മലപ്പുറം: അതിരുകളില്ലാത്ത സ്നേഹത്തിെൻറ ഫുട്ബാൾ കഥ പറഞ്ഞ ‘സുഡാനി ഫ്രം നൈജീരിയ’യിലെ താരം സാമുവൽ റോബിൻസൺ ലോകകപ്പിെൻറ ആവേശക്കാഴ്ചകൾ വിടാതെ പിന്തുടരുന്നുണ്ട്. പുതിയ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലുള്ള സാമുവൽ, ചൊവ്വാഴ്ച നടക്കുന്ന അർജൻറീന-നൈജീരിയ മത്സരഫലത്തെക്കുറിച്ച ആകാംക്ഷയിലാണ്. മലയാളികളുടെ മനസ്സ് കൂടി വായിച്ച് നൈജീരിയക്കാരൻ പറയുന്നു, ‘നന്നായി കളിക്കുന്നവർ ജയിക്കട്ടെ, പൂർണ പിന്തുണ ആർക്കുമില്ല.’
ലോകമെമ്പാടുമുള്ള അർജൈൻറൻ ആരാധകർ ഐസ്ലൻഡിനെതിരായ മത്സരത്തിൽ നൈജീരിയ ജയിക്കാനാണ് പ്രാർഥിച്ചത്. എന്നാൽ, നാളെ അതേ നൈജീരിയ തോൽക്കണമെന്നും ഇവർ ആഗ്രഹിക്കുന്നു. ഇതേപ്പറ്റി പ്രതികരണം ആരാഞ്ഞപ്പോൾ, ‘ഞാനെൻറ രാജ്യത്തെ സ്നേഹിക്കുന്നു. രണ്ട് ടീമും വലിയ തയാറെടുപ്പിലാണ്. പൂർണ പിന്തുണ ആർക്കുമില്ല. രണ്ട് ശക്തികൾ തമ്മിലെ ഏറ്റവും മികച്ച മത്സരത്തിനായി കാത്തിരിക്കുന്നു. കൂടുതൽ നന്നായി കളിക്കുന്നവർ ജയിക്കും’ എന്നായിരുന്നു സുഡുമോെൻറ മറുപടി.
ഐസ്ലൻഡിനെതിരായ കളി നൈജീരിയ നേടിയപ്പോൾ ‘ഞങ്ങൾ ജയിച്ചു’വെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു സാമുവൽ. ‘കേരളത്തിൽ നിങ്ങളുടെ ഇനിയുള്ള സിനിമകൾ വിജയിക്കണമെങ്കിൽ നൈജീരിയയോട് അടുത്ത കളിയിൽ ഒന്ന് തോറ്റ് തരാൻ പറയണം’ എന്നൊക്കെ ചിലർ ഇതിന് കമൻറ് ചെയ്തു. സക്കരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സാമുവലിെൻറ അടുത്ത സിനിമ വി.എ. ബിജിെൻറ ‘പർപ്പിൾ’ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.