മുംബൈ: ലോക്ഡൗണിൽ വീടകങ്ങളിൽ കുടുങ്ങിയപ്പോൾ വ്യത്യസ്ത ‘ലുക്കുകൾ’ പരീക്ഷിക്കുകയാണ് കായിക താരങ്ങൾ. തല മുണ്ഡനം ചെയ്ത് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് പ്രത്യക്ഷപ്പെട്ടത് അടുത്തിടെയാണ്. ഇപ്പോഴിതാ കപിലിെൻറ സമകാലികനും മുൻ നായ കനുമായ സുനിൽ ഗാവസ്കർ ഇതുവരെ കാണാത്ത ‘ലുക്കി’ൽ എത്തിയിരിക്കുന്നു.
മികച്ച കമേൻററ്റർ കൂടിയായ ഗാവസ്കറെ ഇതുവ രെ ക്ലീൻ ഷേവ് ചെയ്ത മുഖത്തോടെയേ ആരാധകർ കണ്ടിട്ടുള്ളു. ഇപ്പോൾ ലോക്ഡൗണിൽ നരച്ച താടി വളർത്തിയിരിക്കുകയാണ് അദ്ദേഹം.
‘വയസ്സൻ ലുക്ക്’ ആണെങ്കിലും താൻ ഏകദേശം 50 വർഷം പിന്നിലേക്ക് പോയെന്നാണ് ഗാവസ്കർ പറയുന്നത്. വീട്ടിൽ വെറുതേയിരിപ്പ് ആണെങ്കിലും തനിക്ക് ഇപ്പോൾ അരങ്ങേറ്റ സമയത്തെ ശരീരഭാരം ആണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. 1971ലാണ് അദ്ദേഹം ഇന്ത്യക്ക് വേണ്ടി ആദ്യം ടെസ്റ്റ് കുപ്പായമണിയുന്നത്.
ലോക്ഡൗൺ കാലത്തെ തെൻറ ദിനചര്യകളെക്കുറിച്ച് ‘ഇന്ത്യ ടുഡേ’യോടു സംസാരിക്കുകയായിരുന്നു ഗാവസ്കർ. ‘ഇപ്പോൾ ദിനചര്യ ആകെ മാറി. വളരെ വൈകിയാണ് എഴുന്നേൽക്കുന്നത്. വൈകുന്നേരങ്ങളിൽ ടെറസിലൂടെ കുറച്ചുനേരം നടക്കും. വ്യായാമം ഇതുമാത്രമാണെങ്കിലും നിങ്ങൾക്ക് അതിശയം തോന്നുന്ന ഒരു കാര്യമുണ്ട്. അരങ്ങേറ്റ മത്സരം കളിച്ച സമയത്തെ അതേ ശരീര ഭാരമാണ് ഇപ്പോൾ എനിക്കുള്ളത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഭക്ഷണ കാര്യത്തിലുമുണ്ട്’ – ഗാവസ്കർ പറഞ്ഞു.
ലോക്ഡൗണിൽ കുടുംബാംഗങ്ങളെല്ലാം കൂടെ ഉണ്ടായിരുന്നെങ്കിൽ താൻ സന്തോഷവാനായേനെ എന്നും അദ്ദേഹം വ്യക്തമാക്കി. ആ കുറവ് പരിഹരിക്കുന്ന വിഡിയോ ചാറ്റിങ് പോലുള്ള സംവിധാനങ്ങളോട് ഗാവസ്കർ നന്ദി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി താൻ 59 ലക്ഷം നൽകിയതിനെ മറ്റുള്ളവരുടെ സംഭാവനകളുമായി താരതമ്യപ്പെടുത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
" ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്ക് വേണ്ടി ഞാൻ 35 ശതകങ്ങളാണ് അടിച്ചത്. അതുകൊണ്ട് പി.എം- കെയേഴ്സിലേക്ക് 35 ലക്ഷം നൽകി. മുംബൈക്ക് വേണ്ടി 24 സെഞ്ച്വറികൾ നേടിയതിനാൽ മഹാരാഷ്ട്ര സർക്കാർ ഫണ്ടിലേക്ക് 24 ലക്ഷവും നൽകി. ചിലരുടെ സംഭാവനകൾ വെച്ച് നോക്കിയാൽ ഇത് ഒന്നുമല്ല. സർക്കാർ ആവശ്യപ്പെട്ടാൽ ഇനിയും നൽകാൻ തയാറാണ്. കാരണം എന്നെ ഞാനാക്കിയത് ഇന്ത്യയാണ് " ഗാവസ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.