍, ജയിച്ചെന്ന ധാരണയില്‍ ബൗച്ചര്‍ അവസാന പന്തിൽ റണ്ണിന് ശ്രമിച്ചില്ല. ക്യാപ്റ്റന്‍ ഷോൺ പൊള്ളോക്കിന്റെ ഡക്ക്‌വര്‍ത്ത്-ലൂയിസ് നിയമപ്രകാരം വിജയസ്‌കോര്‍ കണക്ക് കൂട്ടിയതിലെ പിഴവാണ് ഇത്തവണ അവര്‍ക്ക് വിനയായത്. ഫലമോ ദക്ഷിണാഫ്രിക്ക പുറത്തേക്കും. ഇത്തവണ സ്വന്തം കാണികൾക്ക് മുന്നിൽ നാണംകെട്ട് പുറത്താവാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിധി.
സെമിഫൈനൽ ഭൂതം വീണ്ടും
ഒാസ്ട്രേലിയയും ന്യൂസിലാൻറും സംയുക്തമായി ആതിഥേയത്വം വഹിച്ച 2015 ലോകക്കപ്പിൽ അതിശക്തരായ ടീമുമായാണ് ദക്ഷിണാഫ്രിക്ക എത്തിയത്.ഡിവില്ലേഴ്സ്,അംല,സ്റ്റെയിൻ തുടങ്ങീ ലോകോത്തര താരങ്ങളുമായെത്തിയ ദക്ഷിണാഫ്രിക്ക ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കയെ ഒൻപത് വിക്കറ്റിന് തകർത്ത് ആധികാരികമായാണ് സെമിയിലെത്തിയത്. ന്യൂസിലൻറായിരുന്നു ഇത്തവണ എതിരാളികൾ. ഡുപ്ളെസിയും ഡിവില്ലേഴ്സും തകർത്തടിച്ച മത്സരം മഴകാരണം വെട്ടിച്ചുരുകിയതോടെ 43 ഒാവറിൽ 281 റൺസാണ് നേടിയത്. ഡക്ക്വർത്ത്ലൂയിസ് നിയമപ്രകാരം ന്യൂസിലൻറിെൻറ വിജയലക്ഷ്യം 299 റൺസായി നിർണയിച്ചെങ്കിലും ഒരു പന്ത് ബാക്കി നിൽക്കെ ന്യൂസിലൻറ് ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിക്കുകയായിരുന്നു. മഴ കാരണം മത്സരം വെട്ടിക്കുറച്ചില്ലായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാവുമായിരുന്നെന്ന് വിശ്വസിക്കുന്നവരാണ് ക്രിക്കറ്റ് പ്രേമികളിലേറെയും. മത്സരശേഷം ഒാക്ലൻഡ് മൈതാനത്തിരുന്ന് വാവിട്ട കരഞ്ഞ മോണിമോർക്കലിനെയും കണ്ണ് നിറഞ്ഞ് കളം വിട്ട ഡിവില്ലേഴ്സിനെയും ആരും മറക്കാനിടയില്ല. കെപ്ലർ വെസലിനും ഹാൻസിക്രോണിയക്കും േഷാൺ പൊള്ളോക്കിനും ഗ്രെയാം സ്മിത്തിനും ഡിവില്ലേഴ്സിനും മാറ്റിയെഴുതാൻ കഴിയാത്ത ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൻറെ ജാതകം തിരുത്താൻ മറെറാരാൾ വരുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുേനാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.